പ്രധാന താള്‍ > മറ്റുള്ളവ > വെബ്‌ദുനിയ സ്പെഷല്‍ 08 > ഒളിമ്പിക്‍സ് 2008 > ഒളിമ്പിക്‍സ്: ഉദ്ഘാടന രഹസ്യം പൊളിഞ്ഞു
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ഒളിമ്പിക്‍സ്: ഉദ്ഘാടന രഹസ്യം പൊളിഞ്ഞു  Search similar articles
PTIPTI
കൂറ്റന്‍ തിരമാലകള്‍, വെള്ളച്ചാട്ടം, ഭയങ്കരന്‍ തിമിംഗലങ്ങള്‍ വാദ്യഘോഷങ്ങളോടു കൂടിയ അകമ്പടിക്കാര്‍, കാണികളുടെ മുകളിലൂടെ പറക്കുന്ന നര്‍ത്തകര്‍, ചാടിമറിയുന്ന മാര്‍ഷല്‍ ആര്‍ട്‌സ് വിദഗ്ദര്‍. ഇവയൊക്കെ ബീജിംഗ് ഒളിമ്പിക്‍സ് ഉദ്ഘാടന ചടങ്ങില്‍ പ്രേക്ഷകര്‍ക്ക് പ്രതീക്ഷിക്കാം. ചൈന ആഭ്യന്തര രഹസ്യം പോലെ സൂക്ഷിച്ച ഉദ്ഘാടന വിവരങ്ങളില്‍ ചിലതെല്ലാം പ്രേക്ഷകര്‍ക്ക് ഉടന്‍ തന്നെ കാണാനായേക്കും.

ഉദ്ഘാടന ചടങ്ങിന്‍റെ റിഹേഴ്സല്‍ രഹസ്യമായി ക്യാമറയില്‍ പകര്‍ത്തിയ ദക്ഷിണ കൊറിയന്‍ ടെലിവിഷനാണ് കഴിഞ്ഞയാഴ്ച രഹസ്യം പോളിച്ചത്. ഏറെ താമസിയാതെ ഇത് കാണാമെന്ന് ടെലിവിഷന്‍ പറയുന്നു. ഒളിമ്പിക്‍സ് ഉദ്ഘാടന സമാപന ചടങ്ങുമായി ബന്ധപ്പെട്ട് ചൈന തികച്ചും സ്വകാര്യമായി സൂക്ഷിച്ച ചില രഹസ്യങ്ങള്‍ പൊളിഞ്ഞു.

എന്തായാലും കാണികള്‍ക്ക് നാടകീയമായ മുഹൂര്‍ത്തങ്ങളും ഭയങ്കരന്‍ തിമിംഗലങ്ങളെയും അലങ്കരിച്ച ഭീമന്‍ ഭൂഗോളത്തെയും ഓഡിയന്‍സിനു മുകളിലൂടെ കലകാരന്‍മാരുടെ പറക്കലുമെല്ലാം കാണാനാകുമെന്ന് ടെലിവിഷന്‍ പ്രതീക്ഷ നല്‍കുന്നു. പ്രമുഖ സിനിമാ നിര്‍മ്മാതാവായ സാംഗ് യിമോ നയിക്കുന്ന ഉദ്ഘാടന ചടങ്ങിന്‍റെ ഇതുവരെ പുറത്താകാത്ത രഹസ്യങ്ങളില്‍ പ്രധാനപ്പെട്ടത് ഒളിമ്പിക് ജ്വാല എങ്ങനെ തെളിക്കുന്നു എന്നതും സമാപന ചടങ്ങുമാണ്.

സമീപ കാലത്തെ റീഹേഴ്‌സലുകളില്‍ ഒന്നിലും ഉള്‍പ്പെടുത്താതെ ഇത് മാത്രം ആണവ രഹസ്യം പോലെയാണ് ബീജിംഗ്സൂക്ഷിക്കുന്നത്. അതേ സമയം ഒട്ടേറെ ഊഹാ പോഹങ്ങള്‍ ഇക്കാര്യത്തില്‍ ഉണ്ടാകുന്നുണ്ട്. തീ തുപ്പുന്ന ഡ്രാഗണോ ഫീനിക്‍സ് പക്ഷിയോ ഒളിമ്പിക് ജ്വാലയ്‌ക്ക് ദീപം പകരുമെന്നാണ് ചില നിരീക്ഷണങ്ങള്‍‍. ഒളിമ്പിക്‍സ് വളയങ്ങളെ സൂചിപ്പിക്കുന്ന വിധം പോലെ അഞ്ച് ദീപവാഹകര്‍ എത്തിയാണ് ജ്വാല പകരുന്നതെന്നാണ് ഇനിയൊന്ന്.

മറ്റൊന്ന്, സിഞ്ചുവാന്‍ പ്രവിശ്യയിലെ ഭൂകമ്പത്തില്‍ നിന്നും രക്ഷപ്പെട്ട ഒരു കുട്ടിയെ ചൈനീസ് ബാസ്കറ്റ് ബോള്‍ താരം യോ മിംഗ് എടുത്തു കൊണ്ടു വരുമെന്നും ആ കുട്ടി ദീപം പകരുമെന്നുമാണ്. ഉദ്ഘാടനം സംബന്ധിച്ച് ഇങ്ങനെയെല്ലാം ഊഹാപോഹം പ്രചരിക്കുമ്പോഴും എന്നാല്‍ സമാപന ചടങ്ങ് എങ്ങനെയായിരിക്കും എന്നത് ആര്‍ക്കും അറിയില്ല.
1 | 2  >>  
കൂടുതല്‍
റഷ്യന്‍ അത്ല‌‌റ്റിക്സില്‍ കാര്‍മേഘം
‘ബീജിംഗ് പഠിക്കാന്‍ അവസരം’
ഒളിമ്പിക്സ്: ഇറാഖിന് അഞ്ച് താരങ്ങള്‍
ചുസോവിറ്റിനിക്ക് അതിരുകളില്ല
സ്പീഡൊ ഇട്ടോളൂ: നൈക്കി അയഞ്ഞു
ബീജിംഗ്: വെബ്സൈറ്റുകള്‍ നിരോധിക്കുന്നു