പ്രധാന താള്‍ > മറ്റുള്ളവ > വെബ്‌ദുനിയ സ്പെഷല്‍ 08 > ഒളിമ്പിക്‍സ് 2008
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ഒളിമ്പിക് ഗ്രാമം തുറന്നു  Search similar articles
PROPRO
ലോക കായിക മാമാങ്കത്തിനു സ്വാഗതമോതുന്നതിനായി ബീജിംഗ് ഒളിമ്പിക്‍സ് ഗ്രാമം തുറന്നു നല്‍കി. വിവിധ സംസ്ക്കാരങ്ങളെയും ആചാരങ്ങളെയും ഉള്‍ക്കൊള്ളുന്ന വിധത്തില്‍ ഗംഭീരമായ ആതിതേയത്വമാണ് ചൈന നല്‍കുന്നത്.

ഒളിമ്പിക് ഗ്രാമത്തിന്‍റെ മേയര്‍ ചെന്‍ ഷിലിയാണ് ഗ്രാമം ഒദ്യോഗികമായി തുറന്ന ഗ്രാമത്തില്‍ കായിക താരങ്ങള്‍ക്കും ഒഫീഷ്യലുകള്‍ക്കുമായി ഗംഭീര സന്നാഹങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഭക്ഷണ ശാലകള്‍, ബാര്‍ബര്‍ഷോപ്പ്, അഗ്നിശമന സേനയുടെ ഓഫീസ്, ലൈബ്രറി, ആശുപത്രി, പോസ്റ്റ് ഓഫീസ് എന്നിവയെല്ലാം ഇവിടെ ഒരുക്കിയിരിക്കുന്നു.

ഏകദേശം പതിനാറായിരം പേര്‍ക്ക് താമസിക്കാവുന്ന വിധത്തിലാണ് ഒളിമ്പിക്‍ ഗ്രാമത്തിന്‍റെ പണികള്‍. പ്രധാന ഭക്ഷണശാല തന്നെ ആയിരം പേരെയോളം ഉള്‍ക്കൊള്ളുന്നതാണ്. ഭക്ഷണത്തിനായി മിക്കവാറും എല്ലാ രാജ്യങ്ങളിലെയും മെനു ഉള്‍പ്പെടുത്തിയിരിക്കുന്നു. ഭിന്ന മതക്കാര്‍ക്കുള്ള പ്രാര്‍ത്ഥനാലയങ്ങള്‍ വിനോദ കേന്ദ്രങ്ങള്‍ എന്നിവയും നിര്‍മ്മിച്ചിട്ടുണ്ട്.

പരിസ്ഥിതിക്ക് അനുയോജ്യമായ സൌകര്യങ്ങളാണ് ഉപയോഗിച്ചിരിക്കുന്നത്. 18 ഹെക്ടര്‍ സ്ഥലത്തായി 42 അപ്പാര്‍ട്ട് മെന്‍റുകലും മന്ദിരങ്ങളും ഉണ്ട്. സൌരോര്‍ജ്ജ വൈദ്യുതിയാണ് ഉപയോഗിക്കുന്നത്. ജൂലായ് 20 മുതല്‍ വിവിധ രാജ്യങ്ങള്‍ ബീജിംഗിലേക്ക് ചുവടുകള്‍ വച്ചു തുടങ്ങിയിരുന്നു. ആതിഥേയരായ ചൈനയുടെ സംഘമാണ് ആദ്യ താമസക്കാര്‍.
കൂടുതല്‍
ഒളിമ്പിക്‍സ്: പൊലീസുകാര്‍ മതം പഠിക്കും
ദോല വില്ലു കുലയ്‌ക്കുമ്പോള്‍!
‘മുടിയിലല്ല, കളിയില്‍ മതി ഷൈനിംഗ്’
വിശ്വസിക്കൂ..ഞങ്ങള്‍ വിയര്‍പ്പൊഴുക്കും
ഒളിമ്പിക്‍സ്: തിരക്ക് ബീച്ച് വോളിക്ക്
ജൂഡോ: ജപ്പാന്‍ കേഴുന്നു