ചൈനീസ് കുംഗ്ഫുവും ഒളിമ്പിക്സിനും സമാനതയുണ്ട്. രണ്ടും പണ്ട് കാലം മുതല്‍ നില നില്‍ക്കുന്നതാണ്. മാര്‍ഷല്‍ ആര്‍ട്‌സ് വിഭാഗത്തില്‍ കുംഗ് ഫൂ വിന് ലഭിച്ചിട്ടുള്ള പ്രചാരം തന്നെയാണ് കായിക രംഗത്ത് ഒളിമ്പിക്‍സിനും. പുരാതന ഗ്രീക്ക് സംസ്കൃതിയുടെ ഭാഗമാണ് ഒളിമ്പിക്‍സെങ്കില്‍ ഷാവോലിന്‍ ക്ഷേത്രവുമായി കുംഗ്‌ഫു ബന്ധപ്പെട്ട് കിടക്കുന്നു.
എന്തായാലും കുംഗ് ഫൂ അടിതട രാജാക്കന്‍മാരായ ഷാവോലിന്‍ യോദ്ധാക്കളുടെ സാന്നിദ്ധ്യം ബീജിംഗ് ഒളിമ്പിക്‍സിനും ലഭിക്കുമെന്ന് ഉറപ്പായി. ഒളീമ്പിക്‍സിന്‍റെ ഭാഗമായി കുംഗ്ഫുവിന്‍റെ ജന്‍മനാടായ ഷാവോലിന്‍ ക്ഷേത്രത്തിലേക്കുള്ള ഒളിമ്പിക് ദീപശിഖാ പ്രയാണം നടത്തിയത് ഷാവോലിന്‍ ക്ഷേത്രത്തിലെ മുഖ അദ്ധ്യാപകന്‍ ഷി യാന്‍ ലൂ ആയിരുന്നു.
വെള്ളിയാഴ്ച സമാപിച്ച ഷാവോലിന്‍ ക്ഷേത്രത്തിലേക്കുള്ള യാത്ര ആരംഭിച്ചത് ഹെനന്‍ പ്രവിശ്യയില്‍ നിന്നായിരുന്നു. ഒളിമ്പിക്സ് ദീപശിഖാ യാത്രയില്‍ താഗുവിലെ മാര്‍ഷല്‍ ആര്‍ട്‌സ് സ്കൂളില്‍ നിന്നും 2000 ല്‍ അധികം കുട്ടികളാണ് പങ്കാളികളായത്. ഒളിമ്പിക്‍സ് ഗെയിംസിന്‍റെ ഉദ്ഘാടന ചടങ്ങ് നടക്കുന്ന ആഗസ്റ്റിന്‍ ഇവരുടെ കുംഗ് ഫൂ പ്രദര്‍ശനവും ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
സമാധാനത്തിന്‍റെയും സൌഹൃദത്തിന്‍റെയും പ്രതീക്ഷമായ ഒളിമ്പിക്‍സിനായി പ്രര്‍ത്ഥിക്കുകയാണ് ഷി. കുംഗ് ഫൂ വിദഗ്ദനാകാന്‍ വേണ്ടി ഷാവോലിനില്‍ എത്തിയതാണ് 1970 ല്‍ ജനിച്ച ഷി. കുംഗ് ഫുവും അത്‌ലറ്റിക്‍സും ഒന്നു തന്നെയാണെന്നും ഇത് നിങ്ങളെ ഒരു മികച്ച അത്‌ലറ്റോ മികച്ച യോദ്ധാവോ ഒക്കെ ആക്കി മാറ്റുമെന്ന് ഷി പറയുന്നു.
|