ഒളിമ്പിക്‍സില്‍ ഉത്തേജക മരുന്നു പരിശോധന കര്‍ശനമാക്കുന്ന ബീജിംഗ് സെക്‍സ് തീരുമാനിക്കുന്നതിനുള്ള ലാബും കൊണ്ടുവരുന്നു. വനിതാ അത്‌ലറ്റ് എന്ന പേരില്‍ മത്സരിക്കുന്ന പുരുഷ താരങ്ങളെ തിരിച്ചറിയുന്നതിനാണ് ഇങ്ങനെ ഒരു നീക്കം. ഇങ്ങനെ സംശയിക്കപ്പെടുന്നവര്‍ക്കായി ഒട്ടനേകം പരീക്ഷണങ്ങള്‍ ഈ ലാബില്‍ നടക്കും.
സംശയിക്കപ്പെടുന്ന അത്‌ലറ്റുകളുടെ രക്തം, സെക്‍സ് ഹോര്‍മോണുകള്‍, ജീനുകള്‍ ലിംഗ നിര്‍ണ്ണയം നടത്താനുള്ള ക്രോമസോമുകള്‍ തുടങ്ങിയവയെല്ലാം ഫീല്‍ഡിലെ പരീക്ഷണത്തിനു പുറമേ ലാബില്‍ നടത്തും. പെക്കിംഗ് യൂണിയന്‍ മെഡിക്കല്‍ കോളെജിലെ വിദഗ്ദരാണ് ഇക്കാര്യത്തിനു നേതൃത്വം നല്‍കുന്നത്.
മൂന്ന ദിവസത്തിനുള്ളില്‍ പരീക്ഷണത്തിന്‍റെ ആദ്യ ഫലവും ഏഴ് ദിവസത്തിനുള്ളില്‍ ഔദ്യോഗിക ഫലവും നല്‍കും. ഗെയിംസിന്‍റെ ശരിയായ വിജയത്തിനാണ് ഈ സംവിധാനമെന്ന് അണിയര പ്രവര്‍ത്തകര്‍ വ്യക്തമാക്കുന്നു. ലിംഗ നിര്‍ണ്ണയ പരിശോധനയില്‍ കുരുങ്ങി താരങ്ങള്‍ പിടിക്കപ്പെടുന്നതിന് ഇതിന് മുമ്പും ഒളിമ്പിക്‍സ് വേദിയായിട്ടുണ്ട്.
ടോക്യോയില്‍ നടന്ന 1964 ഒളിമ്പിക്‍സില്‍ പോളണ്ട് താരം ഹൃസ്വദൂര ഓട്ടക്കാരിയായ എവര്‍ കൊബുക്കോവ്‌സ്ക്ക ആയിരുന്നു ഇത്തരത്തില്‍ ആദ്യമായി പിടിക്കപ്പെട്ട താരം. സ്വര്‍ണ്ണം നേടിയ 4x400 മീറ്ററ് റിലെയില്‍ സ്വര്‍ണ്ണം നേടുയ എവര്‍ 100 മീറ്ററില്‍ വെങ്കലവും കുറിച്ചു. എന്നാല്‍ 67 ല്‍ നടന്ന ക്രോമസോ ടെസ്റ്റില്‍ പിടിക്കപ്പെട്ടു.
ചെറിയ ജെനിറ്റിക് പ്രശ്‌നമാണ് കണ്ടെത്തിയത്. ദോഹ ഏഷ്യന്‍ ഗെയിംസില്‍ ഇത്തരത്തില്‍ ഒരു പരിശോധനയില്‍ ഇന്ത്യന്‍ താരവും ഉള്‍പ്പെട്ടിട്ടുണ്ട്. ദോഹ അത്‌ലറ്റിക്‍സ് ചാമ്പ്യന്‍ഷിപ്പില്‍ 800 മീറ്ററില്‍ വെള്ളി മെഡല്‍ കരസ്ഥമാക്കിയ ശാന്തി സൌന്ദരാജനായിരുന്നു പിടിക്കപ്പെട്ട താരം. പിന്നീട് ഇവരുടെ മെഡല്‍ തിരിച്ചെടുത്തു.
|