പ്രധാന താള്‍ > മറ്റുള്ളവ > വെബ്‌ദുനിയ സ്പെഷല്‍ 08 > ഒളിമ്പിക്‍സ് 2008 > റഷ്യന്‍ അത്ല‌‌റ്റിക്സില്‍ കാര്‍മേഘം
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
റഷ്യന്‍ അത്ല‌‌റ്റിക്സില്‍ കാര്‍മേഘം  Search similar articles
PRDPRO
ഒളിമ്പിക്‍സില്‍ മികച്ച തയ്യാറെടുപ്പുകള്‍ നടത്തുന്ന റഷ്യയുടെ സ്വര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് മേല്‍ വിവാദത്തിന്‍റെ കാര്‍മേഘങ്ങള്‍ പടരുകയാണ്. കായിക പാരമ്പര്യമുള്ള റഷ്യന്‍ ടീമിലെ ഏഴ് താരങ്ങളാണ് ഒരു ദിവസം തന്നെ ഒളിമ്പിക്‍സില്‍ നിന്നും പിന്‍‌മാറ്റം നടത്തിയിരിക്കുന്നത്. ആറ് താരങ്ങള്‍ക്ക് ഉത്തേജക മരുന്നു പരിശോധനയാണ് പ്രശ്‌നമായത്. ഒരാള്‍ക്ക് പരുക്കും.

ദീര്‍ഘ ദൂ‍ര ഓട്ടക്കാരായ തത്യാന തമഷോവ, യെലന സെബോലേവ, യൂലിയ ഫെമെങ്കോ, സ്വെറ്റ്ലാന ചെര്‍ക്കോസോവ എന്നീ അഞ്ച് താരങ്ങളും ദാര്യാ പിഷ്ചാല്‍നിക്കോവ. ഗുള്‍ഫിയാ ഖനഫെയേവ എന്നിങ്ങനെ രണ്ട് ഫീല്‍ഡ് താരങ്ങളും ഉത്തേജക വിവാദത്തില്‍ കുരുങ്ങി. മുന്‍ ലോക ഒന്നാം നമ്പര്‍ ഷറപ്പോവയാണ് പരുക്കിന്‍റെ പിടിയില്‍ അകപ്പെട്ടത്.

റഷ്യയുടെ എട്ട് മെഡല്‍ പ്രതീക്ഷകളാണ് ഒറ്റ ദിവസം കൊണ്ട് തകര്‍ന്നു വീണത്. ടെന്നീസിലെ ഗ്ലാമര്‍ റാണി മരിയാ ഷറപോവ പരുക്ക് മൂലം കളിക്കില്ലെന്ന വാര്‍ത്ത വന്നതിനു തൊട്ടു പിന്നാലെ ആറ് താരങ്ങളെ അന്താരാഷ്ട്ര അത്‌ലറ്റിക് ഫെഡറേഷന്‍ വിലക്കിയെന്ന വാര്‍ത്തകളും റഷ്യയ്‌ക്ക് ഇരുട്ടടിയായി. ഉത്തേജക മരുന്നു പരിശോധനയ്‌ക്കായി നല്‍കിയ മൂത്ര സാമ്പിളുകളില്‍ കൃത്രിമം കാട്ടിയെന്ന കുറ്റത്തിനാ‍യിരുന്നു താരങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്.

ഒളിമ്പിക്‍സില്‍ സ്വര്‍ണ്ണം ഉറപ്പിച്ചിരുന്ന റഷ്യയുടെ പ്രമുഖ 800, 1500 മീറ്റര്‍താരം സെബൊലോവയാണ്. കഴിഞ്ഞ വര്‍ഷം ഒസാക്കയിലെ ലോക അത്‌‌ലറ്റിക് മീറ്റില്‍ വെള്ളിമെഡല്‍ ജേതാവായിരുന്ന സെബെലോവ 2008 ആദ്യം വലന്‍സിയയില്‍ നടന്ന ഇന്‍ഡോര്‍ മീറ്റിലെ സ്വര്‍ണ്ണ നേട്ടക്കാരിയായിരുന്നു. 800 ല്‍ 1:54.85 സെക്കന്‍ഡിന്‍റെയും 1500ല്‍ 3:56.59 സെക്കന്‍ഡിന്‍റെയും ലോക റെക്കോഡും സെബൊലോവയുടെ പേരിലാണ്.

