പ്രധാന താള്‍ > മറ്റുള്ളവ > വെബ്‌ദുനിയ സ്പെഷല്‍ 08 > ഒളിമ്പിക്‍സ് 2008
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ഒളിമ്പിക്‍സിനു കൊഴുപ്പ് വേണ്ട  Search similar articles
PTIPRO
ഒളിമ്പിക്‍സ് ഒരു ഉത്സവമായി കൊണ്ടാടാനാണ് ബീജിംഗിന്‍റെ ആഗ്രഹമെങ്കിലും ഒളിമ്പിക്സ് വിജയത്തില്‍ ആവേശത്തില്‍ ആറാടാമെന്ന ആരാധകരുടെ മോഹം വീട്ടില്‍ തന്നെ അവസാനിക്കും. ആവേശം മൂക്കാനായി ആരാധകര്‍ കൊണ്ടുവരുന്ന താളമേളങ്ങളെല്ലാം നിരോധിച്ചിരിക്കുകയാണ് ബീജിംഗ്. തുണിയുടുക്കാതെയുള്ള ആഹ്ലാദ പ്രകടനങ്ങളും നിയന്ത്രിക്കും.

ബാനറുകള്‍, സംഗീതോപകരണങ്ങള്‍, റേഡിയോകള്‍ എന്നിവയെല്ലാം ഒളിമ്പിക്‍സ് നടക്കുന്നിടത്ത് നിരോധിച്ചിരിക്കുന്നതായി സംഘാടകര്‍ വ്യക്തമാക്കി. ഒളിമ്പിക് വേദിയില്‍ പെരുമാറേണ്ട ചട്ടങ്ങളുടെയും ചെയ്യരുതാത്ത കാര്യങ്ങളുടെയും ഒരു പട്ടികക തന്നെ ബീജിംഗ് സംഘാടകര്‍ തയ്യാറാക്കി കഴിഞ്ഞിരിക്കുകയാണ്.

ബിസിനസ്സോ മതമോ രാഷ്ട്രീയമോ സൈനികമോ മനുഷ്യാവകാശ ലംഘനമോ പരിസ്ഥിതിയോ മൃഗ സംരക്ഷണമോ എന്നിവയുമായി ബന്ധപ്പെടുന്ന ബാനറുകളോ ലഘുലേഖകളോ ഒന്നും സ്റ്റേഡിയത്തില്‍ അനുവദിക്കില്ലെന്നതാണ് നിയമം. ഒളിമ്പിക് പട്ടികയില്‍ ഇത്തരത്തിലുള്ള 22 നിയന്ത്രണങ്ങളും നാല് നിരോധനവുമാണ് ഉള്‍പ്പെട്ടിരിക്കുന്നത്.

വേദിയുടെ സുരക്ഷയെ മുന്‍ നിര്‍ത്തി ഓരോ കാണികളും നിയമം അംഗീകരിക്കണമെന്ന് വ്യക്തമാക്കിയിരിക്കുക ആണ്. ഒളിമ്പിക് ദീപശിഖാ പ്രയാണത്തിനിടയില്‍ പല രാജ്യങ്ങളും പ്രദര്‍ശിപ്പിച്ച് ‘ചൈന മുന്നോട്ട്’ എന്നെഴുതിയ ബാനറുകള്‍ പോലും ചൈനയുടെ ഒളിമ്പിക് ചട്ടങ്ങള്‍ക്ക് വിരുദ്ധമായിരിക്കും എന്നതാണ് കണ്ടെത്തല്‍.

എല്ലാത്തരം ബാനറുകളും ഒളിമ്പിക് കവാടത്തില്‍ തന്നെ തടയപ്പെടുമെന്നും അധികൃതര്‍ വ്യക്തമാക്കുന്നു. ഒരു മീറ്റര്‍ മുതല്‍ രണ്ട് മീറ്റര്‍ വരെ നീളുന്നതില്‍ കൂടുതലുള്ള കൊടികളും വേദിയില്‍ അനുവദിക്കില്ല.ഫ്ലാഷോടു കൂടിയ ഫോട്ടൊ ഷൂട്ടിംഗ്, മദ്യപാനം, നഗ്നതാ പ്രദര്‍ശനം, ചൂതുകളി, പ്രകടനം, ശീതള പാനീയ കുപ്പികള്‍, വിസില്‍ ഉള്‍പ്പടെയുള്ള സംഗീത ഉപകരണങ്ങള്‍, സിഗററ്റ് ലൈറ്ററുകള്‍, ക്യാമര റേഡിയോ എന്നിവയ്ക്കെല്ലാം നിരോധനമാണ്.

ഫൌണ്ടന്‍ പേനകളും ചെറിയ സണ്‍സ്ക്രീനുകളും അനുവദിക്കുന്നുണ്ടെങ്കിലും മൃഗങ്ങളുമായി വേദിയില്‍ എത്തുന്നതിനും നിരോധനമാണ്. വാണിജ്യ ഉല്‍പ്പന്നങ്ങളുടെ പരസ്യം കാണിക്കുന്ന തരത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കുന്നതിനും നിരോധനം ഉണ്ട്. കാണികള്‍ കൃത്യമായും ടിക്കറ്റുകള്‍ ഹാജരാക്കണമെന്നും ബീജിംഗ് സംഘാടകര്‍ നിയമത്തില്‍ പറയുന്നു.

അതിനൊക്കെ പുറമെ ഒളിമ്പിക്സ് വേദിയിലെ പെരുമാറ്റചട്ടങ്ങളുടെ പ്രചരണവും ഓരൊ വേദിക്കും വെളിയില്‍ നടക്കും. ഇതിനായി 4.3 ദശലക്ഷം കുടുംബങ്ങളെയും 870,000 ടാക്സി ഡ്രൈവര്‍മാരെയും സര്‍ക്കാര്‍ ജീവനക്കാരെയും റസ്റ്റോറന്‍റ് വെയ്‌റ്റര്‍മാരെയും ബസ് കണ്ടക്ടര്‍മാരെയും ഏര്‍പ്പാടാക്കിയിരിക്കുകയാണ്.
കൂടുതല്‍
ചോറ് അമേരിക്കയില്‍ കൂറ് റഷ്യയില്‍
അമേരിക്കയെ വെല്ലുവിളിക്കാന്‍ ഓസീസ്
ടെന്നീസില്‍ ഗ്ലാമര്‍ പോരാട്ടങ്ങള്‍
സിയാംഗിന് ആത്‌മവിശ്വാസം
ബീജിംഗിന് ഒളിമ്പിക്സ് വസന്തം
ഒളിമ്പിക്‍സിലും ചീയര്‍ലീഡേഴ്‌സ്