ബീജിംഗില്‍ എത്തുന്നതിനു മുമ്പ് 50 മീറ്റര്‍ ഇന്‍ഡോര്‍ നീന്തല്‍ കുളത്തില്‍ മലാവി താരത്തിനു പരിശീലിക്കാന്‍ തന്നെ അവസരം ലഭിക്കുന്നത് ദക്ഷിണാഫ്രിക്കയിലാണ്. ഈ പൂള്‍ കൂടുതല്‍ തണുത്തതാണെന്ന് സാഹ്‌റയുടെ പരിശീലകന്‍ യോന വാലെസി പറയുന്നു. നീന്തലില്‍ മലാവിയില്‍ നിന്നുള്ള ആദ്യ ആഭ്യന്തര പരിശീലകനാണ് വാലെസി.
മലാവിയിലെ 25 മീറ്റര്‍ നീന്തല്‍ കുളത്തില്‍ ഒരാഴ്ച അഞ്ച് ദിവസം ഒരു മണിക്കൂര്‍ വീതം സാഹ്‌റ മലാവിയില്‍ നീന്തല്‍ പരിശീലിച്ചിരുന്നു. സ്വര്‍ണ്ണം പ്രതീക്ഷിക്കുന്നില്ലെങ്കിലും ബീജിംഗില്‍ സാഹ്‌റയ്‌ക്ക് നല്ല വെല്ലുവിളി നേരിടാനാകുമെന്നാണ് നേട്ടമെന്ന് വാലെസ് പറയുന്നു. പ്രതിഭയുള്ള താരമാണ് സാഹ്‌റയെന്നും വലിയ ഇനങ്ങളില്‍ അവള്‍ക്ക് പരിചയ സമ്പന്നത നല്‍കി അടുത്ത ഒളിമ്പിക്‍സില്‍ കൂടുതല്‍ മെച്ചപ്പെട്ട പ്രകടനമാണ് പരിശീലകന്‍ ലക്‍ഷ്യമിടുന്നത്.
വനിതകളുടെ 50 മീറ്റര്‍ ഫ്രീസ്റ്റൈലിലാണ് പിന്‍റോ ബീജിംഗില്‍ മത്സരിക്കുന്നത്. അമേരിക്കന്‍ താരം ദാര സോറസ്. ഓസ്ട്രേലിയയുടെ ലോക റെക്കോഡ് കാരി ലിബി ട്രിക്കറ്റ് എന്നിവരെല്ലാമാണ് പിന്‍റോയുടെ എതിരാളികള്‍.
മലാവിയില്‍ ഇതുവരെ മൂന്ന് നീന്തല്‍ ക്ലബ്ബുകളെ രൂപപ്പെട്ടിട്ടുള്ളൂ. നീന്ത മലാവിയില്‍ ഒരു ഇനമായി മാറിക്കൊണ്ടിരിക്കുന്നതെയുള്ളൂ. സാഹ്‌റയ്‌ക്ക് പുറമേ മലാവിയുടെ 19 കാരന്‍ കാള്‍ട്ടന്‍ നിരേന്‍ഡ പുരുഷന്‍മാരുടെ ഇനത്തില്‍ മത്സരിക്കാനുണ്ട്. ഇവര്‍ക്ക് പുറമേ ഹൃസ്വദൂര ഓട്ടക്കാരായ ചാന്‍സി മാസ്റ്ററും ലൂസിയാ ചന്ദാമാലേയുമാണ് മലാവിയുടെ നാലംഗ അത്‌ലറ്റിക് സംഘത്തില്‍ ഉള്ളത്. |