ലോകത്ത് ജനസംഖ്യയുടെ കാര്യത്തില്‍ രണ്ടാം സ്ഥാനമാണിന്ത്യയ്ക്കുള്ളത്. എന്നാല്‍ കായിക മാമാങ്കമായ ഒളിമ്പിക്സില്‍ ഇന്ത്യയ്ക്ക് അവകാശപ്പെടാവുന്ന നേട്ടങ്ങള്‍ അതിനൊത്തതല്ല.
ആധുനിക ഒളിമ്പിക്സ് തുടങ്ങിയ 1896 മുതല്‍ ഇതുവരെ നടന്ന 24 എണ്ണത്തില്‍ 14 എണ്ണത്തില്‍ മാത്രമാണ് ഇന്ത്യയുടെ മെഡല്‍ മോഹം പൂവണിഞ്ഞുള്ളൂ. ആകെ 16 മെഡലുകളാണ് ഇന്ത്യയുടെ പക്കലുള്ളത്.
ഒളിമ്പിക്സിലിതുവരെ ഇന്ത്യ എട്ട് സ്വര്‍ണ്ണ മെഡലുകളും മൂന്ന് വെള്ളിയും അഞ്ച് വെങ്കലവും നേടിയിട്ടുണ്ട്. ഏറ്റവുമധികം മെഡല്‍ പ്രതീക്ഷ ഇന്ത്യ പുലര്‍ത്തുന്നത് ഏഥന്‍സ് ഒളിമ്പിക്സിലായിരുന്നു.
അത്‌ലറ്റിക്സില്‍ ലോങ്ങ് ജംന്പറും മലയാളിയുമായ അഞ്ജു ബോബി ജോര്‍ജും, ടെന്നീസില്‍ ലിയാണ്ടര്‍ പേയ്സ്, മഹേഷ് ഭുപതി എന്നിവരും ഷൂട്ടിങ്ങില്‍ അഞ്ജലി ഭഗവതും പ്രതീല്ഖക്കൊത്ത് ഉറ്യര്‍ന്നില്ല പക്ഷേ ഷൂട്ടിങ്ങില്‍ രാജ്യവര്‍ദ്ധന്‍ റാത്തോദ് അവിചാരിതമായി നേടിയ വെള്ളിമെഡല്‍ കൊണ്ട് ഇന്ത്യക്ക് തൃപ്തിപ്പെടേണ്ടി വന്നു.
2000-ലെ സിഡ്നി ഒളിമ്പിക്സില്‍ ഇന്ത്യന്‍ പതാക ഗെയിംസ് വേദിയില്‍ ഉയര്‍ന്നത് കര്‍ണം മല്ലേശ്വരിയെന്ന ഭാര്‍വാദ്വഹക നേടിയ വെങ്കലത്തിലൂടെയായിരുന്നു. 1996 ലെ അത്‌ലാന്‍റയില്‍ ലിയാണ്ടര്‍ പേസ് പുരുഷ സിംഗിള്‍സില്‍ വെങ്കലം നേടിയതും കായിക ഇന്ത്യയുടെ ചരിത്ര മുഹൂര്‍ത്തത്തിലൊന്നാണ്. അതിനുമുന്പ് 1980 ല്‍ ഹോക്കിയിലൂടെയായിരുന്നു ഒളിമ്പിക്സില്‍ ഇന്ത്യന്‍ ദേശീയഗാനം ഉയര്‍ന്നത്.
അഫ്ഗാന്‍ അധിനിവേശത്തിന്‍റെ പേരില്‍ റഷ്യ ഒറ്റപ്പെട്ടുനിന്ന കാലമായിരുന്നു. അക്കാരണത്താല്‍ തന്നെ 1980 ലെ മോസ്കോ ഒളിമ്പിക്സില്‍ അമേരിക്കയെപ്പോലുള്ള വന്പന്‍ രാജ്യങ്ങളുണ്ടായിരുന്നില്ല.
അത്തവണ ഹോക്കിയില്‍ സ്വര്‍ണ്ണം നേടിയ ഇന്ത്യയ്ക്കതിനു കഴിഞ്ഞത് പാകിസ്ഥാന്‍റെ അഭാവമായിരുന്നെന്ന് വിമര്‍ശനവുമുണ്ടായിരുന്നു. എന്തായാലും അതിനുശേഷം രാജ്യത്തിന്‍റെ ദേശീയ കായിക ഇനമായ ഹോക്കിക്കും ഇന്ത്യയുടെ ഒളിമ്പിക്സ് മെഡല്‍ സ്വപ്നങ്ങള്‍ പൂവണിയിക്കാനായില്ല.
|