പ്രധാന താള്‍ > മറ്റുള്ളവ > വെബ്‌ദുനിയ സ്പെഷല്‍ 08 > ഒളിമ്പിക്‍സ് 2008
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ചൈനയുടെ ജ്വലിക്കും താരങ്ങള്‍  Search similar articles
PROPRO
ആതിഥേയരായ ചൈനയുടെ ഒളിമ്പിക് മെഡല്‍ സ്വപ്‌നങ്ങള്‍ക്ക് നിറം പകരുന്നത് മൂന്ന് താരങ്ങളാണ്. ഹര്‍ഡില്‍സ് താരം ലിയു സിയാംഗ്, ടെന്നീസ് താരം ജി സെംഗ്, ബാസ്ക്കറ്റ് ബോള്‍ താരം യോ മിംഗ് എന്നിവര്‍. 550 താരങ്ങള്‍ വരുന്ന ചൈനീസ് ടീമില്‍ ഈ മൂന്ന് പേര്‍ അതീവ ശ്രദ്ധ നേടുന്നതിനു കാരണം ഇവരുടെ പ്രതിഭ ഒന്നു കൊണ്ട് മാത്രമാണ്. മൂന്ന് വ്യത്യസ്ത കായിക ഇനങ്ങളില്‍ സമീപകാലത്തെ ഇവരുടെ പ്രകടനങ്ങള്‍ മികച്ചതായിരുന്നു.

ഏതന്‍സ് 2004 ഒളിമ്പിക്സ് 110 മീറ്റര്‍ ഹര്‍ഡിത്സില്‍ സ്വര്‍ണ്ണം നേടിയ താരമായ ലിയൂ സിയാംഗ് ഒസാക്കയില്‍ കഴിഞ്ഞ വര്‍ഷം നടന്ന ലോക ചാമ്പ്യന്‍ഷിപ്പിലും ഒന്നാം സ്ഥാനത്തെത്തി. പടിപടിയായിട്ടായിരുന്നു ലോക ചാമ്പ്യന്‍ഷിപ്പില്‍ ലിയൂ സിയാംഗിന്‍റെ വിജയം. 2003 ല്‍ പരീസില്‍ വെങ്കലം നേടിയ താരം അടുത്ത വര്‍ഷം ഹെത്സിങ്കിയില്‍ 2005 ല്‍ അത് വെള്ളി നേട്ടമാക്കി. അതിനു ശേഷമാണ് ഒസാക്കയില്‍ സ്വര്‍ണ്ണം നേടിയത്.

ഏഷ്യന്‍ ഗെയിം‌സില്‍ രണ്ട് തവണ സ്വര്‍ണം നേടിയ താരം ലോക ഇന്‍ഡോര്‍ ചാമ്പ്യന്‍ഷിപ്പില്‍ 60 മീറ്റര്‍ ഹര്‍ഡില്‍ വെങ്കലം വെള്ളി സ്വര്‍ണ്ണം എന്നിങ്ങനെ മൂന്ന് മീറ്റുകളില്‍ നേട്ടം കണ്ടെത്തി. ടെന്നീസ് താരം ജി സെംഗിന്‍റെ മേലുള്ള പ്രതീക്ഷ ശക്തമാക്കി മാറ്റിയത്വിംബിള്‍ഡണ്‍ ടെന്നീസില്‍ സെമി ഫൈനലിലേക്ക് കടന്നതാണ് . സ്വന്തം മണ്ണില്‍ ടെന്നീസ് കിരീടം നേടാനായാല്‍ അത് ഒരു ഗ്രാന്‍ഡ് സ്ലാം കിരീടം നേടുന്നതിനേക്കാള്‍ മഹത്തരമാകും നേട്ടം.
PROPRO


നാഷണല്‍ ബാസ്ക്കറ്റ്ബോള്‍ അസോസിയേഷനിലെ ഏറ്റവും ഉയരം കൂടിയ പ്രൊഫഷണല്‍ താരമാണ് ചൈനയുടെ യോ മിംഗ്. ഹൊഔസ്റ്റണ്‍ റോക്കറ്റ്‌സിനായി കളിച്ച താരത്തിന് ഏഴ് അടി ആറിഞ്ചാണ് ഉയരം. 2003 മുതല്‍ 2008 നകത്ത് ആ തവണയാണ് യോ മിംഗ് എന്‍ ബി എയിലെ മികച്ച താരമായി വാഴ്ത്തപ്പെട്ടത്. 2004 ഏതന്‍സ് ഒളിമ്പിക്‍സില്‍ ടീമിനെ ക്വാര്‍ട്ടര്‍ വരെയെത്തിക്കാന്‍ ഈ ചൈനീസ് താരത്തിനു കഴിഞ്ഞു.
കൂടുതല്‍
ജനക്കൂട്ടവുമായി ജര്‍മ്മനി
ഇരട്ടസ്വര്‍ണ്ണം തേടി ഉസൈന്‍ ബോള്‍ട്ട്
ഒളിമ്പിക്‍സ് ആതിഥേയര്‍ക്ക് മഴപേടി
ഒളിമ്പിക്‍സിനു മേല്‍ കാര്‍മേഘം
യു എസ്സിനു ടെക്സാസ് സ്വര്‍ണ്ണഖനി
എത്യോപ്യയുടെ സഹോദരക്കൂട്ടം