പ്രധാന താള്‍ > മറ്റുള്ളവ > വെബ്‌ദുനിയ സ്പെഷല്‍ 08 > ഒളിമ്പിക്‍സ് 2008
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ഒളിമ്പിക്‍സിലെ മുത്തച്ഛന്‍  Search similar articles
PROPRO
ബീജിംഗ് ഒളിമ്പിക്‍സിന് ഒരു മുത്തശ്ശന്‍ ഒളിമ്പ്യന്‍റെ കഥ കൂടി പറയാനുണ്ട്. കനേഡിയന്‍ കുതിരച്ചാട്ടക്കാരന്‍ ഇയാന്‍ മില്ലറുടെ കഥ. കനേഡിയന്‍ ഒളിമ്പിക് ടീമിലെ ഏറ്റവും പ്രായം കൂടിയ അത്‌ലറ്റായ ഇയാന്‍ മില്ലര്‍ക്ക് 61 ആയി വയസ്സ്. ഒരു പക്ഷേ ഒളിമ്പിക്‍സിലെ ഏറ്റവും പ്രായം കൂടിയ താരവും ഇയാന്‍ ആകും.

60 കടന്ന മില്ലറെ ഏതു പട്ടികയില്‍ പെടുത്തും എന്നത് തന്നെയാണ് ബീജിംഗിന്‍റെ കണ്‍ഫ്യൂഷനും. കാരണം യുവാക്കളുടെ മനസ്സാണ് ഇയാന്‍ മില്ലര്‍ക്ക്. പ്രകടനത്തില്‍ ചെറുപ്പം സൂക്ഷിക്കുന്ന മില്ലറുടെ ഒമ്പതാമത്തെ ഒളിമ്പിക്‍സാണ് ഇത്. 36 വര്‍ഷം മുമ്പ് പങ്കെടുത്ത ആദ്യ ഒളിമ്പിക്‍സിന്‍റെ കനലാണ് ബീജിംഗില്‍ മില്ലര്‍ എത്തുമ്പോഴും.

ഇത്തവണ ഒളിമ്പിക്‍സില്‍ പങ്കെടുക്കുമ്പോള്‍ ഓസ്ട്രേലിയയുടെ മുന്‍ തുഴച്ചില്‍ക്കാരന്‍ ഹുബര്‍ട്ട് റുഡാഷെലിന്‍റെ റെക്കൊഡ് മില്ലര്‍ പങ്ക് വയ്‌ക്കും. മോസ്ക്കോയില്‍ നടന്ന 1980 ഒളിമ്പിക്‍സ് ബഹിഷ്‌ക്കരിച്ചില്ലായിരുന്നെങ്കില്‍ പത്ത് തവണ ഒളിമ്പിക്‍സില്‍ പങ്കെടുത്തയാള്‍ എന്ന റെക്കോഡ് മില്ലറുടെ പേരില്‍ ആകുമായിരുന്നു.

ഒളിമ്പിക്‍സിലെ വെറ്ററന്‍ താരങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയാണ് കനേഡിയന്‍ കുതിരച്ചാട്ടക്കാരന്‍ ഇയാന്‍ മില്ലറെ ബീജിംഗ് സ്വാഗതം ചെയ്യുന്നത്. 25 വയസ്സില്‍ മ്യൂണിക്കില്‍ നടന്ന 1972 ലെ ഒളിമ്പിക്‍സിലായിരുന്നു മില്ലര്‍ ആദ്യം പങ്കെടുത്തത്. വാട്ടര്‍ ഗേറ്റ് സംഭവത്തിന്‍റെ കേന്ദ്രബിന്ദുവായ നിക്‍സണ്‍ രണ്ടാമത് അമേരിക്കന്‍ പ്രസിഡന്‍ഡായ കാലത്ത്.

അല്‍ പാച്ചിനോയുടെ ‘ഗോഡ്ഫാദര്‍’ തീയറ്ററുകളില്‍ തകര്‍ത്തോടുന്ന സമയത്ത് പിറെ എലിയട്ട് കാനഡ പ്രധാനമന്ത്രി ആയിരുന്ന കാലത്ത് ആദ്യ ഒളിമ്പിക്സില്‍ പങ്കെടുത്ത മില്ലര്‍ക്കൊപ്പം ഒളിമ്പിക്‍സ് ചരിത്രവുമുണ്ട്.

ചരിത്രത്തിലെ ഏറ്റവും മോശമായ 1972 ഒളിമ്പിക്‍സിലെ പങ്കാളിയായിരുന്നു മില്ലര്‍. 11 ഇസ്രായേലികള്‍ ഭീകരര്‍ക്ക് ഇരയായതും പൊലീസും ഭീകരരും നടത്തിയ ഏറ്റുമുട്ടലില്‍ ഒമ്പതു പേര്‍ മ്യൂണിക് വിമാനത്താവളത്തില്‍ കൊല്ലപ്പെട്ടതും ഒരു ഗുസ്തിക്കാരനും ഭാരോദ്വഹന താരവും കൊല്ലപ്പെട്ടതുമെല്ലാം ഈ ഒളിമ്പിക്‍സിലായിരുന്നു.

ബുധനാഴ്ച ടീം പ്രഖ്യാപിക്കാന്‍ ഇരിക്കെ മിക്കവാറും ഓഗസ്റ്റ് എട്ടിനു നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ കാനഡയുടെ പതാക വാഹകന്‍ മില്ലറാകും. അതൊരു ബഹുമതി ആണെന്നും മില്ലര്‍ പറയുന്നു. തിബറ്റിലെ പ്രശ്‌നങ്ങളുടെ പേരില്‍ ഇത്തവണത്തെ ഒളിമ്പിക്‍സും മില്ലര്‍ ബഹിഷ്ക്കരിക്കാന്‍ ഇരിക്കുക ആയിരുന്നു.
കൂടുതല്‍
ആഫ്രിക്കന്‍-മംഗോളിയര്‍ക്ക് അയിത്തമില്ല
ആളെ കയറ്റാന്‍ നിരക്ക് കുറയ്‌ക്കുന്നു
ബീജിങ്ങില്‍ മാധ്യമങ്ങള്‍ നിരീക്ഷണത്തില്‍
ബീജിങ്ങില്‍ പുതിയ സബ്‌ലൈനുകള്‍
ബീജിംഗ് പരിഭവങ്ങള്‍ തീര്‍ക്കും
ചരിത്രം തേടി മനോവ