പ്രധാന താള്‍ > മറ്റുള്ളവ > വെബ്‌ദുനിയ സ്പെഷല്‍ 08 > ഒളിമ്പിക്‍സ് 2008
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
സിയാംഗിന് ആത്‌മവിശ്വാസം  Search similar articles
PROPRO
ചൈനയുടെ സൂപ്പര്‍ അത്‌ലറ്റ് ലിയൂ സിയാംഗിനു ഒളിമ്പിക്‍സ് നഷ്ടമാകാന്‍ സാധ്യത. ചൈനയുടെ സ്വര്‍ണ്ണ പ്രതീക്ഷയായ ലിയൂ സിയാംഗ് ഹര്‍ഡില്‍‌സ് താരമാണ്. കൈക്കുഴയ്‌ക്കേറ്റ പരുക്കില്‍ നിന്നും ഇതുവരെ മോചിതനാകാന്‍ കഴിഞ്ഞില്ല എന്നതാണ് ലിയൂ സിയാംഗിന്‍റെ സാന്നിദ്ധ്യം സംശയകരമാക്കുന്നത്.

എന്നിരുന്നാലും ലോക കായികമേളയില്‍ പങ്കെടുക്കാമെന്ന പ്രതീക്ഷയിലാണ് താരം. പരുക്ക് ഭീകരമല്ലെന്നും അടുത്ത രണ്ടാഴ്ചയ്‌ക്കുള്ളില്‍ പൂര്‍ണ്ണമായും ആരോഗ്യവാനാകാമെന്നാണ് പ്രതീക്ഷയെന്നും താരം പറയുന്നു. ബീജിംഗ് ട്രാക്കില്‍ ചൈനയുടെ ഏറ്റവും മികച്ച അത്‌ലറ്റായിരിക്കും ലിയൂ സിയാംഗ് എന്നാണ് പ്രതീക്ഷ.

ക്യൂബയുടെ ഡെയ്‌റോണ്‍ റോബിള്‍സാണ് ചൈനീസ് താരത്തിനു സ്വന്തം മണ്ണില്‍ വെല്ലുവിളി ഉയര്‍ത്തുന്നത്. ജൂണില്‍ റോബിള്‍സ് ലിയൂവിന്‍റെ ലോക റെക്കോഡ് 12.87 സെക്കന്‍‌ഡില്‍ മറികടന്നിരുന്നു. ഹര്‍ഡ്‌ലറാകാന്‍ ജനിച്ച താരമാണ് റോബിള്‍സ് എന്നാണ് ലി യു സിയാംഗ് വ്യക്തമാക്കുന്നത്. ക്യൂബന്‍ താരം മികച്ചതാണെങ്കില്‍ താന്‍ അയാളെ തോല്‍പ്പിക്കുമെന്ന് സിയാംഗ് ആത്‌മ വിശ്വാസം കൊള്ളുന്നു.
കൂടുതല്‍
ബീജിംഗിന് ഒളിമ്പിക്സ് വസന്തം
ഒളിമ്പിക്‍സിലും ചീയര്‍ലീഡേഴ്‌സ്
ചൈനയുടെ ജ്വലിക്കും താരങ്ങള്‍
ജനക്കൂട്ടവുമായി ജര്‍മ്മനി
ഇരട്ടസ്വര്‍ണ്ണം തേടി ഉസൈന്‍ ബോള്‍ട്ട്
ഒളിമ്പിക്‍സ് ആതിഥേയര്‍ക്ക് മഴപേടി