പ്രധാന താള്‍ > മറ്റുള്ളവ > വെബ്‌ദുനിയ സ്പെഷല്‍ 08 > ഒളിമ്പിക്‍സ് 2008
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ഇരട്ടസ്വര്‍ണ്ണം തേടി ഉസൈന്‍ ബോള്‍ട്ട്  Search similar articles
PROPRO
100 മീറ്ററില്‍ ലോക റെക്കോഡ് കാരനാണ് ഉസൈന്‍ ബോള്‍ട്ട്. ഞായറാഴ്ച നടന്ന ഗ്രാന്‍ പ്രീ മത്സരത്തില്‍ 200 മീറ്ററില്‍ ലോകത്തിലെ തന്നെ ആറാമത്തെ മികച്ച സമയവും ബോള്‍ട്ട് കണ്ടെത്തി. ബീജിംഗ് ഒളിമ്പിക്‍സില്‍ ഈ രണ്ട് ഇനങ്ങളിലെയും എതിരാളികള്‍ക്ക് കനത്ത വെല്ലുവിളിയാണ് ഉസൈന്‍ ബോള്‍ട്ട് ഇതിലൂടെ നല്‍കിയത്.

ഒരു മാസം മുമ്പ് ചെക്ക് റിപ്പബ്ലിക്കിലെ ഒസ്ട്രാവയില്‍ 19.83 സെക്കന്‍ഡില്‍ ഏറ്റവും മികച്ച പ്രകടനം നടത്തിയ ഉസൈന്‍ ഗ്രാന്‍പ്രീയില്‍ 19.67 സെക്കന്‍‌ഡാക്കി ഈ 21 കാരന്‍ മെച്ചപ്പെടുത്തി. ന്യൂയോര്‍ക്കില്‍ മെയില്‍ 100 മീറ്ററില്‍ 9.72 സെക്കന്‍ഡിന്‍റെ റെക്കോഡ് കണ്ടെത്തിയ ഉസൈന്‍ കാള്‍ ലൂയിസിനു ശേഷം ഡബിളില്‍ അവകാശം ചോദിക്കാനാണ് ബീജിംഗില്‍ എത്തുന്നത്. 1984 ല്‍ കാള്‍ ലൂയിസാണ് 100 മീറ്ററിലും 200 മീറ്ററിലും ആദ്യ ഇരട്ട നേട്ടം നടത്തിയത്.

കാറ്റിനെതിരെ പൊരുതിയാണ് 2004 ഒളിമ്പിക്‍സില്‍ ഉസൈന്‍ ബോള്‍ട്ട് മികച്ച സമയം കുറിച്ചത്. 1996 ല്‍ 200 ല്‍ മൈക്കല്‍ ജോണ്‍സണ്‍ കുറിച്ച 19.32 സെക്കന്‍ഡ് ഇത്തവണ ബോള്‍ട്ട് മറികടക്കുമെന്നതാണ് പ്രതീക്ഷ. “ഇത് കടുപ്പമേറിയ കാര്യമാണ്. എന്നാല്‍ തന്നെ ചിലപ്പോള്‍ അടുത്ത വര്‍ഷം അത് സംഭവിച്ചേക്കാം.” ബോള്‍ട്ട് പറയുന്നു.

അമേരിക്കന്‍ താരം ടൈസണ്‍ ഗേയാണ് 200 മീറ്ററില്‍ ഉസൈന്‍ ബോള്‍ട്ടിന്‍റെ പ്രധാന എതിരാളി. 19.62 സെക്കന്‍ഡ് സമയമുള്ള ഗേയ്‌ക്ക് പിന്നാലെ 19.63 സെക്കന്‍ഡ് സമയം കണ്ടെത്തിയ സേവ്യര്‍ കാര്‍ട്ടറും 19.65 സെക്കന്‍ഡ് നേട്ടമുള്ള വാലസ് സ്പെര്‍മനും ഉസൈനേക്കാള്‍ സെക്കന്‍ഡുകള്‍ മുന്നില്‍ നില്‍ക്കുന്നവരാണ്.

എന്നിരുന്നാലും അമേരിക്കന്‍ യോഗ്യതാമത്സരത്തില്‍ ഗേയ്‌ക്ക് ക്വാര്‍ട്ടറില്‍ പരുക്കേറ്റതും കാര്‍ട്ടര്‍ക്ക് യോഗ്യത നേടാനാകാതെ പോയതും ബോള്‍ട്ടിന് മുന്‍ തൂക്കം നല്‍കുന്നു. ബീജിംഗിലേക്ക് ഒരുങ്ങാന്‍ ബോള്‍ട്ടിന് അധിക സമയമില്ല. സ്റ്റോക്ക്‌‌ഹോമില്‍ 100 മീറ്റര്‍ മത്സരവും ലണ്ടനില്‍ 200 മത്സരവും ബീജിംഗില്‍ എത്തുന്നതിനു മുമ്പ് ഉസൈനു മുന്നിലുണ്ട്.
കൂടുതല്‍
ഒളിമ്പിക്‍സ് ആതിഥേയര്‍ക്ക് മഴപേടി
ഒളിമ്പിക്‍സിനു മേല്‍ കാര്‍മേഘം
യു എസ്സിനു ടെക്സാസ് സ്വര്‍ണ്ണഖനി
എത്യോപ്യയുടെ സഹോദരക്കൂട്ടം
ദൂരത്തെ പ്രണയിക്കുന്ന എത്യോപ്യ
കരുത്തരുടെ മത്സരം 100 മീറ്ററില്‍