സ്പോര്‍ട്സും മലയാളി കരുത്തും

Widgets Magazine

PROPRO
പരമ്പരാഗത ഇനമായ അങ്കപ്പയറ്റുകള്‍ മുതല്‍ കായികമത്സരങ്ങള്‍ക്ക് ആവേശം നല്‍കിയ സംസ്ക്കാരമാണ് കേരളത്തിന്‍റേത്. വിദേശാധിപത്യത്തിനു കീഴില്‍ നിന്നും ഒരു സങ്കര കായിക സംസ്ക്കാരം രൂപപ്പെട്ടപ്പോള്‍ പോലും മത്സരങ്ങളുടെ ആവേശങ്ങള്‍ കേരളജനത നെഞ്ചോട് ചേര്‍ത്തു.

ആദ്യ തലമുറയില്‍ നിന്നും മത്സരാവേശം പകര്‍ന്നു ലഭിച്ച കേരളീയര്‍ ഇംഗ്ലീഷുകാര്‍ പഠിപ്പിച്ച കളികളില്‍ വരെ ഈ ആവേശം വരച്ചു ചേര്‍ത്തുകളഞ്ഞു. അതാണ് കേരള മൈതാനങ്ങളില്‍ ഫുട്ബോളിനും വോളിബോളിനും ബാസ്കറ്റ്ബോളിനും അത്‌ലറ്റിക്സിനും ക്രിക്കറ്റിനുമെല്ലാം പിന്നാല്‍ മലയാളി ഉണ്ടാകുന്നത്.

ട്വന്‍റി 20 ലോകകപ്പ് നേട്ടത്തിനുടമയായ ശ്രീശാന്തും ഇന്ത്യന്‍ വോളിബോളിന്‍റെ എക്കാലത്തെയും മികച്ച ഓര്‍മ്മയായ ജിമ്മി ജോര്‍ജ്ജും ഇന്ത്യയുടെ ഏറ്റവും വലിയ മലയാളി കായിക കരുത്താണ്. അനേകം കായിക ഇനങ്ങളില്‍ മലയാളി താരങ്ങള്‍ക്ക് പെരുമ ഉണ്ടെങ്കിലും രാജ്യാന്തര തലത്തിലേക്ക് കേരള കായിക ഭൂപടത്തെ ഉയര്‍ത്തിയത് പലപ്പോഴും അത്‌ലറ്റിക്സ് ആയിരുന്നു.

ഈ ഇനത്തോടുള്ള കേരളത്തിന്‍റെ ഈ പ്രത്യേക വാത്സല്യമാണ് എല്ലാത്തലമുറയിലും ഒളിംപിക്സിലെ ഇന്ത്യന്‍ പതാകയ്ക്ക് പിന്നില്‍ കേരളീയര്‍ ഉണ്ടാകാന്‍ കാരണം. ഒളിമ്പിക്സില്‍ പങ്കെടുത്ത ആദ്യ കേരളീയന്‍ സുരേഷ്ബാബു മുതല്‍ ബീജിംഗില്‍ ഇന്ത്യയ്ക്കായി ബീജിംഗില്‍ ഇറങ്ങിയ പ്രീജ വരെ തടയില്ലാതെ ആ നിര നീളുന്നതായി കാണാം. നാട്ടില്‍ നിന്നല്ലെങ്കില്‍ മറ്റൊരിടത്ത് നിന്നെങ്കിലും ഒളിമ്പിക്സില്‍ മലയാളി ഉണ്ടാകും.

1924 ലെ പാരീസ് ഒളിമ്പിക്സിലൂടെ ലോകകായികമേളയിലെ ആദ്യ മലയാളി അത്‌ലറ്റ് 110 മീറ്റര്‍ ഹര്‍ഡില്‍‌സ് താരം സി കെ ലക്‍ഷ്മണന്‍ ആണ്. എങ്കിലും കേരളസംസ്ഥാനത്ത് നിന്നും ഒളിമ്പിക്സിലെത്തിയ ആദ്യ മലയാളി ഹൈ ജമ്പ് താരം സുരേഷ് ബാബുവായിരുന്നു. 1972 മ്യൂണിക്ക് ഒളിമ്പിക്സില്‍ പങ്കെടുത്ത സുരേഷ് ബാബു ഏഷ്യന്‍ ഗെയിംസിലെ മികവിലൂടെയാണ് ഒളിമ്പിക്സിലേക്ക് ഉയര്‍ന്നു വന്നത്.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine
Widgets Magazine