പ്രധാന താള്‍ > മറ്റുള്ളവ > വെബ്‌ദുനിയ സ്പെഷല്‍ 08 > ഒളിമ്പിക്‍സ് 2008
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
യു എസ്സിനു ടെക്സാസ് സ്വര്‍ണ്ണഖനി  Search similar articles
PROPRO
ഒളിമ്പിക്‍സില്‍ മികച്ച ചരിത്രമുള്ള അമേരിക്ക അക്കാര്യത്തില്‍ നന്ദി പറയേണ്ടത് ടെക്‍സാസ് സ്ഥാപനങ്ങള്‍ക്കാണ്. ഇത്തവണ ബീജിംഗിലേക്ക് എത്തുന്ന ടീമിലും ടെക്സാസ് സര്‍വ്വകലാശാല,ടെക്സാസ് നാഷണല്‍ ഹൈസ്കൂള്‍ എന്നിവയില്‍ റെക്കൊഡുകള്‍ സമ്പാദിച്ച താരങ്ങളാണ് അമേരിക്കന്‍ ട്രാക്ക് ആന്‍ഡ് ഫീല്‍ഡിലെ പ്രധാന പങ്കാളിത്തം വഹിക്കുന്നത്.

ടെക്‍സാസ് മുന്‍ വിദ്യാര്‍ത്ഥികളായ 14 പേരാണ് യുഎസ് ടീമില്‍ ഒളിമ്പിക്സ് യോഗ്യത സമ്പാദിച്ചിരിക്കുന്നത്. വ്യത്യസ്തമായ 13 ഇനങ്ങളിലായി യോഗ്യത നേടിയവര്‍ക്ക് പിന്നാലെ റിലേ മത്സരങ്ങള്‍ക്കായി ടെക്‍സാസില്‍ നിന്നും മറ്റു ചിലരുമുണ്ട്. 400, 200 മീറ്ററിലെ ലോക റെക്കോഡ്കാരന്‍ മൈക്കല്‍ ജോണ്‍സണ്‍ അവരില്‍ പ്രമുഖന്‍.

പുരുഷ 100 മീറ്റര്‍ റിലെ താരം ഡാര്‍വിസ് പാറ്റണ്‍, 400 മീറ്റര്‍ ഒളിമ്പിക് ചാമ്പ്യന്‍ ജെറെമി വാറിനെര്‍, വനിതകളുടെ 200 മീറ്റര്‍ താരം മര്‍ഷാവെറ്റ് ഹൂക്കെര്‍ അങ്ങനെ പോകുന്നു ഒളിമ്പിക്‍സിലെ ടെക്സാസ് സാന്നിദ്ധ്യം.9.84 സെക്കന്‍ഡില്‍ 100 മീറ്റര്‍ തികച്ച താരമാണ് പാറ്റന്‍. ടെക്സാസ് കാരനായ 400 മീറ്റര്‍ ഹര്‍ഡില്‍‌സില്‍ 2007 ല്‍ ലോക ചാമ്പ്യനായ കെറോണ്‍ ക്ലെമെന്‍റ് രണ്ടാം ശ്രമത്തിലാണ് യോഗ്യത സമ്പാദിച്ചത്.

ട്രയത്സില്‍ മികച്ച പ്രകടനം നടത്തിയ പുരുഷ 1500 മീറ്റര്‍ താരം ലയണേല്‍ മന്‍സാനോ ടെക്സാസ് സര്‍വ്വകാലാശാലയുടെ പ്രൊഡക്ടായിരുന്നു. ഫീല്‍ഡ് മത്സരങ്ങളിലും ടെക്സാസിനു ശക്തമായ സാന്നിദ്ധ്യമുണ്ട്. വനിതാ ഷോട്ട് പുട്ട് താരം കാര്‍ട്ടര്‍ മുന്‍ ഷോട്ട്പുട്ട് താരവും വെള്ളിമെഡല്‍ നേട്ടക്കാരിയുമായ മൈക്കല്‍ കാര്‍ട്ടറുടെ പുത്രിയാണ്.

വനിതകളുടെ ലോംഗ് ജമ്പ് താരം ഫുന്മി ജിമോ, ഹൈജമ്പ് താരം ആമി അകുഫ്, പുരുഷ ഹൈ ജമ്പ് താരം ആന്ദ്രാ മാന്‍സണ്‍ തുടങ്ങിയവരും ടെക്സാസിന്‍റെ കണ്ണിലുണ്ണികള്‍ ആയിരുന്നവരാണ്. ജാവലിന്‍ താരം മൈക് ഹാസില്‍ മറ്റൊരു ടെക്സാസ് പ്രതിനിധിയാണ്. ടെക്സാസുമായി ബന്ധപ്പെട്ട മറ്റ് ചില ഒഫീഷ്യലുകളും ടീമിലുണ്ട്.
കൂടുതല്‍
എത്യോപ്യയുടെ സഹോദരക്കൂട്ടം
ദൂരത്തെ പ്രണയിക്കുന്ന എത്യോപ്യ
കരുത്തരുടെ മത്സരം 100 മീറ്ററില്‍
പ്രായം ഒലിച്ചുപോയി, ജലറാണി കുതിച്ചുകയറി
ഒളിമ്പിക്‍സ് വെള്ളത്തിലാകാതിരിക്കാന്‍
ഷഷ്ഠിപൂര്‍ത്തിയില്‍ ഒളിമ്പിക്സിന്