ദേശീയ ക്രിക്കറ്റിലെ മലയാളികള്‍

PTIPTI
കേരളത്തിന്‍റെ കായിക പാരമ്പര്യത്തെ കുറിച്ച് അഭിമാനം കൊള്ളുന്നവരില്‍ ഏറെപ്പേര്‍ക്കും ഇന്ത്യയിലെ ഏറ്റവും ജനപ്രീതിയാര്‍ജിച്ച കായിക ഇനമായ ക്രിക്കറ്റില്‍ കേരളത്തിന്‍റെ സംഭാവനയെന്ത് എന്ന് ചോദ്യത്തിന് കൃത്യമായ മറുപടിയുണ്ടാകില്ല.

കേരളം എന്ന നാടിനെ കുറിച്ച് ക്രിക്കറ്റ് ലോകം അറിഞ്ഞ് തുടങ്ങിയത് ഒരു പക്ഷെ ശാന്തകുമാരന്‍ ശ്രീശാന്ത് എന്ന മലയാളി ഫാസ്റ്റ് ബൌളര്‍ ഇന്ത്യന്‍ ടീമിലെ സ്ഥിരം സാനിധ്യമായതോടെയാകും. എന്നാല്‍ ശ്രീശാന്ത് എടുത്ത ക്യാച്ചിലൂടെ ട്വന്‍റി20 ലോക കിരീടം ഇന്ത്യക്ക് സ്വന്തമാകുന്നതിനും ഏകദേശം കാല്‍ നൂറ്റാണ്ട് മുന്‍പ് പ്രുഡന്‍ഷ്യല്‍ ലോകകപ്പ് ഇന്ത്യയിലെത്തിച്ച കപിലിന്‍റെ ചെകുത്താന്‍‌മാരുടെ കൂട്ടത്തിലും ഒരു മലയാളി ഉണ്ടായിരുന്നു, സെക്കന്ധരാബാദില്‍ സ്ഥിരതാമസക്കാരനായ റെയില്‍‌വേ താരം സുനില്‍ വല്‍‌സന്‍.

ഇതിന് ശേഷവും പല മലയാളികളും ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ പടിവാതില്‍ക്കലും ഉമ്മറത്തും എത്തിയെങ്കിലും ടീമില്‍ സ്ഥാനമുറപ്പിക്കാന്‍ ആയില്ല. കളി മികവവിനൊപ്പം കായികലോകത്തെ അന്തര്‍നാടകങ്ങളിലും മികവ് തെളിയിക്കാന്‍ കഴിയാതെ പോയതാണ് ഇവര്‍ക്ക് വിനയായതെന്നും വിലയിരുത്തപ്പെടുന്നു. ഇങ്ങനെ ഇന്ത്യന്‍ ക്രിക്കറ്റില്‍ ഇടയ്ക്കെങ്കിലും ഉയര്‍ന്നു കേട്ട് മലയാളികളെ ഓര്‍ത്തെടുക്കുകയാണ് ഈ കേരള പിറവി ദിനത്തില്‍

സുനില്‍ വല്‍‌സന്‍

WEBDUNIA|
ജന്‍മം കൊണ്ടും കര്‍മ്മം കൊണ്ടും മറുനാട്ടുകാരനാണെങ്കിലും ഇന്ത്യന്‍ ടീമിലെത്തിയ മലയാളി വേരുകളുള്ള ആദ്യ ക്രിക്കറ്റ് താരം. സെക്കന്ദരാബാദില്‍ 1958ല്‍ ജനിച്ച വത്സന്‍ ഡല്‍ഹിക്കു വേണ്ടിയും റെയില്‍‌വേസിന് വേണ്ടിയും കളത്തിലിറങ്ങിയിട്ടുണ്ട്. ഇടം കൈയ്യന്‍ ഫാസ്റ്റ് ബൌളറായ വാസന്‍ 75 ഫസ്റ്റ്ക്ലാസ് മത്സരങ്ങളാണ് ആകെ കളിച്ചിട്ടുള്ളത്. കളിച്ച മത്സരങ്ങളെക്കാള്‍ 1983 ലോകകപ്പില്‍ ഒരു മത്സരം പോലും കളിക്കാനാകാതെ പോയ ഏക ഇന്ത്യന്‍ ടീമംഗം എന്ന കുസൃതി ചോദ്യത്തിന്‍റെ ശരിയുത്തരം എന്ന നിലയിലാണ് സുനില്‍ വത്സന്‍ കൂടുതല്‍ പ്രശസ്തനായത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :