പ്രധാന താള്‍ > മറ്റുള്ളവ > വെബ്‌ദുനിയ സ്പെഷല്‍ 08 > ഒളിമ്പിക്‍സ് 2008
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ദോല വില്ലു കുലയ്‌ക്കുമ്പോള്‍!  Search similar articles
PROPRO
ഒളിമ്പിക്‍സ് ആര്‍ച്ചറിയിലേക്ക് ഇന്ത്യ മൂര്‍ച്ചയേറിയ ഒരമ്പ് തൊടുക്കുകയാണ്. വ്യക്തിഗത ഇനങ്ങളില്‍ ഇതുവരെ ഒരു സ്വര്‍ണ്ണം പോലും നേടിയിട്ടില്ലാത്ത ഇന്ത്യയുടെ ബീജിംഗിലെ സ്വര്‍ണ്ണ പ്രതീക്ഷയായ ഈ അമ്പ് ദോലാ ബാനര്‍ജി. ഇന്ത്യയില്‍ നിന്നുള്ള ആദ്യ വനിതാ അമ്പെയ്ത്തുകാരിയായി ഒളിമ്പിക് ചരിത്രത്തിലേക്ക് കയറാന്‍ കാത്തിരിക്കുകയാണ് ദോല.

ക്രിക്കറ്റ്താരങ്ങളും ടെന്നീസ്താരങ്ങളും ഹോക്കിതാരങ്ങളും കയറി നില്‍ക്കുന്ന ഇന്ത്യന്‍ സ്പോര്‍ട്‌സിന്‍റെ നെറുകയിലെക്ക് ബില്യാര്‍ഡ്സ്താരം ഗീത്‌‌സേഥിയെ പോലെ ചെസ്താരം വിശ്വനാഥന്‍ ആനന്ദിനെ പോലെ വേറിട്ട സ്വരമാണ് ദോലയുടെതും.

ബീജിംഗില്‍ മത്സരിക്കുന്നതോടെ ആദ്യ ഇന്ത്യന്‍ വനിതാ അമ്പെയ്ത്ത് ഒളിമ്പ്യനാകുന്ന ദോലയുടെ നേട്ടത്തില്‍ ഗോള്‍ഡന്‍ ആരോ ഗ്രാന്‍ പ്രീ കിരീടവും ലോകകപ്പ്, സാഫ് നേട്ടങ്ങള്‍ ഉണ്ട്. 2005 ല്‍ തുര്‍ക്കിയിലെ അന്താല്യയില്‍ നടന്ന ഗോള്‍ഡന്‍ ആരോ ഗ്രാന്‍ പ്രീയില്‍ ജയിച്ചു കൊണ്ടാണ് ഇന്ത്യന്‍ കായിക രംഗത്ത് ദോല ചരിത്രമെഴുതിയത്. മൂന്നാം സീഡ് ഉക്രയിന്‍റെ തത്യാന ദോറോഖോവയെ ആയിരുന്നു അന്ന് ദോല പരാജയപ്പെടുത്തിയത്.

അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധേയമായ രണ്ട് കിരീടങ്ങള്‍ നേടിയ ദോല പുരുഷ താരങ്ങളുടെ കുത്തകയായി കരുതിയിരുന്ന ഇന്ത്യന്‍ അമ്പെയ്ത്തിലേക്ക് വനിതകളെ ആകര്‍ഷിച്ചതില്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നു. 1980 ജൂണ്‍ 2 ന് ജനിച്ച ദോല അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധ നേടിയ ആദ്യ ഇന്ത്യന്‍ വനിതാ അമ്പെയ്ത്ത് താരമാണ്.

ജം‌ഷഡ്പൂരിലെ ടാറ്റാ അര്‍ച്ചറി അക്കാദമിയുടെ ഉല്‍പ്പന്നമായ ദോല ന്യൂയോര്‍ക്കില്‍ നടന്ന നാല്പത്തി രണ്ടാമത് ലോക ഔട്ട്ഡോര്‍ ചാമ്പ്യന്‍ഷിപ്പിലായിരുന്നു ഒളിമ്പിക്‍സില്‍ യോഗ്യത സമ്പാദിച്ചത്. കൊളംബോയില്‍ നടന്ന 2006 സാഫ് ഗെയിം‌സില്‍ വ്യക്തിഗത വിഭാഗത്തില്‍ സ്വര്‍ണ്ണം നേടിയ താരം 2005 ലെ അര്‍ജുന അവാര്‍ഡ് ജേതാവായിരുന്നു.

ദുബായില്‍ 2007 നവംബറില്‍ നടന്ന അമ്പെയ്ത്തിലെ ലോക ചാമ്പ്യന്‍‌ഷിപ്പിലെ സ്വര്‍ണ്ണമെഡല്‍ നേടിയ ദോലാബാനര്‍ജി തികഞ്ഞ ആത്‌മ വിശ്വാസത്തിലാണ്. അഞ്ചാറ് വര്‍ഷമായിട്ട് ഇന്ത്യന്‍ കായിക രംഗം മെച്ചപ്പെട്ടതായി ബാനര്‍ജി വിലയിരുത്തുന്നു. അടുത്ത ഒളിമ്പിക്‍സില്‍ ഇന്ത്യ പല ഇനങ്ങളിലായി ഇനിയും മെച്ചപ്പെടുമെന്നും ബാനര്‍ജി പറയുന്നു.

ഒളിമ്പിക്‍സില്‍ മികച്ച പ്രകടനം ഇതുവരെയില്ലല്ലോ എന്ന ചോദ്യത്തിനു ലോക ചാമ്പ്യന്‍ഷിപ്പ്, ഏഷ്യന്‍ ഗെയിംസ്, കോമണ്‍ വെല്‍ത്ത് ഗെയിം‌സ് എന്നിവയില്‍ എല്ലാം തന്നെ നേട്ടങ്ങള്‍ ഉണ്ടാക്കിയ ഇന്ത്യ ഒളിമ്പിക്‍സിലും അത്തരം ഒരെണ്ണം കണ്ടെത്താമെന്ന പ്രതീക്ഷയിലാണെന്ന് താരം പറയുന്നു.
കൂടുതല്‍
‘മുടിയിലല്ല, കളിയില്‍ മതി ഷൈനിംഗ്’
വിശ്വസിക്കൂ..ഞങ്ങള്‍ വിയര്‍പ്പൊഴുക്കും
ഒളിമ്പിക്‍സ്: തിരക്ക് ബീച്ച് വോളിക്ക്
ജൂഡോ: ജപ്പാന്‍ കേഴുന്നു
ഒളിമ്പിക്‍സ് മാധ്യമ ഗ്രാമം തുറന്നു
ഒളിമ്പിക് ഉദ്ഘാടനത്തിന് കുംഗ്ഫുവും?