പ്രധാന താള്‍ > മറ്റുള്ളവ > വെബ്‌ദുനിയ സ്പെഷല്‍ 08 > നവരാത്രി > ഓര്‍മ്മശക്തിക്ക് സരസ്വതീ വ്രതം
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ഓര്‍മ്മശക്തിക്ക് സരസ്വതീ വ്രതം

കേരളത്തില്‍ നവരാത്രി കാലത്താണ് സരസ്വതീ പൂജ നടക്കാറ് എങ്കിലും സരസ്വതീ വ്രതം അനുഷ്ഠിക്കുന്നത് കുംഭമാസത്തിലാണ്. സരസ്വതീ വ്രതം അനുഷ്ഠിക്കുന്നത് ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കാന്‍ ഉത്തമമാണെന്നാണ് പണ്ഡിത മതം.

ഈ പൂജയും ഉപവാസവും മൂലം സര്‍വ്വ വിദ്യകളും സ്വായത്തമാക്കാനും പഠിച്ചതെല്ലാം ഓര്‍ക്കാനും സാധിക്കും. സരസ്വതിയുടെ മൂലമന്ത്രമായ ‘ശ്രീം ഹ്രീം സരസ്വതൈ സ്വാ:‘ എന്ന അഷ്ടാര മൂലമന്ത്രം ജപിക്കണം.

കുംഭമാസത്തിലെ വെളുത്തപക്ഷ പഞ്ചമിനാളില്‍ മഹാസരസ്വതി പ്രീതിക്കുള്ള വ്രതം അനുഷ്ഠിക്കാം. രാവിലെ എഴുന്നേറ്റ് സരസ്വതീ വന്ദനം നടത്തി കുളിക്കണം. ആരാധനയ്ക്കായി സ്വയം മംഗള കലശം തയ്യാറാക്കി വയ്ക്കണം.

കലശത്തില്‍ തെളിനീര്‍ നിറച്ച് കലശമുഖത്ത് മാവിലകള്‍ നിരത്തി അതിനു മുകളില്‍ നാളികേരം വച്ച് വൃത്തിയും വെടിപ്പുമുള്ള സ്ഥലത്ത് അത് സ്ഥാപിക്കണം. നിലവിളക്ക് കൊളുത്തി ധ്യാനമഗ്നമായി ദേവിയെ മംഗള കലശത്തിലേക്ക് ആവാഹിക്കണം.

1 | 2  >>  
കൂടുതല്‍
സരസ്വതീ സാന്നിധ്യമുള്ള പനച്ചിക്കാട് ക്ഷേത്രം
സര്‍വ ദോഷങ്ങളും മാറ്റാന്‍ നവരാത്രി വ്രതം
നാലു നവരാത്രി;ശരല്‍ക്കാലത്തേത് പ്രധാനം
എന്താണ് നവരാത്രി
തിരുവനന്തപുരത്തെ നവരാത്രി സംഗീതോത്സവം
ഗുജറാത്തില്‍ ശ്രീകൃഷ്‌ണലീല