പ്രധാന താള്‍ > മറ്റുള്ളവ > വെബ്‌ദുനിയ സ്പെഷല്‍ 08 > ഒളിമ്പിക്‍സ് 2008
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ഒളിമ്പിക്സും ഇന്ത്യയും
ഇന്ത്യ നേടിയ പതിനാല് ഒളിമ്പിക്സ് മെഡലുകളില്‍ എട്ട് സ്വര്‍ണമെഡലുള്‍പ്പൈടെ 11 എണ്ണവും ഹോക്കിയിലൂടെയായിരുന്നു. അത്‌ലറ്റിക്സില്‍ രണ്ട് തവണ മാത്രമായിരുന്നു ഇന്ത്യ മെഡല്‍ നേടിയത്. അവ രണ്ടും ലഭിച്ചത്

1900 ലെ പാരീസ് ഒളിമ്പിക്സില്‍ നോര്‍മാന്‍ പ്രിച്ചാര്‍ഡിന്. 200 മീറ്റര്‍ ഓട്ടം, 200 മീറ്റര്‍ ഹര്‍ഡില്‍സ് എന്നിവയായിരുന്നു പ്രിച്ചാര്‍ഡ് മെഡല്‍ നേടിയ ഇനങ്ങള്‍. കൊല്‍ക്കത്തക്കാരനായ പ്രിച്ചാര്‍ഡ് ആംഗ്ളോ ഇന്ത്യന്‍ വംശജനായിരുന്നു.

മെഡല്‍ നേടാനായില്ലെങ്കിലും ഇന്ത്യാക്കാര്‍ മനസ്സില്‍ സൂക്ഷിക്കുന്ന ഒരു ഒളിമ്പിക് പ്രകടനമുണ്ട്. മലയാളിയായ പി.ടി ഉഷയുടെ ലോസ് ആഞ്ചലസിലെ 400 മീറ്റര്‍ ഹര്‍ഡില്‍സിലെ ഓട്ടം.

സെക്കന്‍റിന്‍റെ നൂറിലൊരംശത്തിന്‍റെ വ്യത്യാസത്തില്‍ ഉഷയ്ക്ക് അന്ന് വെങ്കലം നഷ്ടപ്പൈട്ടെങ്കിലും അവരെ ആശ്വസിപ്പിക്കാന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ സന്ദേശമെത്തിയത് മലയാളി അത്‌ലറ്റിന്‍റെ കഠിനാധ്വാനത്തിനുള്ള തെളിവായിരുന്നു.

പറക്കും സിങ്ങ് എന്ന മില്‍ഖാ സിങ്ങിന്‍റെ പ്രകടനവും ശ്രദ്ധേയമായ ഒന്നാണ്. 1960 ലെ റോം ഒളിമ്പിക്സില്‍ മില്‍ഖയ്ക്ക് വെങ്കലം നഷ്ടമായത് ഉഷയുടേതുപോലെ സെക്കന്‍റിന്‍റെ നൂറിലൊരംശത്തിലാണ്.


<< 1 | 2 | 3  >>