പ്രധാന താള്‍ > മറ്റുള്ളവ > വെബ്‌ദുനിയ സ്പെഷല്‍ 08 > ഒളിമ്പിക്‍സ് 2008
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ഒളിമ്പിക്‍സിനു മേല്‍ കാര്‍മേഘം  Search similar articles
PROPRO
ഹരിത ഒളിമ്പിക്‍സാകുമെന്ന് ചൈന ആണയിടുമ്പോഴും ബീജിംഗിനെ ചുറ്റി നില്‍ക്കുന്ന പൊടിപടലങ്ങള്‍ ലോക കായികമേളയ്ക്ക് മുകളില്‍ കാര്‍മേഘം സൃഷ്ടിക്കുകയാണ്. ഒളിമ്പിക്‍സിന് ഒരുമാസത്തില്‍ താഴെ മാത്രം സമയമുള്ളപ്പോള്‍ ബീജിംഗിലെ പുകമറയ്‌ക്ക് അറുതിയായില്ലെന്നാണ് അത്‌ലറ്റുകളെ അയയ്‌ക്കുന്ന രാജ്യങ്ങളുടെ പരാതി.

ചൈനീസ് സര്‍ക്കര്‍ക്കാര്‍ പൊടി നിയന്ത്രിക്കാന്‍ വേണ്ടുന്നതെല്ലാം ചെയ്യുന്നുണ്ടെങ്കിലും അതൊന്നും ആരോഗ്യകരം അല്ല എന്നും ഇവര്‍ കുറ്റപ്പെടുത്തുന്നു. ബീജിംഗിലെ പൊടി പ്രധാനമായും ആശങ്കപ്പെടുത്തുന്നത് മാരത്തോണ്‍ താരങ്ങളെയാണ്. ഇത് അത്‌ലറ്റുകളുടെ ആരോഗ്യത്തെ ബാധിക്കുമെന്ന് അത്‌ലറ്റിക്‍സിലെ പ്രധാന രാജ്യങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.

എന്നാല്‍ ഇപ്പോഴും സംഘാടകരായ ബീജിംഗ് പറയുന്നത് ഒളിമ്പിക്‍സിനു മുമ്പായി വാഗ്ദാനം ചെയ്ത കാര്യങ്ങള്‍ നടപ്പില്‍ വരുത്തുമെന്ന് തന്നെയാണ്. അതേ സമയം തന്നെ ബീജിംഗിലെ വായുവിന്‍റെ ഗുണം മെച്ചമായിട്ടുണ്ടെന്നാണ് പ്രധാന പങ്കാളികളില്‍ പെടുന്ന ബ്രിട്ടണ്‍ പോലുള്ള രാജ്യങ്ങളുടെ അഭിപ്രായം ബീജിംഗിന് ആശ്വാസകരമാകുകയാണ്.

ലോകത്ത് പെട്ടെന്ന് വളരുന്ന രാജ്യങ്ങളില്‍ ഒന്നാണ് ചൈന. ഫാക്ടറികളുടെയും കാറുകളുടെയും ഗതാഗതത്തിന്‍റെയും കാര്യത്തില്‍ ഗണ്യമായ പുരോഗതിയുണ്ടാകുന്നതാണ് അന്തരീക്ഷ മലിനീകരണത്തിനു കാരണമായി ചൂണ്ടിക്കാട്ടുന്നത്.

ലോകത്തിലെ ഏറ്റവും മികച്ച മാരത്തോണ്‍ ഓട്ടക്കാരനായ ഗെബ്രിസെലാസി അന്തരീക്ഷ മലിനീകരണത്തിന്‍റെ പേരില്‍ മത്സരത്തില്‍ നിന്നും വിട്ടു നില്‍ക്കുകയാണ്. ഒരു മണിക്കൂറിലേറെ മത്സരാര്‍ത്ഥികള്‍ക്ക് മത്സരിക്കാന്‍ കഴിയാതെ വരുമെന്നാണ് ബീജിംഗ് അന്തരീക്ഷത്തെ കുറിച്ച് പരാതിപ്പെടുന്ന ശാസ്ത്രജ്ഞരുടെ കണ്ടെത്തല്‍.
കൂടുതല്‍
യു എസ്സിനു ടെക്സാസ് സ്വര്‍ണ്ണഖനി
എത്യോപ്യയുടെ സഹോദരക്കൂട്ടം
ദൂരത്തെ പ്രണയിക്കുന്ന എത്യോപ്യ
കരുത്തരുടെ മത്സരം 100 മീറ്ററില്‍
പ്രായം ഒലിച്ചുപോയി, ജലറാണി കുതിച്ചുകയറി
ഒളിമ്പിക്‍സ് വെള്ളത്തിലാകാതിരിക്കാന്‍