അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ദുര്‍ഗാദേവിയുടെ ഉത്‌ഭവകഥ
പീസിയന്‍

ദുര്‍ഗാദേവിയുടെ ഉത്‌ഭവത്തെക്കുറിച്ച്‌ അനേകമാണ്‌ കഥകള്‍. അതിലേറ്റവും പ്രചാരമുളളത്‌ മഹിഷാസുരനുമായി ബന്ധപ്പെട്ട ഐതീഹ്യമാണ്‌.

ലോകങ്ങളെ വിറപ്പിച്ചിരുന്ന അസുരനാണ്‌ മഹിഷാസുരന്‍. ദേവന്മാര്‍ക്കോ ത്രിമൂര്‍ത്തികള്‍ക്കോ അവനെ ജയിക്കാനാവില്ല. സ്‌ത്രീക്ക്‌ മാത്രമേ തന്നെ നശിപ്പിക്കാനാവൂ എന്നൊരു വരവും മഹിഷാസുരന്‍ വാങ്ങിയിട്ടുണ്ട്.

ത്രിമൂര്‍ത്തികളുടെ ശക്തിയും മറ്റ്‌ ദേവന്മാരുടെ ചൈതന്യവും ആവാഹിച്ച്‌ ഒരു ശക്തിക്ക്‌ മാത്രമേ മഹിഷാസുരനിഗ്രഹം സാധ്യമാകൂ. ഈ ജ്ഞാനമുദിച്ചതോടെ അതിതീക്‌ഷ്‌ണമായ അഗ്നിജ്വാലകള്‍ ത്രിമൂര്‍ത്തികളുടെ വായില്‍ നിന്നും പുറപ്പെട്ടു. ഇവ ഒന്നായി ലയിച്ച്‌ ലോകകൈമായ ഒരു സുന്ദരപുഞ്‌ജം സ്‌ത്രീ രൂപത്തില്‍ പ്രത്യക്ഷപ്പെട്ടു.അതാണ് ദുര്‍ഗ്ഗ.

അലൗകികമായി ആ തേജോരൂപത്തിന്‌ പത്ത്‌ കൈകളും മൂന്ന്‌ കണ്ണുകളുമുണ്ടായിരുന്നു. ലോകജനനിയും ആദിപരാശക്തിയും അനന്തകോടി ബ്രഹ്മാണ്ഡനായികയുമായ ജഗദംബികയ്‌ക്ക്‌ മുന്നില്‍ സകലലോകങ്ങളും സകല ദൈവങ്ങളും നമ്രശിരസ്കരായി.

1 | 2  >>  
കൂടുതല്‍
ദേവി അറിവിന്‍റെ ഇരിപ്പിടം
നവരാത്രി മാതൃപൂജയ്‌ക്ക്‌
നവരാത്രിയും സപ്ത മാതൃസങ്കല്പവും
ദക്ഷിണ കേരളത്തിലെ സരസ്വതി ദേവീക്ഷേത്രം
ബുദ്ധിയുടെയും,ചേതനയുടെയും ദേവത
സരസ്വതീ പ്രതീകങ്ങളുടെ സവിശേഷത