പ്രധാന താള്‍ > മറ്റുള്ളവ > വെബ്‌ദുനിയ സ്പെഷല്‍ 08 > ഒളിമ്പിക്‍സ് 2008
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ഒളിമ്പിക്‍സ്; ബീജിംഗിനു കാര്‍ വേണ്ട  Search similar articles
PROPRO
ഒളിമ്പിക്സിനു വെറും 10 ദിവസങ്ങള്‍ മാത്രം നില്‍ക്കേ കാറുകള്‍ ഒഴിവാക്കുകയാണ് ബീജിംഗ്. സ്വകാര്യ കാറുകള്‍ 90 ശതമാനം നിരോധിച്ച ബീജിംഗ് പല ഫാക്ടറികളും അടച്ചുപൂട്ടി. ഒളിമ്പിക്‍സിനു മുന്നോടിയായി പൊടി പടലം ശമിപ്പിക്കുന്നതിനായിട്ടാണ് കാറുകള്‍ താല്‍ക്കാലികമായി നിരോധിച്ചിരിക്കുന്നത്.

ബീജിംഗില്‍ നിന്നും കാറുകള്‍ മാറ്റണമെന്നും അന്തരീക്ഷം മലിനമാക്കുന്ന കമ്പനികള്‍ പൂട്ടണമെന്നും ബീജിംഗ് കഴിഞ്ഞയാഴ്ച തന്നെ നിര്‍ദേശം നല്‍കിയിരുന്നു. ദശലക്ഷം കാറുകള്‍ എങ്കിലും വരുന്ന ബീജിംഗില്‍ ഒരു ഡസനില്‍ അധികം കമ്പനികളും ഉണ്ട്. ജൂലായ് 20 മുതല്‍ ബീജിംഗ് കാറുകള്‍ക്ക് നിരോധനം കൊണ്ടു വന്നിരുന്നു എങ്കിലും ഫലവത്തായില്ല.

മലിനീകരണം നിയന്ത്രണ വിധേയമാക്കുന്നതിനായി കൂടുതല്‍ സംവിധാനങ്ങള്‍ ഉടന്‍ കൊണ്ടുവരുമെന്ന് ബീജിംഗ് പരിസ്ഥിതി സംരക്ഷണ വിഭാഗം പറഞ്ഞതായി ചൈന ഡയ്‌‌ലി പറയുന്നു. ഒളിമ്പിക്‍സ് നടക്കുന്ന സമയത്ത് മിക്കവാറും എല്ലാ സ്വകാര്യ വാഹനങ്ങളും തെരുവില്‍ നിന്നും മാറ്റുകയാണ് ഒരു മാര്‍ഗ്ഗമെന്ന് പത്രം പറയുന്നു.

മറ്റ് മാര്‍ഗ്ഗങ്ങളും ബീജിംഗ് തെരയുന്നുണ്ട്. അന്തരീക്ഷ മലിനീകരണം അപകടകരമായ നിലയിലേക്ക് ഉയര്‍ന്നാല്‍ ഒളിമ്പിക്‍സിലെ ചില ഇനങ്ങള്‍ ബഹിഷ്ക്കരിക്കാന്‍ സാധ്യതയുണ്ടെന്ന് അന്താരാഷ്ട്ര ഒളിമ്പിക് കമ്മറ്റി ഉന്നതാധികാരി ജാക്വസ് റോഗേ വ്യക്തമാക്കി. മാരത്തോണ്‍ പോലുള്ള മത്സരങ്ങള്‍ ഒഴിവാക്കുമെന്നാണ് പറഞ്ഞിരുന്നത്.
കൂടുതല്‍
സെക്‍സ് പരീക്ഷണം കര്‍ശനമാക്കും
ഒളിമ്പിക് ഗ്രാമം തുറന്നു
ഒളിമ്പിക്‍സ്: പൊലീസുകാര്‍ മതം പഠിക്കും
ദോല വില്ലു കുലയ്‌ക്കുമ്പോള്‍!
‘മുടിയിലല്ല, കളിയില്‍ മതി ഷൈനിംഗ്’
വിശ്വസിക്കൂ..ഞങ്ങള്‍ വിയര്‍പ്പൊഴുക്കും