അടുത്ത മാസം നടക്കുന്ന ഒളിമ്പിക്‍സ് മത്സരങ്ങള്‍ക്കുള്ള ടിക്കറ്റ് വെള്ളിയാഴ്ച മുതല്‍ ഒളിമ്പിക്‍സ് വേദികളില്‍ വിതരണം ചെയ്തു തുടങ്ങും. 820,000 ടിക്കറ്റുകളാണ് ഒളിമ്പിക് വേദികളിലൂടെ വിതരണം ചെയ്യുക.
ടിയാന്‍ജിന്നിലും ഷങ്ഹായിയിലും ക്വിംഗ്ഹുവാംഗ്ഡാവോ എന്നിവിടങ്ങളില്‍ നടക്കുന്ന ഫുട്ബോള്‍ മത്സരങ്ങള്‍ക്കാണ് കൂടുതല്‍ ടിക്കറ്റുകള്‍ നീക്കി വച്ചിരിക്കുന്നത്. ബീജിംഗില്‍ നടക്കുന്ന മത്സരങ്ങള്‍ക്കായി 250,000 ടിക്കറ്റുകളാണ് ഉള്ളത്.
ഒളിമ്പിക്‍സിലെ 28 കായിക ഇനങ്ങള്‍ക്കുമുള്ള ടിക്കറ്റുകള്‍ അതാതു വേദിയില്‍ ലഭിക്കുമെന്ന് ബീജിംഗ് ഒളിമ്പിക് ടിക്കറ്റിംഗ് ഡയറക്ടര്‍ സൂ യാന്‍ പറയുന്നു. ഒരു സെഷനില്‍ ഒരാള്‍ക്ക് രണ്ട് ടിക്കറ്റുകള്‍ വീതം വാങ്ങാം.
ബീജിംഗ് ഗെയിംസിനായി മൊത്തം ലഭിക്കുക 6.8 ദശലക്ഷം ടിക്കറ്റുകളാണ്. ഇതില്‍ 75 ശതമാനവും ആഭ്യന്തര പ്രേക്ഷകര്‍ക്കായി നീക്കി വച്ചിരിക്കുകയാണ് ചൈന.
|