സ്പോര്‍ട്സും മലയാളി കരുത്തും

PROPRO
ഏഷ്യന്‍ ഗെയിംസില്‍ 1974 ല്‍ ടെഹ്‌റാനില്‍ ഡെക്കാത്‌ലണില്‍ വെങ്കലം നേടിയ താരം 1978 ല്‍ ബാങ്കോക്കില്‍ സ്വര്‍ണ്ണം നേടി. ടെഹ്‌റാനില്‍ സുരേഷ് ബാബുവിനൊപ്പം പങ്കെടുത്ത ടി സി യോഹന്നാന്‍ അതേ സമയം ഏഷ്യന്‍ ചരിത്രം ലോംഗ് ജമ്പില്‍ തീര്‍ത്തുകളഞ്ഞു. ദേശീയ റെക്കോഡ് കാരനായിരുന്ന യോഹന്നാന്‍ 8.07 മീറ്റര്‍ ചാടി. എന്നിരുന്നാലും 1976 മോണ്ടി റീയാല്‍ ഒളിമ്പിക്സിലായിരുന്നു ടി സി യോഹന്നാന്‍ പങ്കെടുത്തത്.

ഇന്ത്യയുടെ എക്കാലത്തെയും മികച്ച വനിതാ അത്‌ലറ്റ് പി ടി ഉഷയുടെ സാന്നിദ്ധ്യം 1980 മോസ്ക്കോ ഒളിമ്പിക്സില്‍ വച്ചായിരുന്നു.1996 അറ്റ്‌ലാന്‍റയില്‍ ഉള്‍പ്പടെ തുടര്‍ച്ചയായി മൂന്ന് ഒളിമ്പിക്സില്‍ ഉഷ പങ്കെടുത്തു. ഇതില്‍ 1984 ലെ ലോസ് ഏഞ്ചത്സ് ഒളിമ്പിക്സില്‍ തലനാരിഴയ്ക്ക് 400 മീറ്റര്‍ ഹര്‍ഡില്‍‌സില്‍ മൂന്നാം സ്ഥാനം നഷ്ടമായതാണ് ഉഷയെ സംബന്ധിച്ചിടത്തോളം ഏറ്റവും ദുരന്തമായ ഓര്‍മ്മ.

1974 ല്‍ രൂപീകൃതമായ സ്പോര്‍ട്സ് കൌണ്‍സില്‍ വനിതകള്‍ക്കായി സ്പോര്‍ട്സ് സ്കൂള്‍ ഒരുക്കിയപ്പോള്‍ കോഴിക്കോട്ട് നിന്നും പ്രവേശനം ലഭിച്ച ഏക താരം ഉഷയായിരുന്നു. ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് മത്സരങ്ങളില്‍ മെഡലുകള്‍ വാരിക്കൂട്ടി രാജ്യാന്തര ശ്രദ്ധയിലേക്ക് ഉയര്‍ന്ന പയ്യോളി എക്സ്പ്രസ്സ് ഇന്ത്യയുടെ അഭിമാനം ഉയര്‍ത്തിയത് ഏഷ്യന്‍ ഗെയിംസുകളിലാണ്. നാല് വെള്ളിയും ഒരു സ്വര്‍ണ്ണവും നേടിയാ‍ണ്.

ലോക ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ നേട്ടം നടത്തിയിട്ടുള്ള ഒരേയൊരു ഇന്ത്യാക്കാരി എന്ന പേരിലാണ് അഞ്ജു ബോബി ജോര്‍ജ്ജ് ശ്രദ്ധേയയാകുന്നത്. 2003 ല്‍ പാരീസില്‍ നടന്ന ലോക ചാമ്പ്യന്‍ഷിപ്പില്‍ 6.70 മീറ്റര്‍ ചാടിയ അഞ്ജു അന്താരാഷ്ട്ര അത്‌ലറ്റിക് ഫെഡറേഷന്‍ മീറ്റില്‍ വെള്ളി മെഡലും നേടി. 2004 ഏതന്‍സിലും 2008 ബീജിംഗിലും മത്സരിച്ച അഞ്ജുവിന്‍റെ ദു:സ്വപ്നം ബീജിംഗിലെ മൂന്ന് ചാട്ടവും ഫൌളായതാണ്.

WEBDUNIA|
അത്‌ലറ്റിക്സില്‍ ഉഷയോടൊപ്പം തന്നെ വളര്‍ന്നു കയറിയ താരമാണ് 1984 ലോസ് ഏഞ്ചല്‍‌സില്‍ 800 മീറ്ററില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച ഷൈനി വില്‍‌സണ്‍. ഒളിമ്പിക്സില്‍ ആദ്യമായി സെമി ഫൈനലില്‍ കടന്ന ഇന്ത്യന്‍ അത്‌ലറ്റായ ഷൈനി നാല് ഒളിമ്പിക്സുകളിലാണ് ഇന്ത്യന്‍ നിറമണിഞ്ഞത്. 1984 ലോസ്ഏഞ്ചത്സ്, 1988 ല്‍ സോള്‍‍, 1992 ബാഴ്‌സിലോണ, 1996 അറ്റ്‌ലാന്‍റ. വ്യത്യസ്തമായ നിരവധി ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് മെഡലുകളേക്കാള്‍ തിളക്കം ഷൈനി ഏഷ്യന്‍ ഗെയിംസുകളില്‍ നേടിയ ഒരു സ്വര്‍ണ്ണത്തിനു വെള്ളിക്കും ഉണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :