സ്വാതന്ത്ര്യം നേടിത്തന്ന മഹാത്മാവിന് നാം എന്തെങ്കിലും മടക്കി നല്‍കിയിട്ടുണ്ടോ? എന്നാല്‍ കേട്ടോളൂ, മഹാത്മാവിനെ ക്ഷേത്രത്തില്‍ കുടിയിരുത്തി ഈശ്വര തുല്യം ആരാധിക്കുന്നവരുമുണ്ട്. മഹാത്മാ ഗാന്ധിയുടെ പ്രതിമയെ എന്നും ഇവിടെ ആരാധിക്കുന്നു. ഗാന്ധിജി മിക്കവാറും വിസ്മരിക്കപ്പെടുകയും രാഷ്ട്രീയക്കാര്‍ വോട്ടിന് വേണ്ടി മാത്രം അദ്ദേഹത്തിന്‍റെ പേര് ഉപയോഗിക്കുകയും ചെയ്യുന്ന ഘട്ടത്തില്‍ ഇത്തരം ആരാധന മഹാത്മാവിനുള്ള അതുല്യമായ ആരാധന തന്നെയാണ്. കര്‍ണാടകത്തിലെ തീരനഗരമായ മംഗലാപുരത്തു നിന്ന് മൂന്ന് കിലോമീറ്റര്‍ അകലെയാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
ഭാരതം ഇന്ന് അറുപത്തി രണ്ടാം സ്വാതന്ത്ര്യ ദിനം കൊണ്ടാടുന്നു. മുന്നേറ്റത്തിന്‍റെയും സമഭാവനയുടെയും കഥ പറയുന്ന മറ്റൊരു ദിനം കൂടി.
ജാതി, മത സാംസ്കാരിക ഭേദങ്ങളും ഭാഷാ ഭൂപ്രകൃതി വ്യത്യാസങ്ങള്‍ക്കും അതീതമായി ഒരൊറ്റ ഇന്ത്യയ്ക്ക് വേണ്ടി നമുക്ക് പോരാടാം. ഇന്ത്യയുടെ നാനാത്വത്തില്‍ ഏകത്വമെന്ന മന്ത്രം ലോകത്തിനു മുന്നില്‍ മാതൃകയായി കാഴ്ച വയ്ക്കാം.