പ്രധാന താള്‍ > മറ്റുള്ളവ > വെബ്‌ദുനിയ സ്പെഷല്‍ 08 > ഒളിമ്പിക്‍സ് 2008
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ഒളിമ്പിക്‍സിലും ചീയര്‍ലീഡേഴ്‌സ്  Search similar articles
PTIPRO
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലും പ്രഥമ ട്വന്‍റി20 ലോകകപ്പ് ക്രിക്കറ്റിലും അര്‍ദ്ധനഗ്നയായി നൃത്തം ചെയ്ത് കാണികളെ സന്തുഷ്ടരാക്കിയ ചീയര്‍ലീഡേഴ്‌സ് എന്ന നര്‍ത്തകരെ ലോകം കണ്ടതാണ്. ഇതു തന്നെ ബീജിംഗ് ഒളിമ്പിക്‍സ് സംഘാടകകരും പരീക്ഷിക്കുന്നു. രണ്ട് ലക്ഷത്തില്‍ അധികം ഉല്ലാസ നര്‍ത്തകരെയാണ് ചൈന നിയോഗിച്ചത്.

ഒളിമ്പിക് ചരിത്രത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ എണ്ണം നര്‍ത്തകരെയാണ് ചൈന അണി നിരത്തുന്നത്. കാണികളില്‍ ഒരു ഉത്സവത്തിന്‍റെ പ്രതീതി ഉണര്‍ത്തുന്നതിനാണ് ഈ സംവിധാനമെന്ന് ബീജിംഗ് പറയുന്നു. ബീജിംഗ് ഒളിമ്പിക്‍സിനെത്തുന്ന ഏത് രാജ്യക്കാരും കാണികളില്‍ ആവേശം ജനിപ്പിക്കുമ്പോള്‍ ഉല്ലാസ നര്‍ത്തകരും ഒപ്പം ഉണരും.

ഗെയിംസ് അടുത്ത് എത്തുമ്പോള്‍ കൂടുതല്‍ ശക്തമായ തയ്യാറെടുപ്പാണ് ചീയര്‍ ലീഡേഴ്‌സ് നടത്തുന്നത്. ബീജിംഗ് ഒളിമ്പിക്സ് വോളണ്ടിയര്‍ ഡിപ്പാര്‍ട്ട്‌‌മെന്‍റിന്‍റെ കോ ഓര്‍ഡിനെറ്റ് ഗ്രൂപ്പ് തലവന്‍ ഷെന്‍ ക്വിയാന്‍ ഫാന്‍ വ്യക്തമാക്കുന്നു. സമൂഹത്തിലെ വിവിധ വിഭാഗങ്ങള്‍, കമ്പനികള്‍, സ്ഥാപനങ്ങള്‍, ഹൈസ്കൂളുകള്‍, സര്‍വ്വകലാശാലകള്‍ എന്നിവിടങ്ങളില്‍ നിന്നുമാണ് നിന്നും ഒക്കെയാണ് ഈ ചീയര്‍ ലീഡേഴ്‌സിനെ ബീജിംഗ് സംഘാടകര്‍ അവതരിപ്പിക്കുന്നത്.

ഇതിനൊക്കെ പുറമെ സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ദശലക്ഷം പ്രവര്‍ത്തകരെ വ്യത്യസ്ത വിഭാഗങ്ങളില്‍ നിന്നും ചൈന തെരഞ്ഞെടുത്തു. വിവിധ നഗരങ്ങള്‍, ഒളിമ്പിക്‍സ് വേദികള്‍ക്ക് സമീപത്തെ പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നും വിവിധ സേവനങ്ങള്‍ക്കായിട്ടാണ് തെരഞ്ഞെടുത്തിരിക്കുകയാണ്. പൊതു നിര്‍ദേശങ്ങള്‍ സമാധാനപരവും സുന്ദരവും സ്ഥിരമാക്കുന്നതിനും പരിതസ്ഥിതി സംരക്ഷണം കൂടുതല്‍ മെച്ചമാക്കുന്നതിനും ആണ് ഇത്.

പത്ത് വ്യത്യസ്തങ്ങളായ മേഖലകളിലാണ് ഈ സോഷ്യല്‍ വാളണ്ടിയേഴ്‌സിനെ നിയോഗിക്കുക. ട്രാഫിക് ഓര്‍ഡറുകള്‍ ഗതാഗത സൌകര്യങ്ങള്‍, സുരക്ഷാ പെട്രോളിംഗ്, ഭൌമ സുരക്ഷ, ആതുര സേവനം തുടങ്ങിയവയാണ് അവ. ഒളിമ്പിക്സ്, പാരാളിമ്പിക്‍സ് സേവനങ്ങള്‍ക്കായി ഒരു ലക്ഷം പേരെയും വിവരങ്ങള്‍ അറിയുന്നതിനും കൈമാറുന്നതിനും ബീജിംഗിലും മറ്റ് ഒളിമ്പിക്‍സ് വേദികളിലും ദ്വിഭാഷി, അത്യാവശ്യ സേവനങ്ങള്‍ എന്നിവയ്‌ക്കായി നാല് ലക്ഷം പേരെയും നിയോഗിച്ചു
കൂടുതല്‍
ചൈനയുടെ ജ്വലിക്കും താരങ്ങള്‍
ജനക്കൂട്ടവുമായി ജര്‍മ്മനി
ഇരട്ടസ്വര്‍ണ്ണം തേടി ഉസൈന്‍ ബോള്‍ട്ട്
ഒളിമ്പിക്‍സ് ആതിഥേയര്‍ക്ക് മഴപേടി
ഒളിമ്പിക്‍സിനു മേല്‍ കാര്‍മേഘം
യു എസ്സിനു ടെക്സാസ് സ്വര്‍ണ്ണഖനി