പ്രധാന താള്‍ > മറ്റുള്ളവ > വെബ്‌ദുനിയ സ്പെഷല്‍ 08 > ഒളിമ്പിക്‍സ് 2008
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
സന്തേവൂവിനെ കാന്‍സറിനു തടയാനാവില്ല  Search similar articles
PROPRO
ഒളിമ്പിക്‍സിലെ തന്‍റെ പോരാട്ടവീര്യത്തെ തടയാന്‍ ആര്‍ക്കും കഴിയില്ലെന്ന് അമേരിക്കന്‍ നീന്തല്‍ താരം എറിക് സന്തേവൂവിന് അറിയാം. അത് കാന്‍സറായാല്‍ പോലും. അമേരിക്കന്‍ നീന്തല്‍ താരത്തിന് ബീജിംഗില്‍ എതിരാളികളായ കായിക താരങ്ങള്‍ക്കൊപ്പം കാര്‍ന്നു തിന്നുന്ന കാന്‍സറിനോടുമാണ് വെല്ലുവിളി നേരിടേണ്ടി വരുന്നത്.

അമേരിക്കയുടെ 24 കാരനായ നീന്തല്‍ താരം ആഴ്ചകള്‍ക്ക് മുമ്പാണ് താന്‍ കാന്‍സര്‍ ബാധിതനാണെന്ന വലിയ സത്യം തിരിച്ചറിയുന്നത്. കാന്‍സര്‍ തിരിച്ചറിഞ്ഞ ഉടന്‍ ടെക്സാസിലെ വീട്ടില്‍ തിരിച്ചെത്തിയ സന്തേവൂവിന്‍റെ ആദ്യം എടുത്ത തീരുമാനം ദുഷ്ക്കരമായിരുന്നു. ബീജിംഗ് ഒളിമ്പിക്‍സിലെ 200 മീറ്റര്‍ ബാക്ക് സ്ട്രോക്കില്‍ മത്സരിച്ച ശേഷം മാത്രം ശസ്ത്രക്രിയയ്‌ക്ക് വിധേയനാകുക. ഒളിമ്പിക്‍സ് മത്സരങ്ങള്‍ നഷ്ടപ്പെടാതിരിക്കുന്നതിനായിരുന്നു ഈ തീരുമാനം.

നീന്തലിനെ അത്രയേറെയാണ് സന്തേവൂ സ്നേഹിക്കുന്നത്. “അങ്ങനെ ആരെങ്കിലും പറയുമ്പോള്‍ അത് യാഥാര്‍ത്ഥ്യമല്ലെന്നും അങ്ങനെ സംഭവിക്കുകയില്ലെന്നും നിങ്ങള്‍ വിചാരിക്കണം.” രോഗത്തെ കുറിച്ച് സന്തേവൂ പറയുന്നു. വൃഷ്ണത്തിനു പിടിപെട്ടിരിക്കുന്ന കാന്‍സര്‍ സന്തേവൂവിന്‍റെ ശരീരത്തെ ബാധിക്കുന്നതിനു മുമ്പ് തന്നെ മുറിച്ചു മാറ്റേണ്ടി വരും.
ശസ്ത്രക്രിയ ഒഴികെ മറ്റൊരു പോം വഴിയും ഇതിനില്ലെന്നും താരത്തിനു ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. എന്നാല്‍ ശസ്ത്രക്രിയ മൂലം ഒളീമ്പിക്‍സ് നഷ്ടമാകും എന്ന ഭീതിയില്‍ ശസ്ത്രക്രിയ ഒഴിവാക്കിയ താരത്തിന്‍റെ തീരുമാനം അല്പം കടുത്തതാണെന്ന് വിദഗ്ദരും പറയുന്നു. മത്സരത്തിനു മുമ്പായി നടക്കുന്ന പരിശോധനകളില്‍ അസുഖം ശരീരത്തിനെ കൂടുതലായി വ്യാപിച്ചെന്ന് കണ്ടാല്‍ സന്തേവൂവിനെ ഒളിമ്പിക്‍സില്‍ നിന്നും ഒഴിവാക്കാനും മതി.

