ആദ്യ ഒളിന്പിക്സ് അരങ്ങേറിയത് ഗ്രീസിലെ ഒളിന്പിയയെന്ന പ്രദേശത്താണെന്നാണ് വിശ്വാസം. ചരിത്രരേഖകള്‍ സൂചിപ്പിക്കുന്നത് 776 ബി.സിയിലാണിതെന്നാണ്.
പുരാതനവും പ്രശസ്തവുമായ സീയുസ്, ഹെര ദേവന്മാരുടെ അന്പലത്തിനടുത്താണിത് നടന്നത്. മതപരമായ സ്വഭാവം പുലര്‍ത്തിയ കായികമേളയില്‍ ഉള്‍ക്കൊള്ളിച്ചിരുന്ന ഇനങ്ങളേറെയും ഗ്രീക്കിലെ പുരാതന ഐതീഹ്യങ്ങളുമായി ബന്ധമുള്ളതായിരുന്നു.
പുരാതന ഒളിന്പിക്സ് അന്നത്തെ ജീവിതത്തിന്‍റെ പ്രധാന ഭാഗമായിരുന്നു. രണ്ട് ഒളിന്പിക്സുകള്‍ക്കിടയിലുള്ള നാലു വര്‍ഷത്തെ ഒളിന്പ്യാഡ് എന്നാണ് വിളിച്ചിരുന്നത്. ഒളിന്പിക്സിന് വിജയികളാകുന്നവര്‍ക്ക് "ഒലിവ് മരത്തിന്‍റെ' ചില്ലയായിരുന്നു സമ്മാനം നല്‍കിയത്.
ഗ്രീക്കിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഭാഗ്യപരീക്ഷണത്തിനായി കായിക താരങ്ങളെത്തി. ജേതാക്കളായി നാട്ടില്‍ തിരിച്ചെത്തുന്നവര്‍ക്ക് വന്‍ സ്വീകരണമാണ് തദ്ദേശവാസികള്‍ നല്‍കിയിരുന്നത്.
വിജയികാളാവുക എന്നതിലുപരി മത്സരങ്ങളുടെ ഭാഗമാവുകയെന്നതും പ്രാധാന്യത്തോടെയാണ് കണ്ടിരുന്നത്. ശരീരത്തിന്‍റെയും ധൈര്യത്തിന്‍റെയും മനസിന്‍റെയും ഏകോപനമാണ് അന്നത്തെ മത്സരങ്ങളുടെ പ്രധാനസവിശേഷത. മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന മത്സരങ്ങളായിരുന്നു അന്ന് നടന്നിരുന്നത്.
|