സ്പോര്‍ട്സും മലയാളി കരുത്തും

PROPRD
ഒളിമ്പിക്സില്‍ തെളിഞ്ഞ കേരള താരങ്ങളില്‍ 1984 ഒളിമ്പിക്സില്‍ 4X400 മീറ്ററില്‍ മത്സരിച്ച എം ഡി വത്സമ്മയും 1988 സോള്‍ ഒളിമ്പിക്സില്‍ മത്സരിച്ച 400 മീറ്റര്‍ താരം മേഴ്സിക്കുട്ടനും 1996 അറ്റ്ലാന്‍റ, 2004 ഏതന്‍സ്, 2000 സിഡ്നി എന്നിവിടങ്ങളില്‍ മത്സരിച്ച ബീനാമോളും 2004 ഏതന്‍സില്‍ മത്സരിച്ച സഹോദരന്‍ ബിനുവുമെല്ലാം ഉണ്ട്.

2004 ഏതന്‍സില്‍ 4 x 400 മീറ്ററില്‍ മത്സരിച്ച ചിത്രാ കെ സോമന്‍, 2008 ബീജിംഗില്‍ 10000 മീറ്ററില്‍ മത്സരിച്ച ഏഷ്യന്‍ ഗെയിംസ് വെള്ളി മെഡല്‍ നേട്ടക്കാരി പ്രീജാ ശ്രീധരന്‍, 2008 ബീജിംഗില്‍ 4x400 മീറ്റര്‍ മത്സരിച്ച സിനിജോസ് ട്രിപ്പിള്‍ ജമ്പില്‍ മത്സരിച്ച പുരുഷ താരം രഞ്ജിത്ത് മഹേശ്വരിയില്‍ വരെ എത്തി നില്‍ക്കുന്നു മലയാളത്തിന്‍റെ അത്‌ലറ്റിക്സ് പ്രശസ്തി.

അത്‌ലറ്റിക്സ് മാറ്റി നിര്‍ത്തിയാല്‍ പിന്നെയുമുണ്ട് അന്താരാഷ്ട്ര തലത്തില്‍ ഇന്ത്യയെ കായിക ഭൂപടത്തിലേക്ക് എത്തിച്ച മലയാളികള്‍. ഇന്ത്യന്‍ നാല് തവണ ഒളിമ്പിക്സില്‍ ഫുട്ബോള്‍ കളിച്ചപ്പോള്‍ ആറ് മലയാളികളും കളിച്ചിരുന്നു. തോമസ് വര്‍ഗീസ്, തിരുവല്ല പാപ്പന്‍, എസ് എസ് നാരായണന്‍, ടി അബ്ദുള്‍ റെഹ്മാന്‍, ഒ ചന്ദ്രശേഖരന്‍, എം ദേവദാസ് എന്നിവരായിരുന്നു ഒളിമ്പിക്സ് ഫുട്ബോളില്‍ ബൂട്ട് കെട്ടിയവര്‍‍.

ഹോക്കിയില്‍ പങ്കെടുത്ത മാനുവല്‍ ഫ്രെഡറിഡിക്സിനെയും ഓര്‍മ്മിക്കാം. 1952 ഹെല്‍‌സിങ്കിയില്‍ കേരളത്തില്‍ നിന്നും 400 മീറ്ററില്‍ മത്സരിക്കാന്‍ ഇറങ്ങിയ ഇവാന്‍ ജേക്കബുമെല്ലാം ഒളിമ്പിക്സിലെ കേരള സാന്നിദ്ധ്യങ്ങളാണ്.ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പോളം വളര്‍ന്നില്ലെങ്കിലും ദക്‍ഷിണേഷ്യന്‍ രാജ്യങ്ങളില്‍ കേള്‍ക്കുന്ന ഇന്ത്യന്‍ ഫുട്ബോളിലെ മലയാളി പേരുകളാണ് വി പി സത്യനും ഐ എം വിജയനും എന്‍ പി പ്രദീപുമെല്ലാം.

മികച്ച താരങ്ങളെ കണ്ടെത്തി അവരെ വളര്‍ത്തി അന്യ സംസ്ഥാനങ്ങള്‍ക്കും വിവിധ ടീമുകള്‍ക്കും സംഭാവന ചെയ്യുന്ന പാരമ്പര്യമാണ് കേരളത്തിന്‍റേത്. കേരളം സംസ്ഥാനമായി രൂപാന്തര പെട്ടതിനു ശേഷം പിന്നെയും 18 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കേരളാ സ്പോര്‍ട്സ് കൌണ്‍സില്‍ രൂപീകൃതമാകുന്നത്.

സ്പോര്‍ട്സിനു വിപുലമായ സൌകര്യങ്ങള്‍ നല്‍കാന്‍ ബദ്ധ ശ്രദ്ധാലുക്കളാണ് അധികാരികളും കേരളാ സ്പോര്‍ട്സ് കൌണ്‍സിലും. 330 കുട്ടികള്‍ അടങ്ങുന്ന 21 സ്പോര്‍ട്സ് സ്കൂള്‍ ഹോസ്റ്റലുകളും 299 കുട്ടികല്‍ അടങ്ങുന്ന 32 സ്പോര്‍ട്സ് ഹോസ്റ്റലുകള്‍ കോളേജുകളോട് ചേര്‍ന്നും 214 കുട്ടികള്‍ അടങ്ങുന്ന ഏഴ് സെണ്ട്രലൈസ്ഡ് സ്പോര്‍ട്സ് ഹോസ്റ്റലുകളും നിലവിലുണ്ട്.

WEBDUNIA|
ഉത്തരേന്ത്യന്‍ ലോബികള്‍ മൂലം തങ്ങള്‍ക്ക് അപ്രാപ്യമെന്ന് കേരള ജനത പണ്ട് മുതല്‍ക്ക് കരുതി പോന്ന ക്രിക്കറ്റില്‍ പോലും ഇന്ന് കേരളമുണ്ട്. ജി ജി രാജയെ പോലെയുള്ള മഹാരഥന്‍‌മാരും ഡിപ്പാര്‍ട്ട്മെന്‍റ് ടീമുകള്‍ക്ക് നേതൃത്വം കൊടുത്ത അധികാരികളും കേരളത്തെ കായിക ഭൂപടത്തിലേക്ക് ഉയര്‍ത്താന്‍ നടത്തിയ നിര്‍ലോഭമായ ശ്രമങ്ങളും കേരള കായിക ചരിത്രം പരിശോധിക്കുമ്പോള്‍ സ്മരിക്കപ്പെടും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :