ലോകതാരങ്ങളെ പരസ്പരം ബന്ധിപ്പിക്കുകയും ലോകത്തെ ഒന്നാകെ അഞ്ച് വളയത്തിനു കീഴില്‍ നിയന്ത്രിച്ചു
നിര്‍ത്തുകയും ചെയ്ത കായിക മാമാങ്കത്തിന് ഒടുവില്‍ തിരശ്ശീല വീണു. സാങ്കേതിക വിദ്യയും പണക്കൊഴുപ്പും നിറഞ്ഞു
നിന്ന മേളയില്‍ പക്ഷേ തിളങ്ങി നിന്നത് ആതിഥേയരുടെ ചുറു ചുറുക്കും സംഘാടന മികവും തന്നെയായിരുന്നു.
ഓഗസ്റ്റ് 8 മുതല്‍ തുടങ്ങിയ 16 ദിവസം നീണ്ട കായികയിനങ്ങളില്‍ ഓര്‍മ്മയില്‍ തങ്ങിനില്‍ക്കുന്ന അനേകം പ്രകടനങ്ങള്‍
ഉണ്ട്. എന്നാല്‍ എല്ലാ മത്സരങ്ങളുടെയും ഭംഗി അപ്രതീക്ഷിതം ആണെന്ന സത്യം മുന്‍ നിര്‍ത്തിയാല്‍ സ്വിമ്മിംഗ്പൂളില്‍
നുരകളെ വകഞ്ഞുമാറ്റി നീന്തുന്ന മൈക്കല്‍ ഫെല്പ്‌സും |