പ്രധാന താള്‍ > മറ്റുള്ളവ > വെബ്‌ദുനിയ സ്പെഷല്‍ 08 > ഒളിമ്പിക്‍സ് 2008
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ഗ്രീസിനു തലവേദന മരുന്നടി  Search similar articles
ഒളിമ്പിക്സിന്‍റെ കാര്യത്തില്‍ ഗ്രീസ് ഏറെ പ്രസിദ്ധമാണ്. പുരാണവും ഇതിഹാസവുമെല്ലാം കൂട്ടിനുള്ള ഗ്രീക്കുകാര്‍ പക്ഷേ ഇപ്പോള്‍ ഒളിമ്പിക്‍സുമായി ബന്ധപ്പെട്ട് വാര്‍ത്തകളില്‍ നിറയുന്നത് മരുന്നടിയുടെ പേരിലും. മെഡല്‍ പ്രതീക്ഷകളായ പ്രധാന താരങ്ങള്‍ സ്വന്തം മണ്ണിലെ ഏതന്‍സ് ഒളിമ്പിക്സിനു പിന്നാലെ ബീജിംഗിലേക്കുള്ള യാത്രയിലും രാജ്യത്തെ നാണിപ്പിക്കുന്നു.

ഒളിമ്പിക്‍സ് തുടങ്ങുന്നതിനു മാസങ്ങള്‍ക്ക് മുമ്പ് 13 താരങ്ങളായിരുന്നു ഉത്തേജക വിവാദത്തില്‍ കുരുങ്ങിയത്. ഒളിമ്പിക്സ് ടീമില്‍ ഉള്‍പ്പെട്ടിട്ടില്ലെങ്കിലും ഏറ്റവും പുതിയതായി മരുന്നടിക്ക് പിടിക്കപ്പെട്ടിരിക്കുന്നത് ഗ്രീക്ക് ഓട്ടക്കാരന്‍ ദിമിത്രിസ് റെഗാസാണ്. റെഗാസിന്‍റെ മൂത്ര സാമ്പിളില്‍ മെതില്‍ട്രിനോലിന്‍ എന്ന ഉത്തേജകമരുന്ന് അടുത്തിടെ കണ്ടെത്തി.

ആഴ്ചകള്‍ക്ക് മുമ്പ് തന്നെ ഒളിമ്പിക്‍സില്‍ പങ്കെടുക്കാമെന്ന ഗ്രീക്ക് ഓട്ടക്കാരന്‍ ദിമിത്രിദ്സ് റെഗാസിന്‍റെ സ്വപ്‌നത്തിനു നേരത്തേ തന്നെ അവസാനമായിരുന്നു എങ്കിലും പുതിയ വാര്‍ത്ത ഗ്രീക്ക് അത്‌ലറ്റിക് ഫെഡറേഷനെ വീണ്ടും നാണം കെടുത്തി. കഴിഞ്ഞ മാസം ഏതന്‍സില്‍ നടന്ന ദേശീയ ചാമ്പ്യന്‍ഷിപ്പിലെ പരിശോധനയുടെ ഫലമായിരുന്നു പുറത്തു വന്നത്.

എന്നാല്‍ താരം ഇക്കാര്യം നേരത്തേതന്നെ നിഷേധിച്ചിരുന്നു. ഏറെ അഭിമാനത്തോടെ മാതാപിതാക്കളും മറ്റ് ആരാധകരും തന്നെ ഉറ്റു നോക്കുമ്പോള്‍ നിരോധിത മരുന്നുകള്‍ ഉപയോഗിച്ച് അവരെ അപമാനിക്കില്ലെന്നായിരുന്നു റൊഗാസ് ആണയിട്ടത്. ഉത്തേജക മരുന്നു വിവാദത്തിനെതിരെ നിയമ സഹായം തേടുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ്.

എന്നിരുന്നാലും ഇതു വളരെ അപമാനകരമായ ഒരു സംഭവമായിട്ടാണ് ഗ്രീക്ക് അത്‌ലറ്റിക് ഫെഡറേഷന്‍ വെബ്സൈറ്റില്‍ പ്രസിദ്ധപ്പെടുത്തിയ പ്രസ്താവനയില്‍ പറഞ്ഞത്. ഗ്രീക്ക് കായിക രംഗത്തെ അപമാനപ്പെടുത്തുന്ന മറ്റൊരു മരുന്നടി സംഭവം കൂടി ഉണ്ടായതില്‍ ഖേദിക്കുന്നെന്ന് അവര്‍ വ്യക്തമാക്കി. മരുന്നടി ഗ്രീക്ക് കായിക താരങ്ങളില്‍ പതിവാകുകയാണ്.

ഈ വര്‍ഷം തന്നെ ഉത്തേജകമരുന്നു പരിശോധനയില്‍ കുരുങ്ങുന്ന പതിനാലാമനായിരുന്നു റെഗാസ്. 11 ഭാരോദ്വഹന താരങ്ങള്‍ നേരത്തെ ഉത്തേജക മരുന്നു പരിശോധനയില്‍ പിടിക്കപ്പെട്ടിരുന്നു. അതിനു പുറമേ ബീജിംഗിലേക്കുള്ള ടീമിലെ നീന്തല്‍ താരം യിയാനിസ് ഡ്രിമോണാക്കോസ്, തുഴച്ചിലുകാരന്‍ യിയാനിസ് സാമിസ് എന്നിവര്‍ മരുന്നടിച്ചതായി കണ്ടെത്തിയതിനാല്‍ നേരത്തേ വിലക്കിയിരുന്നു.

നാല് വര്‍ഷം മുമ്പ് ഓട്ടക്കാരന്‍ കോസ്റ്റോസ് കെന്‍റേറിസ്, കാതെറീന താനു എന്നിവര്‍ മരുന്നടിക്ക് പിടിക്കപ്പെട്ട് ഏതന്‍സ് ഒളിമ്പിക്‍സില്‍ പങ്കെടുക്കാനാകാതെ പുറത്തായിരുന്നു. എങ്കിലും ബാക്കിയുള്ള താരങ്ങള്‍ക്കൊപ്പം ഒളിമ്പിക് പാരമ്പര്യത്തെ മികച്ച വിജയങ്ങളുടെ പിന്തുണയോടെ ലോകത്തിനു മുന്നില്‍ ഉയര്‍ത്തിക്കാട്ടാനാണ് നീക്കം.
കൂടുതല്‍
ഒളിമ്പിക് റെക്കോഡ് തേടി ഫെല്പ്സ്
ഒളിമ്പിക്‍സിന് റൈസും
പട്ടിയിറച്ചി വിഭവങ്ങള്‍ വേണ്ട
ഒളിന്പിക്സിലെ മലയാളി പ്രാതിനിധ്യം
ഒളിംന്പിക്സ് റിക്കോര്‍ഡുകള്‍ -- പുരുഷന്‍മാര്‍
ഒളിന്പിക്സ് ചരിത്രം