പ്രധാന താള്‍ > മറ്റുള്ളവ > വെബ്‌ദുനിയ സ്പെഷല്‍ 08 > ഒളിമ്പിക്‍സ് 2008
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ഒളിമ്പിക്‍സ്: തിരക്ക് ബീച്ച് വോളിക്ക്  Search similar articles
PTIPRO
ബീജിംഗ് ഒളിമ്പിക്‍സില്‍ ഗ്ലാമര്‍ ഇവന്‍റായ ബീച്ച് വോളിക്ക് വമ്പന്‍ തിരക്ക്. കളികാണാനല്ല പങ്കെടുക്കാനാണ് തിരക്ക് കൂടുന്നത്. പുരുഷ വനിതാ വിഭാഗത്തില്‍ മുന്നില്‍ നില്‍ക്കുന്ന അമേരിക്കന്‍ ടീമുകള്‍ ഉള്‍പ്പടെ 48 ടീമുകളെയാണ് സ്വിറ്റ്‌സര്‍ലന്‍ഡിലെ ലൌസാനയില്‍ അന്താരാഷ്ട്ര ഡി വോളിബോള്‍ ഫെഡറേഷന്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

പുരുഷ വനിതാ ടീമുകളുടെ ബീജിംഗിലെ മത്സരങ്ങള്‍ ആരംഭിക്കുന്നത് ആഗസ്റ്റ് 9 മുതല്‍ 22 വരെയാണ്. കഴിഞ്ഞ തിങ്കളാഴ്ച മാഴ്‌സെലിയില്‍ യോഗ്യതാ മത്സരങ്ങള്‍ പൂര്‍ത്തിയായി. 2007 ജനുവരി മുതല്‍ 2008 ജൂലായ് 20 വരെ 15 മാസമായി 29 പുരുഷ ടീമിന്‍റെയും 28 വനിതാ ടീമിന്‍റെയും യോഗ്യതാ മത്സരങ്ങള്‍ നടക്കുകയായിരുന്നു.

ഓരോ രാജ്യത്തിനും രണ്ട് ടീമുകളെ വീതം അയയ്‌ക്കാമെന്നാണ് നിയമം. അതിനു പിന്നാലെ ഓരോ ഭൂഖണ്ഡത്തിലെയും ക്വോട്ടാ പ്രകാരം യലോക ടൂറിലെ ഫലത്തില്‍ പരാജയപ്പെട്ടാലും ഓരു ടീമെങ്കിലും ഉണ്ടാകണം എന്നതാണ് നിയമം.

ഏതന്‍‌സ് ഒളിമ്പിക്‍സിക്സില്‍ സ്വര്‍ണ്ണം നേടിയ യു എസ് സഖ്യം കെറി വാത്ഷ് മിസ്റ്റി മെ ട്രീനര്‍ സഖ്യം തന്നെയാണ് ബീജിംഗിലും ഫേവറിറ്റ്. 6,440 പോയിന്‍റുള്ള ഇവര്‍ക്ക് പിന്നില്‍ രണ്ടാം സ്ഥാനത്ത് ചൈനയുടെ സഖ്യമായ ടിയാന്‍ ജിയായും വെംഗ് ജിയും നില്‍ക്കുന്നു. ചൈനീസ് നിരയില്‍ സാംഗ് സിയും സൂ ചെന്നും മത്സരിക്കുന്നുണ്ട്.

മറ്റൊരു യു എസ് സഖ്യമായ നിക്കോള്‍ ബ്രണാഗ്-എലൈന്‍ യംഗ്‌സ് , ബ്രസീലിയന്‍ സഖ്യം ജൂലിയാന ഫെലിസ്ബെര്‍ത്ത, ലാറീസ ഫ്രാങ്കാ സഖ്യവും ആന്‍റണ്‍സ്/റെനേറ്റാ റിബിയെറോ എന്നിവരാണ് ഇതിലെ പ്രമുഖ താരങ്ങള്‍. ഇവര്‍ക്ക് പിന്നാലെ ദക്ഷിണാഫ്രിക്ക, ജര്‍മ്മനി, നോര്‍വേ, ഓസ്ട്രിയ, ഗ്രീസ് എന്നിവരെല്ലാം ടീമുകളെ അയയ്‌ക്കുന്നുണ്ട്.
കൂടുതല്‍
ജൂഡോ: ജപ്പാന്‍ കേഴുന്നു
ഒളിമ്പിക്‍സ് മാധ്യമ ഗ്രാമം തുറന്നു
ഒളിമ്പിക് ഉദ്ഘാടനത്തിന് കുംഗ്ഫുവും?
തയ്‌വാന്‍ ഒളിമ്പിക്‍സ് ബഹിഷ്ക്കരണത്തിന്
സന്തേവൂവിനെ കാന്‍സറിനു തടയാനാവില്ല
ഒളിമ്പിക്സില്‍ മതത്തിനു വിലക്കില്ല!