ഒളിമ്പിക്സ് വ്യക്തിഗത ഇനങ്ങളില്‍ ഏതാനും മെഡലുകള്‍ ഒഴിച്ചാല്‍ കാര്യമായ നേട്ടം ഇന്ത്യയ്‌ക്ക് ഇതുവരെയില്ല. എന്നാല്‍ ഇത്തവണ മെഡലിനായി പരമാവധി വിയര്‍പ്പൊഴുക്കുമെന്ന് ബീജിംഗിലേക്ക് യാത്ര തിരിക്കുന്ന ഇന്ത്യന്‍ അത്‌ലറ്റുകള്‍ പറയുന്നു. ഷൂട്ടര്‍മാരും അമ്പെയ്ത്ത് താരങ്ങളും ടെന്നീസ് താരങ്ങളുമാണ് ഈ വിശ്വാസത്തിനു പിന്നില്‍.
ബീജിംഗിലേക്ക് പോകുന്നതിനായി സാംസംഗ് സംഘടിച്ച യാത്ര അയപ്പിലാണ് ഇന്ത്യന്‍ സംഘത്തിലെ അത്‌ലറ്റുകള്‍ ആത്‌മ വിശ്വാസം പ്രകടമാക്കിയത്. ഏതാനും വര്‍ഷങ്ങളായി ഇന്ത്യന്‍ കായിക രംഗം മെച്ചപ്പെട്ടിട്ടുണ്ടെന്നും ഇത്തവണ കൂടുതല്‍ മെച്ചപ്പെട്ട പ്രകടനം പ്രതീക്ഷിക്കാമെന്നും താരങ്ങള്‍ മുന്നറിയിപ്പ് നല്‍കുന്നു.
“പരിശീലനത്തിനനസരിച്ച് ഓരോ തുള്ളി ചോരയും വീഴ്ത്തിയല്ലാതെ തിരിച്ചു വരില്ല. ഏറ്റവും നല്ല പോരാട്ടത്തിനായി കഠിനമായി തന്നെ പരിശീലിക്കുന്നുണ്ട്. നിങ്ങളുടെ ഏറ്റവും മികച്ച അത്‌ലറ്റുകളാണ് ഞങ്ങള്‍. അതുകൊണ്ട് തന്നെ തികഞ്ഞ ആത്‌മവിശ്വാസത്തിലാണ് ഞങ്ങളെ വിശ്വസിക്കൂ.” ഇന്ത്യന്‍ ഷൂട്ടര്‍ മഞ്ജിത് സിംഗ് സന്ധു പറയുന്നു.
എന്നിരുന്നാലും കഴിഞ്ഞ ഒളിമ്പിക്‍സ് വരെ ഒരു സ്വര്‍ണ്ണം പോലുമില്ലെന്ന സത്യം തിരിച്ചറിയുന്നെന്നും ഏറ്റവും മികച്ച ഫലം കണ്ടെത്താനാണ് ശ്രമമെന്നും മഞ്ജിത് സിംഗ് പറയുന്നു. മെഡല്‍ പ്രതീക്ഷയായ ഷൂട്ടിംഗ് സംഘത്തില്‍ അഞ്ജലി ഭഗവത്, സമരേഷ ജംഗ്, ഗഗന്‍ നാരംഗ്, അവ്നീത് കൌര്‍ സിധു, ബോക്സര്‍മാരായ എ എല്‍ ലക്ര, വിജേന്ദര്‍ സിംഗ് ജൂഡോ താരങ്ങളായ തൊംബി ദേവി, ദിവ്യ അംബെയ്ത്ത് താരം ദോല ബാനര്‍ജി എന്നിവരും ചടങ്ങിലുണ്ടായിരുന്നു.
ദുബായില്‍ 2007 നവംബറില്‍ നടന്ന അമ്പെയ്ത്തിലെ ലോക ചാമ്പ്യന്‍ഷിപ്പിലെ സ്വര്‍ണ്ണമെഡല്‍ ജേതാവ് ദോലാബാനര്‍ജിയും തികഞ്ഞ ആത്‌മ വിശ്വാസത്തിലാണ്. അഞ്ചാറ് വര്‍ഷമായിട്ട് ഇന്ത്യന്‍ കായിക രംഗം മെച്ചപ്പെട്ടതായി ബാനര്‍ജി വിലയിരുത്തുന്നു. അടുത്ത ഒളിമ്പിക്‍സില്‍ ഇന്ത്യ പല ഇനങ്ങളിലായി ഇനിയും മെച്ചപ്പെടുമെന്ന് ബാനര്‍ജി പറയുന്നു.
ഇന്ത്യന്‍ ഷൂട്ടര്‍മാരിലാണ് ഇന്ത്യന്‍ പ്രതീക്ഷകളെന്ന് ഇന്ത്യന്‍ ഒളിമ്പിക്‍സ് അസോസിയേഷന്‍ പ്രസിഡന്‍ഡ് സുരേഷ് കല്‍മാഡിയും വ്യക്തമാക്കി. ഇന്ത്യന്‍ ഷൂട്ടര്‍മാര്‍ക്കൊപ്പം തന്നെ ബോക്‍സര്‍മാര്‍, അമ്പെയ്ത്ത് താരങ്ങള്‍ ടെന്നീസ് ഡബിള്‍സ് താരങ്ങള്‍ എന്നിവരാണ് സമീപ കാലത്തെ പ്രകടനത്തിന്‍റെ വെളിച്ചത്തില്‍ ഇന്ത്യയുടെ പ്രതീക്ഷ ചുമക്കുന്നത്.
ലോക മത്സരങ്ങളില്‍ വ്യത്യസ്തരായിട്ടാണ് പൊരുതുന്നതെങ്കിലും ലിയാണ്ടര്‍ പേസ് മഹേഷ ഭൂപതി സഖ്യം സ്വര്‍ണ്ണം കൊണ്ടുവരുമെന്നാണ് പ്രതീക്ഷ. ബാഡ്‌മിന്‍റണ്‍ താരം സൈനാ നേവാളാണ് മറ്റൊരു പ്രതീക്ഷ. സമീപ കാലത്ത് നേവാളിന്‍റെ പ്രകടനം അത്‌ഭുതപ്പെടുത്തുന്ന തരത്തില്‍ മെച്ചപ്പെട്ടതായി കല്‍മാഡി പറഞ്ഞു.
|