ആഴ്ചകള്‍ക്കിപ്പുറം ഒളിമ്പിക്‍സ് വന്നു നില്‍ക്കേ സംഘാടകരായ ബീജിംഗിനെ വെള്ളം കുടിപ്പിക്കുന്നത് ‘വെള്ളംകുടി’ കാര്യം തന്നെയാണ്. ലോകത്തുടനീളമുള്ള ജനങ്ങള്‍ ചൈനീസ് സംസ്ക്കാരവും കാഴ്ചകളും പരിചയപ്പെടാന്‍ ബീജിംഗില്‍ എത്തുന്ന വേളയില്‍ ദാഹമകറ്റാന്‍ കുടിനീര്‍ എത്തിക്കുന്ന കാര്യത്തില്‍ കഠിന പ്രയത്നത്തിലാണ് ബീജിംഗ്.
ബീജിംഗിലേക്ക് ജലം എത്തിക്കാനുള്ള ജലസംഭരണികളില്‍ നിന്നും കൃഷിക്കാവശ്യമായ വെള്ളം എടുക്കുന്നത് മൂന്ന് വര്‍ഷം മുമ്പ് തന്നെ പ്രാദേശിക സര്‍ക്കാര്‍ വിലക്കി. ആവശ്യമുള്ള ജലം കിണര്‍ കുത്തി കണ്ടെടുക്കാനായിരുന്നു നിര്‍ദേശം. നെല്ലിനും ചോളത്തിനുമായി കര്‍ഷകര്‍ ആശ്രയിച്ചിരുന്നത് ഈ ജലസംഭരണികളായിരുന്നു ആയിരുന്നു.
ഹെബിയിലെ ചംഗുചെംഗ് പ്രവിശ്യയിലെ നാല് ജലസംഭരണികളില്‍ ഒന്നാണ് ഒളിമ്പിക്‍സ് ഗെയിംസിനു വെള്ളം നല്‍കുന്നത്. ഈ ജലസംഭരണിക്ക് ഇപ്പോള്‍ 135 അടിയാണ് താഴ്ച. ഈ സംഭരണിയില്‍ നിന്നുമാണ് ദക്ഷിണ പശ്ചിമ ഭാഗത്തെ തലസ്ഥാനമായ ബീജിംഗിലെ 15 ദശലക്ഷത്തോളം വരുന്ന ആള്‍ക്കാര്‍ക്ക് വെള്ളം ലഭിക്കുന്നത്.
ബീജിംഗില്‍ നഗര വല്‍ക്കരണം ശക്തമായതോടെയാണ് വെള്ളത്തിന്‍റെ പ്രശ്‌നം രൂക്ഷമായത്. 1995 ല്‍ നിന്നും 2005 ല്‍ എത്തിയപ്പോള്‍ ബീജിംഗിന്‍റെ വെള്ളം കുടി ഇരട്ടിയായി. വര്‍ഷം 4 ബില്യണ്‍ ക്യുബിക്കടി വേണ്ടി വന്നു. കര്‍ഷകര്‍ക്ക് സ്വന്തം ചെലവുകള്‍ക്ക് മാത്രമായി 90 അടിയെങ്കിലും ഉള്ള കിണര്‍ കുഴിക്കണമെന്നിരിക്കെ പുതിയ ജലവിതരണ സംവിധാനം ഗുണകരമായിരുന്നു.
നിലവിലെ നിര്‍ദേശമനുസരിച്ച് ഗെയിംസില്‍ വെള്ളം കുടി അഞ്ച് ശതമാനം എങ്കിലും ഉയരുമെന്നാണ് കണക്കാക്കുന്നത്. ഈ ഒരു കാര്യം മതി ബീജിംഗുമായി ബന്ധപ്പെട്ട വരള്‍ച്ചയുടെ ചിത്രം ബോധ്യമാകാന്‍. ബീജിംഗിലേക്ക് വെള്ളം നല്‍കുന്ന പ്രധാനപ്പെട്ട നാല് ജലസംഭരണികള്‍ക്ക് ഒളിമ്പിക്‍സ് മുന്നില്‍ കണ്ട് വന്‍ സുരക്ഷയാണ് ചൈന നല്‍കുന്നത്.
