പ്രധാന താള്‍ > മറ്റുള്ളവ > വെബ്‌ദുനിയ സ്പെഷല്‍ 08 > ഒളിമ്പിക്‍സ് 2008
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ചേംബേഴ്‌സ് ഒളിമ്പിക്‍സില്‍ ഓടില്ല  Search similar articles
PROPRO
ബീജിംഗ് ഒളിമ്പിക്സില്‍ പങ്കെടുക്കാമെന്ന ബ്രിട്ടീഷ് അത്‌ലറ്റ് ഡ്വയ്‌ന്‍ ചേംബേഴ്‌സിന്‍റെ മോഹത്തിനു തിരിച്ചടി നേരിട്ടു. ആജീവനാന്ത വിലക്ക് മരവിപ്പിക്കുന്നതിനായി താരം സമര്‍പ്പിച്ചിരുന്ന അപ്പീല്‍ ഹൈക്കോടതി തള്ളി. നേരത്തേ ഒളിമ്പിക് യോഗ്യതയ്‌ക്കുള്ള ട്രയല്‍‌സില്‍ ഒന്നാമത് എത്തിയ താരം കോടതി വിധിക്കായി കാക്കുകയായിരുന്നു.

ബ്രിട്ടീഷ് ഒളിമ്പിക് അസോസിയേഷന്‍ താരത്തിനെതിരെ അജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തിയത് 2003 ല്‍ താരം നിരോധിത മരുന്ന് ഉപയോഗിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു. എന്നാല്‍ വിലക്കിനെ താല്‍ക്കാലികമാ‍യി തടയാനും ഒളിമ്പിക്‍സില്‍ പങ്കെടുക്കാനുമുള്ള താരത്തിന്‍റെ ശ്രമങ്ങള്‍ക്ക് കൊടതി വിധി തിരിച്ചടിയാകുകയായിരുന്നു.

ഇപ്പോള്‍ നടന്നു വരുന്ന കേസ് മുഴുവനായും കേള്‍ക്കുന്നതു വരെ വിലക്ക് താല്‍ക്കാലികമായി മാറ്റി വയ്‌ക്കാന്‍ കഴിയില്ലെന്നായിരുന്നു ജഡ്ജി മക്കായിയുടെ വിധി. ഇതോടെ അടുത്ത മാസം നടക്കുന്ന ഒളിമ്പിക്‍സിനുള്ള അവസാന കായിക താരങ്ങളെ ബ്രിട്ടീഷ് ഒളിമ്പിക് അസോസിയേഷന്‍ ഞായറാഴ്ച പ്രഖ്യാപിക്കും.

ബ്രിട്ടീഷ് ട്രയല്‍‌സില്‍ 10.00 സെക്കന്‍ഡില്‍ 100 മീറ്റര്‍ ഓടിയെത്തിയ ചേംബേഴ്‌സ് നേരത്തെ തന്നെ ഒളിമ്പിക്‍സിനുള്ള യോഗ്യത സമ്പാദിച്ചിരുന്നു. എന്നാല്‍ തിങ്കളാഴ്ച പ്രഖ്യാപിച്ച ഒളിമ്പിക് ടീമില്‍ സൈമോണ്‍ വില്യം സണിനു അവസരം നല്‍കി. ചേംബേഴ്സിനു പിന്നില്‍ രണ്ടാം സ്ഥാനത്ത് വില്യംസണായിരുന്നു.
കൂടുതല്‍
ഒളിമ്പിക്‍സിനു കൊഴുപ്പ് വേണ്ട
ചോറ് അമേരിക്കയില്‍ കൂറ് റഷ്യയില്‍
അമേരിക്കയെ വെല്ലുവിളിക്കാന്‍ ഓസീസ്
ടെന്നീസില്‍ ഗ്ലാമര്‍ പോരാട്ടങ്ങള്‍
സിയാംഗിന് ആത്‌മവിശ്വാസം
ബീജിംഗിന് ഒളിമ്പിക്സ് വസന്തം