രാജ്യത്തെ പട്ടിണിയേയും ആഭ്യന്തര കലഹങ്ങളെയും വെല്ലുവിളിച്ചാണ് എത്യോപ്യ ലോകകായികമേളയിലേക്ക് എത്തുന്നത്. കായിക രംഗത്ത് കരുത്തും സ്റ്റാമിനയും പരീക്ഷിക്കുന്ന ദീര്‍ഘദൂര ഇനങ്ങളിലാണ് എത്യോപ്യക്കാരുടെ പ്രണയം. ലോക രാജ്യങ്ങള്‍ക്കിടയില്‍ സമ്പത്തും വികസനവും മാനദണ്ഡമാക്കിയാല്‍ പിന്നിലായി പോകുന്ന എത്യോപ്യ പക്ഷേ ഒളിമ്പിക്‍സില്‍ സുപരിചിതമാകാന്‍ കാരണം മാരത്തോണ്‍ ഓട്ടക്കാര്‍ തന്നെ.
ദീര്‍ഘദൂരത്തെ പ്രണയിച്ച് വിജയം നേടിയ എത്യോപ്യക്കാരുടെ പേരുകള്‍ കെനെനീസ ബെക്കെലെലി, ഗെബ്രിസലാസി, സിലേഷി സിഹിന്‍ വനിതകളില്‍ തിരുനിഷ് ദിയബാബ, എജെഗായേഹു ദിയബാബ അങ്ങനെ നീളുന്നു. ഗെബ്രിസെലാസി, കെനെനീസ ബെക്കെലെലി പുരുഷ താരങ്ങളിലെ ചക്രവര്‍ത്തിമാരെങ്കില്‍ ദിയബാബ സഹോദരിമാര്‍ റാണിമാരാണ്.
റെക്കൊഡുകളുടെ കൂട്ടുകാരനായ ഗബ്രിസലാസി തന്നെയാണ് പ്രധാന താരം. 1996 അറ്റ്ലാന്‍റ ഒളിമ്പിക്‍സിലും 2000 സിഡ്നി ഒളിമ്പിക്സിലും 10000 മീറ്ററില്‍ സ്വര്‍ണ്ണം നേടിയ സലാസിയെ ലോക ചരിത്രത്തിലെ മികച്ച ദീര്‍ഘദൂര ഓട്ടക്കാരനായിട്ടാണ് കരുതുന്നത്. ഒളിമ്പിക്, ലോക ഇന്‍ഡോര്‍, ഔട്ട് ഡോര്‍ ചാമ്പ്യന്‍ഷിപ്പികളിലായി 25 തവണയാണ് റെക്കോഡ് തിരുത്തിയത്. രണ്ട് തവണ ഒളിമ്പിക് സ്വര്‍ണ്ണം നേടിയ സെലാസിയാണ് ലോക ചാമ്പ്യനായ ബെക്കെലെയ്‌ക്ക് 1000 മീറ്റര്‍ ഒളിമ്പിക്സ് ഇനത്തില്‍ ശക്തമായ വെല്ലുവിളി ഉയര്‍ത്തുന്നത്.
ബെക്കലെലി, ദിയബാബ 10,000 മീറ്ററിലും 5000 മീറ്ററിലും മത്സരിക്കുമ്പോള്‍ മാരത്തോണ്‍ രാജാവ് ഗബ്രിസലാസിയുടെ പങ്കാളിത്തം 10000 മീറ്ററില്‍ മാത്രമാകും. പരുക്ക് താരത്തെ പിടികൂടുന്നതിനാല്‍ ബീജിംഗില്‍ ഉണ്ടാകുമോ എന്നതും വ്യക്തമല്ല. ചൈനയിലെ പൊടിപടലം ഉയര്‍ത്തുന്ന ശല്യമാണ് ആസ്മാ രോഗി കൂടിയായ സലാസിയെ വമ്പന്‍ മത്സരങ്ങളില്‍ നിന്നും അകറ്റി നിര്‍ത്തുന്നത്.
2005 ലോക ചാമ്പ്യന്‍ഷിപ്പില്‍ 5000 മീറ്ററില്‍ നിന്നും പിന്‍മാറുന്നതിനു മുമ്പ് 10,000 മീറ്ററില്‍ ബെക്കെലെ സ്വര്‍ണ്ണം നേടിയിരുന്നു. 2007 ഒസാക്കയില്‍ നടന്ന ലോക ചാമ്പ്യന്‍ഷിപ്പില്‍ ഈ തീരുമാനം വനിതാ താരം ദിയബാബയായിരുന്നു എടുത്തത്. 2003 ലോക ചാമ്പ്യന്‍ഷിപ്പിലും 2004 ഏതന്‍സ് ഒളിമ്പിക്‍സിലും സ്വര്‍ണ്ണം നേടിയ താരമാണ് ബെക്കെലെ. രണ്ടിലും 10000 ല്‍ സ്വര്‍ണ്ണം നേടിയെങ്കിലും 2003 ല്‍ മൂന്നാം സ്ഥാനത്തും 2004 ല്‍ രണ്ടാം സ്ഥാനത്തുമായിരുന്നു.
2005 ലോക ചാമ്പ്യന്‍ഷിപ്പില്‍ 5,000 ലും 10000 ലും സ്വര്‍ണ്ണം നേടിയെങ്കിലും അടുത്ത വര്‍ഷം ഏതന്‍സില്‍ 5000 മീറ്ററില്‍ മൂന്നാം സ്ഥാനത്തായിരുന്നു. ഇവര്‍ക്കൊക്കെ പുറമെയാണ് 10,000 മീറ്ററിലെ ഒളിമ്പിക്സ് വെള്ളിമെഡല്‍ ജേതാവ് സിലേഷി സിഹെനിയും ലോക ഇന്‍ഡോര്‍ മീറ്റ് സ്വര്‍ണ്ണ ജേതാവ് താരികു ബെകലെ എന്നീ പുരുഷ താരങ്ങളും 5000, 1500 മീറ്റര്‍ ഓട്ടക്കാരന്‍ ദെരെസെ മെക്കോനെന്‍, ഒളിംപിക് 50000 മീറ്റര്‍ ചാമ്പ്യന്‍ മെസെറത് ദെഫെര്‍ എന്നിവര്‍.
|