അമേരിക്കന്‍ താരങ്ങളും ഓസ്ട്രേലിയന്‍ താരങ്ങളും ആടിത്തിമിര്‍ക്കുന്ന ഒളിമ്പിക്‍സ് നീന്തലില്‍ തനിക്ക് കാര്യമായിട്ട് ഒന്നും ചെയ്യാനില്ലെന്ന് മലാവിയന്‍ നീന്തല്‍ താരം സഹ്‌റാ പിന്‍റോ യ്‌ക്ക് നന്നായി അറിയാം. ദാരാ സോറസിനെ പോലുള്ള ഇതിഹാസ നീന്തല്‍ താരങ്ങളില്‍ സഹ്‌റാ വ്യത്യസ്തയാകുന്നത് കൌമാരക്കാരി എന്ന നിലയിലാണ്.
മലാവിയയെ പ്രതിനിധീകരിച്ച് ഒളിമ്പിക്സില്‍ മത്സരിക്കാനെത്തുന്ന സഹ്‌റയ്‌ക്ക് വെറും 14 വയസ്സ് മാത്രമാണ് പ്രായം. ഒരു പക്ഷേ ബീജിംഗില്‍ എത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ നീന്തല്‍ താരമാണ് സഹ്‌റാ. ഒളിമ്പിക്‍സിലെ തുടക്കക്കാരി സഹ്‌റയ്ക്ക് വീര വാദങ്ങളുമില്ല. സ്വന്തം വ്യക്തിഗത പ്രകടനം മെച്ചപ്പെടുത്തണമെന്ന് മാത്രമാണ് താരം കരുതുന്നത്.
പരിചയ സമ്പന്നത മാത്രമാണ് സാഹ്‌റയുടെ ലക്‍ഷ്യം. ആറാം വയസ്സ് മുതല്‍ നീന്തല്‍ പരിശീലനം ആരംഭിച്ച സാഹ്‌റ രാജ്യത്തെ ഏറ്റവും വേഗമേറിയ നീന്തല്‍ താരമാണ്. ബീജിംഗിലെ നാഷണല്‍ അക്വാറ്റിക് സെന്‍ററില്‍ പരിശീലനം നടത്തുന്ന സാഹ്‌റ നീന്തലിലെ വാട്ടര്‍ ക്യൂബ് സ്റ്റേഡിയം അത്‌ഭുതപ്പെടുത്തുന്നതായി വ്യക്തമാക്കുന്നു.
പാഴ്ചാത്യ താരങ്ങളുടെ ഉന്നത സാങ്കേതിക സൌകര്യങ്ങള്ഉടെ സഹായത്തോടു കൂടിയ പരിശീലനം ഒന്നും ഇല്ലാതെയാണ് സാഹ്‌റ ഒളിമ്പിക്‍സ് തയ്യാറെടുപ്പ് നടത്തുന്നത്. ഇന്‍ഡോര്‍ പൂളിന്‍റെ സഹായമോ വേഗത നല്‍കുന്ന സ്വിം സ്യൂട്ടുകളുടെ സഹായമോ പരിശീലിക്കാന്‍ ഇല്ലാത്ത ഈ മലാവി താരം എത്തുന്നത് സാധാരണ സാഹചര്യങ്ങളുമായിട്ടാണ്.
|