ഒളിമ്പിക്സ് ലക്‍ഷ്യട്ട് കൊയ്ത് നടത്താന്‍ ഒരുങ്ങുകയാണ് ബീജിംഗിലെ ഹോട്ടലുകള്‍. ഒളിമ്പിക്‍സിനു ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ ബുക്കിംഗ് ആരംഭിച്ചിരിക്കുന്ന അവര്‍ നിരക്ക് താഴ്‌ത്തിയാണ് ആളെ പിടിക്കുന്നത്. അടുത്ത മാസം ഒളിമ്പിക്‍സ് നടക്കാനിരിക്കെ 10 മുതല്‍ 12 വരെ ശതമാനം കിഴിവുകളാണ് ഉപഭോക്താക്കള്‍ക്കായി അവര്‍ വച്ചു നീട്ടുന്നത്.
ഒളിമ്പിക് റൂം എന്ന് തന്നെ നാമകരണം ചെയ്തിരിക്കുന്ന ത്രീ സ്റ്റാര്‍ ഹോട്ടലുകളില്‍ നിരക്ക് ഒരു രാത്രിക്ക് 700 യുവാനില്‍ നിന്നും 400 ആക്കി ചുരുക്കുക ആയിരുന്നു. ഫോര്‍ സ്റ്റാര്‍ ഹോട്ടലുകളില്‍ 1,500 യുവാന്‍ ആയിരുന്നത് 800 ആക്കിയതായി ചൈനയിലെ ഓണ്‍ ലൈന്‍ ട്രാവല്‍ സര്‍വീസ് വെബ്സൈറ്റുകളില്‍ പറയുന്നു.
നേരെ ഇരട്ടിയായി തുക ചുരുക്കുന്നത് ബീജിംഗിലെ ഒരു സ്റ്റൈലായി തന്നെ മാറിയതായി ട്രിപ് ഡോട്ട് കോമിന്‍റെ വക്താക്കളും പറയുന്നു. താമസത്തിനുള്ള സന്നാഹം ഒരുക്കുന്നതിനുള്ള ചെലവ് പ്രതീക്ഷിച്ചതിലും താഴ്‌ന്നതാണ് ഇതിന്‍റെ ഒരു കാരണം. ജൂണിലെ നിരക്കുമായി തട്ടിച്ചാല്‍ ബീജിംഗിലെ ത്രീ സ്റ്റാര്‍ ഹോട്ടലുകാര്‍ 20 ശതമാനമാണ് കുറച്ചിരിക്കുന്നത്.
ഒളിമ്പിക്‍സുമായി ബന്ധപ്പെട്ട് സന്ദര്‍ശകര്‍ അവസാന സന്ദര്‍ശന അജണ്ഡ തയ്യാറാക്കുമ്പോള്‍ കൂടുതല്‍ ആള്‍ക്കാരെ ആകര്‍ഷിക്കണമെന്നതാണ് ആഗ്രഹിക്കുന്നതെന്ന് ഹോട്ടല്‍ മാനേജര്‍മാര്‍ പറയുന്നു. നിരക്ക് താഴ്ത്തുന്നത് സ്വന്തം നാട്ടിലെ ആള്‍ക്കാരും കൂടുതലായി എത്താന്‍ കാരണമാകുമെന്നും ഇവര്‍ കരുതുന്നു.
വിദേശികളില്‍ നിന്നും വ്യത്യസ്തമായി എത്തിച്ചെരുന്നതിനു രണ്ടോ മൂന്നോ ദിവസം മുമ്പ് മാത്രമേ ചൈനീസ് സന്ദര്‍ശകര്‍ റൂം ബുക്ക് ചെയ്യുകയുള്ളൂ. എന്നാല്‍ നിരക്ക് താഴ്ത്തിയത് സാധാരണക്കാരെയും ആകര്‍ഷിച്ചിരിക്കുകയാണ്. എന്നാല്‍ ഗെയിംസ് അടുക്കുമ്പോള്‍ മുന്‍ കൂര്‍ ബുക്കിംഗ് മൂലം വന്‍ കിട ഹോട്ടലുകള്‍ നിറയുന്നതിനാല്‍ താഴ്‌ന്ന നിരക്കുള്ള ഹോട്ടലുകാര്‍ക്കും പ്രചാരമേറുമെന്നും ക്രിപ്ട് ഡോട്ട് കോം പറയുന്നു.
ഒളിമ്പിക്സ് വേദി, ഒളിമ്പിക് ഗ്രാമം, ഏഷ്യന്‍ ഗെയിംസ് ഗ്രാമം എന്നിവിടങ്ങളിലെല്ലാമാണ് റിസവേഷന്‍രെ കാര്യത്തില്‍ തിരക്ക് വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്നത്. ഒളിമ്പിക് ഗ്രാമത്തിലെയും സ്റ്റേഡിയങ്ങള്‍ക്ക് അരികിലെയും ഹോട്ടലുകള്‍ ഇപ്പോള്‍ തന്നെ ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ തക്ക വിധത്തിലുള്ള കാര്യങ്ങളെല്ലാം ഒരുക്കു തുടങ്ങിയിരിക്കുകയാണ്.
|