ഒളിമ്പിക്സിലെ ആവേശം തുളുമ്പുന്ന നിമിഷങ്ങളിലേക്ക് ക്യാമറ തുറക്കാനുള്ള അവകാശം ഗെറ്റി ഇമേജസിനു ലഭിച്ചു. ഔദ്യോഗിക ഫോട്ടോഗ്രാഫിക് ഏജന്‍സിയായി ഗെറ്റി ഇമേജസിനെ ഒളിമ്പിക് നിമിഷങ്ങള്‍ പകര്‍ത്താന്‍ നിയോഗിച്ചത് അന്താരാഷ്ട്ര ഒളിമ്പിക് കമ്മറ്റി തന്നെയാണ്. ബീജിംഗിലെ സുപ്രധാന മത്സരങ്ങളുടെയും മെഡല്‍ ദാനത്തിന്‍റെയുമെല്ലാം ചിത്രങ്ങള്‍ ഗെറ്റി ഇമേജസ് ഡോട്ട് കോമില്‍ നിന്നും ലോക മാധ്യമങ്ങള്‍ക്ക് ലഭ്യമാകും.
ഇന്ത്യ ഉള്‍പ്പടെയുള്ള ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ ചിത്രങ്ങള്‍ എത്തിക്കുക ഗെറ്റി ഇമേജസിന്‍റെ ഉപവിഭാഗമായ വിസേജ് ഇമേജസായിരിക്കും. 160 ക്യാമറകളുമായി 40 ലധികം ഫോട്ടോഗ്രാഫര്‍മാരെയാണ് ഇത്തവണ ഗെറ്റി ഇമേജസ് മാത്രം ഒളിമ്പിക്സ് മത്സരങ്ങള്‍ പകര്‍ത്താന്‍ നിയോഗിക്കുക. ഏജന്‍സിയുടെ ഉപവിഭാഗങ്ങളുടെ ചിത്രങ്ങളും ഇതില്‍ പെടും. 750,000 ചിത്രങ്ങള്‍ എടുക്കുമെന്നും 30,000 എണ്ണം പൊതുവില്‍ നല്‍കുമെന്നും കരുതുന്നു.
"അവര്‍ത്തന വിരസതയുണ്ടാകാത്ത തരത്തില്‍ നിര്‍ണ്ണായക മുഹൂര്‍ത്തങ്ങളുടെ കഥ പറയുന്ന ചിത്രങ്ങള്‍ ഗെറ്റി ഇമേജസ് പകര്‍ത്തുമെന്നാണ് വിശ്വാസം. ഒളിമ്പിക്‍സിലെ മിക്കവാറും എല്ലാ വേദികളിലുമായി 100 കണക്കിനു ഫോട്ടോഗ്രാഫര്‍മാര്‍ നിര്‍ണ്ണായക മുഹൂര്‍ത്തങ്ങള്‍ക്ക് നേരെ ലെന്‍സ് തിരിക്കും. വിസേജസ് ഇന്ത്യയിലേക്കും ദക്ഷിണേഷ്യയിലേക്കും ചിത്രങ്ങള്‍ നല്‍കും. ”വിസേജ് മാധ്യമത്തിന്‍റെ ചീഫ് എക്‍സിക്യുട്ടീവ് ഓഫീസര്‍ വിജയ് ചിന്താമനേനി പറയുന്നു.
|