പ്രധാന താള്‍ > മറ്റുള്ളവ > വെബ്‌ദുനിയ സ്പെഷല്‍ 08 > ഒളിമ്പിക്‍സ് 2008
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ബീജിംഗിലേക്ക് വിദേശ മാധ്യമങ്ങളും  Search similar articles
PTIPRO
തനതു സംസ്ക്കാരത്തിന്‍റെ പ്രതീകമായ ചൈന ഒളിമ്പിക്സ് ആവേശത്തിന്‍റെ പേരില്‍ ബീജിംഗില്‍ ഉണ്ടായിരുന്ന പല നിയന്ത്രണങ്ങള്‍ക്കും അയവ് വരുത്തുന്നു. മാധ്യമ സ്വാതന്ത്ര്യം അടിച്ചമര്‍ത്തുന്നു എന്ന പേരില്‍ എറെ പഴി കേട്ട ചൈന ഇക്കാര്യത്തില്‍ കൂടുതല്‍ ഉദാരമാകുകയാണ്. സന്ദര്‍ശകരുടെയും മത്സരാര്‍ത്ഥികളുടെയും സൌകര്യത്തിനായി വിദേശ മാധ്യമങ്ങള്‍ ഇറക്കുമതി ചെയ്യുന്ന കാര്യത്തില്‍ ബീജിംഗില്‍ ഉണ്ടായിരുന്ന നിയന്ത്രണം എടുത്തു മാറ്റി.

സാധാരണഗതിയില്‍ ചൈനയില്‍ ഹോങ്കോംഗ് അടിസ്ഥാനമാക്കി പ്രസിദ്ധീകരിക്കുന്ന മാസികകളും ഏതാനും ചില വിദേശ പത്രങ്ങളുമെ ലഭ്യമായിരുന്നുള്ളൂ. അതും അന്താരാഷ്ട്ര എയര്‍പോര്‍ട്ടുകളിലും ആഡംബര ഹോട്ടലുകളിലും മാത്രം. എന്നാല്‍ ഒളിമ്പിക്‍സ് മുന്‍ നിര്‍ത്തി അത്‌ലറ്റുകളുടേയും സന്ദര്‍ശക പത്രപ്രവര്‍ത്തകരുടേയും സൌകര്യത്തിനായി 30 ലധികം പ്രസിദ്ധീകരണങ്ങളാണ് ബീജിംഗിന്‍റെ വിവിധ ഭാഗങ്ങളില്‍ വില്‍പ്പന നടത്താന്‍ അനുമതി നല്‍കിയിരിക്കുന്നത്.

ഒളിമ്പിക്‍സ് കാലത്ത് വിദേശ പ്രസിദ്ധീകരണങ്ങള്‍ എന്നത് ഒരു അന്താരാഷ്ട്ര നടപടിക്രമം തന്നെയാണെന്ന് പ്രസിദ്ധീകരണ കയറ്റുമതി ഇറക്കുമതി കോര്‍പ്പറേഷന്‍ വക്താക്കള്‍ വ്യക്തമാക്കുന്നു. വിദേശ മാധ്യമങ്ങള്‍ പ്രചരണത്തിനുള്ള ഈ നീക്കം ഒളിമ്പിക്‍സിനു ശേഷവും തുടരണമെന്നും ബിബിസി ഉള്‍പ്പടെയുള്ള ഇന്‍റര്‍നെറ്റ് മാധ്യമങ്ങള്‍ക്ക് ഇപ്പോള്‍ നിലവിലുള്ള നിരോധനം എടുത്തുമാറ്റണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.

ഇതിനൊക്കെ പുറമെ വിദേശ പത്രപ്രവര്‍ത്തകര്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യത്തോടെ പ്രവര്‍ത്തിക്കുന്നതിന് ആവശ്യമായ സൌകര്യങ്ങള്‍ നല്‍കുമെന്നും പത്ര നയം ഉദാരമാക്കുമെന്നും ഉള്ള ഉറപ്പ് ചൈനീസ് ഗവണ്‍മെന്‍റും നല്‍കിയിരിക്കുകയാണ്. എന്നിരുന്നാലും തിബറ്റ് പോലെ ചൈനാ ഗവണ്‍‌മെന്‍റിന് ശല്യമുണ്ടാക്കുന്ന വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പേജുകള്‍, ലേഖനങ്ങള്‍, ചിത്രങ്ങള്‍ എന്നിവയെല്ലാം സെന്‍സര്‍ ചെയ്യുമോ എന്ന കാര്യത്തിലാണ് വിദേശ മാധ്യമങ്ങള്‍ സംശയിക്കുന്നത്.
കൂടുതല്‍
ഗ്രീസിനു തലവേദന മരുന്നടി
ഒളിമ്പിക് റെക്കോഡ് തേടി ഫെല്പ്സ്
ഒളിമ്പിക്‍സിന് റൈസും
പട്ടിയിറച്ചി വിഭവങ്ങള്‍ വേണ്ട
ഒളിന്പിക്സിലെ മലയാളി പ്രാതിനിധ്യം
ഒളിംന്പിക്സ് റിക്കോര്‍ഡുകള്‍ -- പുരുഷന്‍മാര്‍