നടുവിന് ഒരു ചെറിയ പാട് രണ്ട് വര്‍ഷം മുമ്പ് കണ്ടപ്പോള്‍ ഡോക്ടറെ പോയി കാണാന്‍ സന്തേവൂവിനെ നിര്‍ബ്ബന്ധിച്ച ധാരാളം ആള്‍ക്കാരില്‍ ഒരാളായിരുന്നു താരത്തിന്‍റെ പ്രണയിനി ജെറി മോസും. മോസാണ് ഇപ്പോള്‍ താരത്തിന്‍റെ ഏറ്റവും വലിയ ആത്‌മവിശ്വാസവും. ഇക്കാര്യത്തില്‍ തനിക്ക് മന:ക്ലേശമുണ്ടെന്നും എന്നിരുന്നാലും അദ്ദേഹത്തിന്‍റെ ഏറ്റവും വലിയ ആത്‌മവിശ്വാസം എന്ന നിലയില്‍ അദ്ദേഹത്തിനു കരുത്തു നല്‍കുമെന്നും മോസ് വ്യക്തമാക്കുന്നു.

എന്നിരുന്നാലും സന്തേവൂവിനു ആശ്വസിക്കാക്കാം ഏറ്റവും മിടുക്കനായ കാന്‍സര്‍ വിദഗ്ദന്‍ ലോറന്‍സ് എനിയോണ്‍ തന്നെയാണ് സന്തേവൂവിന്‍റെ ചികിത്സ ഏറ്റെടുത്തിരിക്കുന്നത്. ഏഴു തവണ തുടര്‍ച്ചയായി ടൂര്‍ ദെ ഫ്രാന്‍സ് കിരീടം ചൂടിയ ലാന്‍സ് ആംസ്ട്രോംഗിനെ ചികിത്സിച്ച അതേ ഡോക്ടര്‍. കാന്‍സര്‍ ചികിത്സയ്‌ക്ക് ശേഷമായിരുന്നു ആംസ്ട്രോംഗിന്‍റെ കിരീടങ്ങള്‍ എന്നത് സന്തേവൂവിനും ആത്മവിശ്വാസം പകരുന്ന കാര്യങ്ങളില്‍ ഒന്നാണ്.

ഏതന്‍സില്‍ നടന്ന ഒളിമ്പിക്‍സില്‍ രണ്ടിനങ്ങളില്‍ മൂന്നാം സ്ഥാനത്ത് എത്തിയ സന്തേവൂ 200 മീറ്റര്‍ ബ്രെസ്റ്റ് സ്ട്രോക്കില്‍ രണ്ടാം സ്ഥാനത്ത് എത്തിയാണ് 2008 ഒളിമ്പിക്‍സ് ടീമില്‍ ഉള്‍പ്പെട്ടത്. പാലോ ആള്‍ട്ടോയ്‌ക്ക് കീഴില്‍ ശക്തമായ പരിശീലനം നടത്തി വരുന്ന സന്തേവൂ ബീജിംഗിലേക്ക് ഉടന്‍ തന്നെ തന്നെയാത്രയാകും. ആഗസ്റ്റ് 12 നാണ് മത്സരങ്ങള്‍.
കൂടുതല്‍
ഒളിമ്പിക്സില്‍ മതത്തിനു വിലക്കില്ല!
ഒളിമ്പിക് ടിക്കറ്റുകള്‍ വില്പനയ്‌ക്ക്
നീന്തല്‍കുളം പിടിക്കാന്‍ അമേരിക്ക
സ്വര്‍ണ്ണ മഴ പെയ്യിക്കാന്‍ ചൈന
മെര്‍ലിന്‍ ഓട്ടി ഇത്തവണ ഇല്ല
ഒളിമ്പിക്‍സിലെ മുത്തച്ഛന്‍