‘ഡ്രീം ടീം’ ഡൈവിംഗ് ടീമിനെ ചൈന വിളിക്കുന്നത് അങ്ങനെയാണ്. സ്വപ്ന സദൃശ്യമായ മികവാണ് ഒളിമ്പിക്‍സില്‍ ചൈനയുടെ ഡൈവിംഗ് ടീം കാഴ്ച വയ്‌ക്കുന്നത്. അതു കൊണ്ട് തന്നെ സ്വപ്ന ടീം എന്ന വിളിപ്പേര് അവര്‍ക്ക തികച്ചും അനുയോജ്യം. ആറ് ഒളിമ്പിക്സുകളിലായി 20 സ്വര്‍ണ്ണ മെഡലുകളാണ് ചൈന ഡൈവിംഗില്‍ അടിച്ചെടുത്തത്.
സ്വന്തം മണ്ണില്‍ നടക്കുന്ന ഒളിമ്പിക്‍സിലും ഡ്രീം ടീമില്‍ നിന്നും ചൈന്‍ മെഡല്‍ പ്രതീക്ഷിക്കുന്നു. ഒന്നും രണ്ടുമൊന്നുമല്ല എട്ടെണ്ണം. അതിനായി ചൈനയുടെ ഡൈവിംഗ് വിഭാഹം ഷാന്‍ഡോംഗ് പ്രവിശ്യയില്‍ ജൂണ്‍ 21 മുതല്‍ കഠിനമായ പരിശീലനത്തിലാണ്. പരിശീലനം കാണാന്‍ എത്തുന്ന പൊതുജനങ്ങള്‍ക്ക് മുന്നില്‍ താരങ്ങള്‍ ഇപ്പോള്‍ തന്നെ പരിശീലനം നടത്തുന്നുണ്ട്.
വനിതകളുടെ നാല് വിഭാഗങ്ങളിലായുള്ള മത്സരത്തില്‍ ചൈനയുടെ ടോപ് റാങ്കിംഗുകാരായ രണ്ട് പേര്‍ വീതമുണ്ട്. എന്നാല്‍ പുരുഷ വിഭാഗത്തില്‍ കാനഡയില്‍ നിന്നും റഷ്യയില്‍ നിന്നും ചൈനയ്‌ക്ക് എതിര്‍പ്പുകള്‍ ശക്തമായിരിക്കും. ബീജിംഗില്‍ ചൈന പ്രതീക്ഷിക്കുന്ന പ്രധാന മെഡല്‍ ഡൈവിംഗ് റാണി ഗുവോ ജിംഗ് ജിംഗില്‍ നിന്നാണ്.
ഏതന്‍സില്‍ സ്വര്‍ണ്ണ നേട്ടക്കാരിയായിരുന്ന താരത്തിനൊപ്പം ഏതന്‍സില്‍ സിങ്ക്രണൈസ്‌ഡ് വിഭാഗത്തില്‍ സ്വര്‍ണ്ണം നേടിയ 23 കാരി വൂ മിന്‍ഷിയായും ഉണ്ട്. ചൈനയുടെ മറ്റ് യുവ താരങ്ങളും മികച്ച തയ്യാറെടുപ്പ് നടത്തി നില്‍ക്കുകയാണ്. 16 വയസ്സുകാരികളായ വാംഗ് സിനും ചെന്‍ റൌളിനുമാണ് ചൈനയുടെ മറ്റ് പ്രതീക്ഷകള്‍.
10 മീറ്റര്‍ സിങ്കണൈസ്ഡ് ഡൈവില്‍ ഇരുവരും 2007 ലോക ചാമ്പ്യന്‍ഷിപ്പിനു ശേഷം ഇതുവരെ പരാജയം അറിഞ്ഞിട്ടില്ല. 16 കാരനായ ലിന്‍ യൂവും 18 കാരനായ ഹൂ ലിയാംഗുമാണ് പുരുഷ വിഭാഗത്തില്‍ ഈ ഇനത്തിലെ പ്രതീക്ഷ. 2006 ലെ എല്ലാ ദേശീയ അന്തര്‍ദേശീയ മല്‍സരങ്ങളിലും സ്വര്‍ണ്ണം കണ്ടെത്തിയ താരമാണ്.
|