ഒളിമ്പിക്‍സ് ചരിത്രത്തിലെ ഏറ്റവും വലിയ മാധ്യമ ഗ്രാമം വടക്കന്‍ ബീജിംഗില്‍ ചൈന ഔദ്യോഗികമായി തുറന്നു. വെള്ളിയാഴ്ച രാവിലെ മുതല്‍ പ്രവര്‍ത്തനം ആരംഭിച്ച മാധ്യമഗ്രാമത്തില്‍ വോളണ്ടിയര്‍മാര്‍ റിപ്പോര്‍ട്ടര്‍മാര്‍ക്ക് വേണ്ട സേവനങ്ങള്‍ നല്‍കി തുടങ്ങി. ചൈനയിലെയും വിദേശത്തെയുമായി 21,600 മാധ്യമ പ്രവര്‍ത്തകരെയാണ് ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ള മാധ്യമ ഗ്രാമത്തില്‍ 30,000 റിപ്പോര്‍ട്ടര്‍മാരെയാണ് ബീജിംഗ് പ്രതീക്ഷിക്കുന്നത്.
വളരെ ആഡംബരത്തില്‍ ചൈനയിലെ വിവിധ മാധ്യമങ്ങളുടേ സാന്നിദ്ധ്യത്തിലായിരുന്നു മാധ്യമ ഗ്രാമം തുറന്നു നല്‍കിയത്. 150,000 ചതുരശ്ര മീറ്ററിലായി പരന്നു കിടക്കുകയാണ് ബീജിംഗ് നാഷണല്‍ ഒളിമ്പിക് ഗ്രീന്‍ കണ്‍വെന്‍ഷന്‍ സെന്‍ററുമായി ബന്ധപ്പെട്ട് . പ്രധാനമായും മൂന്ന് മീഡിയാ സെന്‍ററുകളാണ് ഉള്ളത്. പ്രധാന പ്രസ് സെന്‍റര്‍ (എം പി സി), അന്താരാഷ്ട്ര പ്രക്ഷേപണ കേന്ദ്രം (ഐബിസി), ബീജിംഗ് അന്താരാഷ്ട്ര മീഡിയാ സെന്‍റര്‍ (ബി ഐ എം സി).
ഇതില്‍ തന്നെ അംഗീകാരമുള്ള മാധ്യമ പ്രവര്‍ത്തകര്‍ക്കായി 6000 മുറികളാണ് ഒരുക്കിയിരിക്കുന്നത്. ഇതില്‍ 1000 മുറികള്‍ പ്രധാന പ്രധാന പ്രസ് സെന്‍ററില്‍ നിന്നും അന്താരാഷ്ട്ര ബ്രോഡ്കാസ്റ്റിംഗ് സെന്‍ററില്‍ നിന്നും 500 മീറ്റര്‍ അകലെയുള്ള ഹൂയി യുവാനിലാണ്. താമസ സൌകര്യവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് പുറമേ പോസ്റ്റ് ഓഫീസ്, ബാങ്ക്, സൂപ്പര്‍ മാര്‍ക്കറ്റ്, ജിം, സ്വിമ്മിംഗ് പൂള്‍, ബസ് സൌകര്യം എന്നിവയെല്ലാം ഇവിടെയുണ്ട്.
ഒളിമ്പിക്‍സ് റിപ്പോര്‍ട്ട് ചെയ്യുന്നതിനായി എത്തുന്ന മാധ്യമ പ്രവര്‍ത്തകര്‍ക്കായി ഏറ്റവും വലിയ താമസ സൌകര്യം ഒരുക്കിയിരിക്കുന്ന ഈ സ്ഥലത്തേക്ക് പ്രധാന പ്രസ് സെന്‍ററില്‍ നിന്നും അന്താരാഷ്ട്ര സമ്പ്രേഷണ സെന്‍ററില്‍ നിന്നും ബസില്‍ വെറും പത്ത് മിനിറ്റ് യാത്രയേ വേണ്ടൂ. തിരിച്ചറിയുന്നതിനായി വിവിധ ഭാഷയിലുള്ള സൈന്‍ ബോര്‍ഡുകളും ദൃശ്യമാണ്.
ഒളിമ്പിക് ഗ്രാമത്തിലെ പ്രവര്‍ത്തക സംഘത്തിന്‍റെ തലവന്‍മാരില്‍ പെടുന്ന സാവോജിന്‍ഫാംഗ് 2008 ഒളിമ്പിക്‍സ് റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ അക്രഡിറ്റേഷനുള്ള പത്രപ്രവര്‍ത്തകര്‍ക്ക് സ്വാഗതം ഉദ്ഘാടന വേളയില്‍ സ്വാഗതമരുളി. മാധ്യമ ഗ്രാമത്തിനടുത്തുള്ളവരെയും ചടങ്ങിനായി ക്ഷണിച്ചിരുന്നു. ബി ഐ എം സിയുടെ വെബ്സൈറ്റുകളില്‍ ചൈനീസ് കേന്ദ്രമന്ത്രിമാരുടെ പേരുകളും ഫോണ്‍ നമ്പറുകളും രേഖപ്പെടുത്തിയിട്ടുണ്ട്.
എം പി സി യിലും ബി ഐ എം സിയിലുമായി ആദ്യ 12 ദിവസം 23 പത്ര സമ്മേളനങ്ങളാണ് നടക്കുന്നത്. ഇപ്പോള്‍ തന്നെ ബി ഐ എം സി ഉദ്യോഗസ്ഥരില്‍ അഭിമുഖത്തിനായി 200 ല്‍ അധികം അപേക്ഷകളാണ് ലഭിച്ചിരിക്കുന്നത്. മാധ്യമ സ്വാതന്ത്ര്യത്തിനു ചൈന കൊടുക്കുന്ന വില ലോകത്തിനു മുന്നില്‍ കാണിക്കുക കൂടിയാണ് ലക്‍ഷ്യം.
|