ഏതന്‍സ് ഒളിമ്പിക്‍സില്‍ ജപ്പാന്‍റെ മെഡല്‍ വേട്ടയില്‍ ഒരു പങ്ക് വഹിച്ചത് ജൂഡോ താരങ്ങളായിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം ഏതന്‍സില്‍ എട്ട് മെഡലുകള്‍ കണ്ടെത്തിയ ടീമിനെ ഇത്തവണ കുഴയ്‌ക്കുന്നത് മികവുറ്റ പുതിയ താരങ്ങളുടെ അഭാവം തന്നെയാണ്. ഏതന്‍സില്‍ എട്ടില്‍ ഏഴിലും സ്വര്‍ണ്ണത്തിന്‍റെ കണക്കുകള്‍ ആയിരുന്നു ജപ്പാന്.
ബീജിംഗിലെ തതാമിയില്‍ ജപ്പാന്‍റെ എട്ട് താരങ്ങളും മത്സരത്തിനുണ്ടെങ്കിലും പ്രായമായ താരങ്ങള്‍ എന്നതാണ് പ്രശ്നം. അടുത്തിടെ നടന്ന ടൂര്‍ണമെന്‍റിലെല്ലാം ജപ്പാന്‍റെ പ്രകടനം മോശമായിരുന്നു. കഴിഞ്ഞ വര്‍ഷം നടന്ന ലോക ചാമ്പ്യന്‍ഷിപ്പിലോ 2006 ല്‍ നടന്ന ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലോ കാര്യമായ നേട്ടം ഉണ്ടാക്കാനും ജപ്പാന് കഴിഞ്ഞില്ല.
മുന്‍ ചാമ്പ്യന്‍മാരായിരുന്ന തദാഹിരോ നൊമുറയ്‌ക്കും കോസെ ഇനോവൂവിനുമാകട്ടെ യോഗ്യത നേടാനും കഴിഞ്ഞില്ല. പ്രത്യേകിച്ചും ജപ്പാന്‍റെ ജൂഡോ ആധിപത്യത്തെ വെല്ലുവിളിക്കാന്‍ ദക്ഷിണ കൊറിയയും ആതിഥേയരായ ചൈനയും കനത്ത ഭീഷണിയാണ് ഉയര്‍ത്തുന്നത്. എന്നിരുന്നാലും ഒളിമ്പിക്‍സ് ജൂഡോയില്‍ ജപ്പാനും ഫ്രാന്‍സിനും തന്നെ ആധിപത്യം. ജപ്പാന്‍ 31 മെഡലുകളില്‍ പങ്കാളിയായപ്പോള്‍ ഫ്രാന്‍സിന് 10 തവണ ഒളിമ്പിക്‍സില്‍ മേധാവിത്വം സ്വന്തമാക്കാനായി.
കഴിഞ്ഞ ചാമ്പ്യന്‍ വെറ്ററന്‍ താരം റ്യോകോ താനി തന്നെയാണ് ഇത്തവണയും ജപ്പാന്‍റെ ജൂഡോ പ്രതീക്ഷകളില്‍ മുന്നില്‍. 48 കിലോ വിഭാഗത്തിലെ മത്സരത്തില്‍ ഇത്തവണയും താനിക്ക് നേരിടേണ്ടി വരിക ഫ്രഞ്ച് താരം ഫ്രെഡെറിക് ജോസിനെറ്റിനെ തന്നെയാകും. ഇരുവരും ഫൈനലില്‍ എത്തിയാല്‍ 2004 ഫൈനലിന്‍റെ ആവര്‍ത്തനമാകും.
ലോക ചാമ്പ്യന്‍ഷിപ്പിലെ താനിയുടെ ഫൈനലിലെ എതിരാളി യാനെറ്റ് ബെര്‍മോയ്, അറ്റ്‌ലാന്‍റാ ഒളിമ്പിക്‍സില്‍ ക്യൂബയുടെ പ്രതിനിധി ഡ്രിയൂലിസ് ഗോണ്‍സാലസ്, 63 കിലോ വിഭാഗത്തിലെ ഫ്രഞ്ച് താരം ലൂസി ഡെക്കോസി തുടങ്ങിയവരും ഒളിമ്പിക്‍സില്‍ യോഗ്യത സമ്പാദിച്ചിട്ടുണ്ട്. 16 കാരിയായി എത്തി അറ്റ്‌ലാന്‍റയില്‍ താനിയെ മറിച്ച ഉത്തര കൊറിയയുടെ സന്‍ ഹ്യൂ കി 57 കിലോയില്‍ മത്സരിക്കുന്നുണ്ട്. ലോക ചാമ്പ്യന്‍ഷിപ്പില്‍ സ്പെയിന്‍റെ ഇസബെല്‍ ഫെര്‍ണാണ്ടസിനെ പരാജയപ്പെടുത്തി സ്വര്‍ണ്ണം നേടിയിരുന്നു.
ഏതന്‍സില്‍ ഒരു സ്വര്‍ണ്ണവും മൂന്ന് വെങ്കലവും നേടിയ ചൈന സ്വന്തം മണ്ണിലെ ആനുകൂല്യങ്ങള്‍ മുതലാക്കാനുള്ള നീക്കത്തിലാണ്. അവരുടെ പ്രതീക്ഷകള്‍ ടൊംഗ് വെന്നില്‍ നില്‍ക്കുന്നു. ഹെവി വെയ്‌റ്റ് ലോക ചാമ്പ്യന്‍ഷിപ്പില്‍ വെന്‍ ജപ്പാന്‍റെ മാകി സുകാഡയെ പരാജയപ്പെടുത്തിയതാണ് ചൈനയ്‌ക്ക് സ്വപ്നങ്ങള്‍ നെയ്യാന്‍ അവസരം നല്‍കിയത്.
|