പ്രധാന താള്‍ > മറ്റുള്ളവ > വെബ്‌ദുനിയ സ്പെഷല്‍ 08 > ഒളിമ്പിക്‍സ് 2008
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ജനക്കൂട്ടവുമായി ജര്‍മ്മനി  Search similar articles
PROPRO
ഒളിമ്പിക്‍സിന് ശക്തമായ തയ്യാറെടുപ്പുകള്‍ തന്നെ നടത്തിയിരിക്കുന്ന ജര്‍മ്മനി ഒട്ടും പിന്നോട്ടില്ല. കഴിഞ്ഞ ഏതന്‍സ് ഒളിമ്പിക്‍സിനെ പോലെ തന്നെ ഇത്തവണയും ജനക്കൂട്ടവുമായിട്ടാണ് ജര്‍മ്മനിയുടെ വരവ്. 436 അത്‌ലറ്റുകള്‍ അംഗങ്ങളായുള്ള ജര്‍മ്മന്‍ ടീം മൂന്നാം ഘട്ടത്തില്‍ 231 അത്‌ലറ്റുകളെ കൂടി ടീമില്‍ ഉള്‍പ്പെടുത്തി.

എന്നിരുന്നാലും ഏതന്‍‌സില്‍ കൊണ്ടുവന്ന കായിക താരങ്ങളുടെ എണ്ണത്തോളാം വരില്ല. 452 അത്‌ലറ്റുകള്‍ ആയിരുന്നു ഏതന്‍‌സ് ഒളിമ്പിക്‍സിനുള്ള ടീമില്‍ ഉള്‍പ്പെട്ടിരുന്നത്. സിഡ്നി 200 ല്‍ 428 അത്‌ലറ്റുകളെ ജര്‍മ്മന്‍ ടീം കൊണ്ടു വന്നു. ഒന്നു ചേര്‍ന്നുള്ള മികച്ച പ്രകടനത്തിലൂടെ വമ്പന്‍ വിജയം സ്വന്തമാക്കണമെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു.

അത്‌ലറ്റുകളുടെ എണ്ണം കൂട്ടുന്നത് ജര്‍മ്മനിക്ക് കഴിഞ്ഞ രണ്ട് ഒളിമ്പിക്‍സിനും ഗുണമുണ്ടായി. ഏതന്‍സ് 2004 ല്‍ 13 സ്വര്‍ണ്ണവും 16 വെള്ളിയും 20 വെങ്കലവുമായി മെഡല്‍ പട്ടികയില്‍ ആറാം സ്ഥാനത്തായിരുന്നു ജര്‍മ്മനി.

ഡിസ്കസ് ത്രോ ലോക ചാമ്പ്യന്‍ ഫ്രാങ്കാ ദിയെഷ്, എന്‍ ബി എ താരം ഡിര്‍ക്ക് നോവിറ്റ്സ്കി, ടെന്നീസ് താരം റെയ്‌നര്‍ ഷൂട്ലെര്‍, നീന്തല്‍ താരം വിപാ ബേണ്‍ ഹാര്‍ട്ട് എന്നിവരാണ് മറ്റ് അത്‌ലറ്റുകള്‍. ടീമിലെ അത്‌ലറ്റുകള്‍ക്ക് പിന്നാലെ ഫിസിയോ തെറാപിസ്റ്റുകള്‍ ഉള്‍പ്പടെ 55 ഡോക്ടര്‍മാരും പരിശീലകരും സപ്പോര്‍ട്ടിംഗ് സ്റ്റാഫുകളുമായി 240 പേരും ടീമിനൊപ്പമുണ്ട്. ജൂലായ് 26 നാണ് ജര്‍മ്മന്‍ ടീമിനെ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത്.
കൂടുതല്‍
ഇരട്ടസ്വര്‍ണ്ണം തേടി ഉസൈന്‍ ബോള്‍ട്ട്
ഒളിമ്പിക്‍സ് ആതിഥേയര്‍ക്ക് മഴപേടി
ഒളിമ്പിക്‍സിനു മേല്‍ കാര്‍മേഘം
യു എസ്സിനു ടെക്സാസ് സ്വര്‍ണ്ണഖനി
എത്യോപ്യയുടെ സഹോദരക്കൂട്ടം
ദൂരത്തെ പ്രണയിക്കുന്ന എത്യോപ്യ