പ്രധാന താള്‍ > മറ്റുള്ളവ > വെബ്‌ദുനിയ സ്പെഷല്‍ 08 > ഒളിമ്പിക്‍സ് 2008 > ഒളിമ്പിക്‍സ്: ഉദ്ഘാടന രഹസ്യം പൊളിഞ്ഞു
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ഒളിമ്പിക്‍സ്: ഉദ്ഘാടന രഹസ്യം പൊളിഞ്ഞു
PROPRO
എന്നിരുന്നാലും കൊറിയന്‍ ടെലിവിഷന്‍ വീഡിയോയില്‍ കാര്യമായിട്ട് ഒന്നും ഉണ്ടാകില്ലെന്നാണ് വയ്‌പ്പ്. ഓഗസ്റ്റ് എട്ടിനു നടക്കുന്ന ഉദ്ഘാടന ചടങ്ങ് മൂന്നര മണിക്കൂര്‍ നീണ്ടതാണ്. 10000 കലാകാരന്‍‌മാരെങ്കിലും നിരക്കുമെന്ന് കരുതുന്ന പരിപാടിക്കായി ചൈനയുടെ 5000 വര്‍ഷം പഴക്കമുള്ള ചരിത്രം 50 മിനിറ്റ് നീളുന്ന ഷോയില്‍ ഉണ്ടാകും.

വീഡിയോ ക്ലിപ്പിംഗില്‍ വെള്ളച്ചാട്ടവും തിമിംഗലവും നീലയും പച്ചയുമായി അലങ്കരിച്ച ഭൂഗോളവും എല്ലാമുണ്ട്. റിബ്ബണ്‍ ചുഴറ്റുന്ന നര്‍ത്തകരും ഡ്രം മുഴക്കുന്ന മേളക്കാരും മാര്‍ഷ്യല്‍ ആര്‍ട്‌സ് പ്രതിഭകളുടെ പോരാട്ടങ്ങളും വര്‍ണ്ണ വസ്ത്രമണിഞ്ഞ് ഓഡിയന്‍സിനു മുകളിലൂടെ പറക്കുന്ന നര്‍ത്തകരെയും ചൈനീസ് പ്രാചീന ഓപ്പറയും ദൃശ്യമാകുന്നുണ്ട്.

ഷോയുടെ പ്രധാന ആകര്‍ഷണം കൌണ്ട് ഡൌണാണെന്ന് ദക്ഷിണ കൊറിയന്‍ ടെലിവിഷന്‍ പറയുന്നു. താളമേളങ്ങളോടെ വരിയായി നില്‍ക്കുന്ന നൂറ് കണക്കിന് ആള്‍ക്കാര്‍ അക്കങ്ങള്‍ എഴുതിയ കാര്‍ഡ് ഉയര്‍ത്തിക്കാട്ടുന്നു. രണ്ട്..ഒന്ന് എന്നാകുമ്പോള്‍ ചൈനീസ് ഭാഷയില്‍ ഗാനം മുഴങ്ങും അപ്പോള്‍ പതിയെ പ്രകാശം തെളിയുന്നു.

ചടങ്ങുകളുടെ റീഹേഴ്സല്‍ ശക്തമായ സുരക്ഷാ സന്നാഹത്തില്‍ കിളിക്കൂട് സ്റ്റേഡിയത്തിലാണ് നടക്കുന്നത്. ചടങ്ങിലെ രഹസ്യം പുറത്തു വിടാതിരിക്കുന്നതിനായി കലാകാരന്‍‌മാരെ രഹസ്യമായി കരാറില്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണെന്നും കേള്‍ക്കുന്നു. റിഹേഴ്സലിനായി പ്രവേശനം നല്‍കിയിരിക്കുന്ന മാധ്യമങ്ങളോടും ചൈന ഇക്കാര്യം ഒരു കാരണ വശാലും പുറത്തുവിടരുതെന്ന് നിഷ്ക്കര്‍ഷിച്ചിരിക്കുകയാണ്. പ്രത്യേകിച്ചും സമാപന ചടങ്ങ്.

റിഹേഴ്സല്‍ തികച്ചും രഹസ്യമാക്കിയ ചൈനയ്‌ക്ക് നിയന്ത്രിക്കാന്‍ കഴിയാത്തത് കരിമരുന്നു പ്രയോഗം മാത്രമാണ്. മഞ്ഞ ഡ്രാഗണും ചുവപ്പന്‍ പോണി പൂക്കളിന്‍റെ ആകൃതിയിലുമുള്ള വെടിക്കോപ്പുകള്‍ ഉണ്ടാകുമെന്നതാണ് പ്രതീക്ഷ. നഗരത്തിനു ചുറ്റും 1,800 സൈറ്റുകളിലാണ് കരിമരുന്നു പ്രയോഗം നടക്കുകയെന്ന് പരിപാടി തലവന്‍ വ്യക്തമാക്കുന്നു. തിയാന്‍‌മെന്‍ സ്ക്വയറില്‍ തുടങ്ങുന്ന വെടിമരുന്ന് പ്രയോഗങ്ങള്‍ സ്റ്റേഡിയത്തിലേക്ക് എത്തിച്ചേരുമെന്ന് പറയുന്നു.
<< 1 | 2 
കൂടുതല്‍
റഷ്യന്‍ അത്ല‌‌റ്റിക്സില്‍ കാര്‍മേഘം
‘ബീജിംഗ് പഠിക്കാന്‍ അവസരം’
ഒളിമ്പിക്സ്: ഇറാഖിന് അഞ്ച് താരങ്ങള്‍
ചുസോവിറ്റിനിക്ക് അതിരുകളില്ല
സ്പീഡൊ ഇട്ടോളൂ: നൈക്കി അയഞ്ഞു
ബീജിംഗ്: വെബ്സൈറ്റുകള്‍ നിരോധിക്കുന്നു