കഴിഞ്ഞ ഒളിമ്പിക്‍സില്‍ 1500 മീറ്ററില്‍ വെള്ളി നേടിയ താരമാണ് തത്യാനാ തമഷോവ. സെബൊലോവ സ്വര്‍ണ്ണം നേടിയ ലോക ഇന്‍ഡോര്‍ മീറ്റില്‍ രണ്ടാം സ്ഥാനക്കാരിയായ തമഷോവ 2003 ല്‍ പാരീസിലും 2005 ല്‍ ഹെത്സിങ്കിയിലും സ്വര്‍ണ്ണം കരസ്ഥാമാക്കിയിരുന്നു. പിടിയിലായ ദീര്‍ഘദൂര ഓട്ടക്കാരികളില്‍ മൂന്നാമത്തേത് യൂലിയാ ഫെമെങ്കോയാണ്.

സെബലോവയേയും തമഷോവയേയും പോലെ 1500 ല്‍ സ്പെഷ്യലൈസ് ചെയ്തിരിക്കുന്ന താരമാണ് ഫെമെങ്കോയും. ലോക ഇന്‍ഡോര്‍ മീറ്റിലായിരുന്നു ഫെമെങ്കോയുടെ മികവ്. ഒസാക്കയില്‍ സെബലോവയ്‌ക്ക് പിന്നില്‍ വെള്ളി നേടിയത് ഫെമെങ്കോ ആയിരുന്നു. ഈ സീസണില്‍ മികച്ച പ്രകടനം നടത്തിയാണ് ഫെമെങ്കോ ഒളിമ്പിക്‍സ് ടീമില്‍ ഉള്‍പ്പെട്ടത്.

ഒസാക്കാ തന്നെയായിരുന്നു ദാര്യാ പിഷ്ചാല്‍ നിക്കോവയുടെയും മികവ് കണ്ടത്. ഡിസ്‌കസ് ത്രോയാണ് താരത്തിന്‍റെ തട്ടകമെന്ന് മാത്രം. ഒസാക്കയില്‍ വെള്ളി നേടിയ ദാര്യ ജൂലായ് ആറിന് 67.28 മീറ്റര്‍ ദൂരമെറിഞ്ഞ് ഈ വര്‍ഷത്തെ മികച്ച പ്രകടനം നടത്തിയിരുന്നു. ഹാമറില്‍ രണ്ട് വര്‍ഷം മുമ്പ് ലോക റെക്കോഡ് തീര്‍ത്ത താരമാണ് ഗുല്‍ഫിയ ഖാനാഫെയേവ.

ഇവരുടെ പേരിലുള്ള ആരോപണവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നിട്ടില്ല. 2006 ജൂണ്‍ 12ന് ഇവര്‍ സ്ഥാപിച്ച റെക്കോഡ് പിന്നീട് റഷ്യയുടെതന്നെ താത്യാന ലൈസെങ്കോ തകര്‍ത്തു. ടെന്നീസില്‍ അതി ശക്തമായ മത്സരമാണ് കാത്തിരിക്കുന്നതെങ്കിലും റഷ്യ ഷറപോവയില്‍ ഒരു മെഡല്‍ പ്രതീക്ഷിച്ചിരിന്നു. എന്നാല്‍ തോളെല്ലിനു പരുക്കേറ്റതിനെ തുടര്‍ന്ന് താരം അവസാന നിമിഷം പിന്‍‌മാറാന്‍ തീരുമാനിക്കുകയായിരുന്നു.

ഷറപോവയുടെ പിന്‍‌മാറ്റത്തെ തുടര്‍ന്ന് ഡെമന്‍റിയേവ, സ്വറ്റ്‌ലാനാ കുസ്നെറ്റ്സോവ, ദിനാറാ സാഫിന എന്നിവരിലായി റഷ്യന്‍ ടെന്നീസ് സ്വപ്‌നങ്ങള്‍. അതേ സമയം റഷ്യയുടെ പോള്‍ വാള്‍ട്ട് ഇതിഹാസം ഇസിന്‍ബയേവയും അവര്‍ക്ക് പ്രതീക്ഷകള്‍ നല്‍കുന്നു.
കൂടുതല്‍
‘ബീജിംഗ് പഠിക്കാന്‍ അവസരം’
ഒളിമ്പിക്സ്: ഇറാഖിന് അഞ്ച് താരങ്ങള്‍
ചുസോവിറ്റിനിക്ക് അതിരുകളില്ല
സ്പീഡൊ ഇട്ടോളൂ: നൈക്കി അയഞ്ഞു
ബീജിംഗ്: വെബ്സൈറ്റുകള്‍ നിരോധിക്കുന്നു
ഷറപോവയുടെ ഒളിമ്പിക്‍സ് തുലാസില്‍