വാംകൂയി ജല സംഭരണിയിലേക്കുള്ള പാത തന്നെ ചൈന അടച്ചിരിക്കുകയാണ്. 2004 മുതല്‍ ഇവിടേയ്‌ക്ക് സന്ദര്‍ശകരെയും നിരോധിച്ചിരിക്കുകയാണ്. അതുകൊണ്ട് തന്നെ ബീജിംഗിലേക്ക് എത്താന്‍ ഇനിയും ചാനലുകള്‍ ആവശ്യമായി വരും. ഇതിനു പുറമേ ഒളിമ്പിക് വേദികള്‍ ശുചിയാക്കുന്നതിനും ജലം ആവശ്യമാണ്. അതീനു പുറമെ വേദിയെ ചുറ്റി കിടക്കുന്ന കനാലുകളും കായലുകളും എല്ലാം വൃത്തിയാക്കേണ്ടതുണ്ട്.
ഇത് തന്നെ വന്‍ പദ്ധതികളില്‍ ഒന്നാണ്. 25 ബില്യണ്‍ ഡോളറെങ്കിലും ഇക്കാര്യത്തിന് ചൈന ചെലവഴിക്കും. വര്‍ഷം ചെല്ലുന്തോറും ചൈനയിലെ വെള്ളത്തിന്‍റെ കാര്യത്തില്‍ ബീജിംഗ് നെട്ടോട്ടമോടുകയാണ്. ജല ദൌര്‍ലഭ്യം അനുഭവപ്പെടുന്ന ലോകത്തിലെ മെഗാ സിറ്റികളില്‍ മുന്നിലാണ് ബീജിംഗ്. പരിസ്ഥിതി കണക്കുകള്‍ പ്രകാരം ചൈനയിലെ 617 വമ്പന്‍ നഗരങ്ങളില്‍ പകുതിയിലും ജല ദൌര്‍ലഭ്യം അനുഭവപ്പെടുന്നുണ്ട്. 300 ദശലക്ഷം പേര്‍ ഉപയോഗിക്കുന്നത് ശുദ്ധമായ കുടിവെള്ളമല്ല. നഗരത്തിലെ 90 ശതമാനം ജലനിര്‍ഗ്ഗമന സംവിധാനവും 75 ശതമാനം നദികലും കായലുകളും മലിനമാണ്.
ചൈനയിലെ വ്യവസായ കേന്ദ്രങ്ങള്‍ 40 ബില്യണ്‍ മുതല്‍ 60 ബില്യണ്‍ വരെ പാഴ്‌വസ്തുക്കള്‍ ജലത്റ്റില്‍ കലര്‍ത്തുന്നുണ്ട്. 90 ദശലക്ഷം പേര്‍ ജലം മലിനമാക്കുന്നതില്‍ ഉത്തരവാദികളാണ്. 27 ദശലക്ഷം കുബിക് മീറ്റര്‍ ജലമാണ് ദിനം പ്രതി ഗോള്‍ഫ് കോഴ്‌സുകള്‍ക്ക് മാത്രമായി വിനിയോഗിക്കുന്നത്.
അതേ സമയം 500,000 വിദേശ സന്ദര്‍ശകരെ പ്രതീക്ഷിക്കുന്ന ചൈന ജല നിര്‍ഗ്ഗമന സംവിധാനത്തിന് കൂടുതല്‍ ശ്രദ്ധ നല്‍കിയിരിക്കുകയാണ്. ഒളിമ്പിക് ഗ്രാമത്തില്‍ നിന്നും 309 കിലോമീറ്റര്‍ അപ്പുറത്തുള്ള തെക്ക് വടക്കന്‍ ജല നിര്‍ഗ്ഗമന സംവിധാനത്തിന്‍റെ പണി ഏകദേശം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. ഇതിനു പുറമേ പെട്രോള്‍ വെജിറ്റബിള്‍ എന്നിവയെല്ലാം നിലവില്‍ ഉള്ളതിനേക്കാള്‍ ഇരട്ടിയാക്കണം എന്ന നിലയിലാണ് ബീജിംഗ്.
|