അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ബക്രീദ് അനുഷ്ഠാനങ്ങള്‍
സൂര്യോദയത്തിനും മദ്ധ്യാഹ്നത്തിനുമിടയില്‍ ചെയ്യുന്ന നമസ്ക്കാരങ്ങള്‍ക്ക് ദോരക്കത് നമാസ് എന്നാണ് പറയുക. ഈ ദിനങ്ങളില്‍ ചെയ്യുന്ന പ്രാര്‍ത്ഥനകള്‍ മറ്റേത് ദിവസത്തെ പ്രാര്‍ത്ഥനെയെക്കാളും മഹത്തരവും ഫലപ്രദവുമാണെന്നാണ് വിശ്വാസം. 400 ഗ്രാം സ്വര്‍ണ്ണത്തേക്കാള്‍ കൂടുതല്‍ സമ്പത്തുളള ഓരോ മുസ്ലീമും ബലി നിര്‍വ്വഹിക്കണം എന്നാണ് നിയമം. ഇത് ഒരാള്‍ക്ക് അല്ലാഹുവിനോടുളള പരിപൂര്‍ണ്ണ സമര്‍പ്പണത്തിന്‍റെ ലക്ഷണമാണ്.

ആദ്യ ഈദ്, ഖുറാന്‍ പൂര്‍ണ്ണമായും എഴുതി തീര്‍ന്ന ദിവസത്തിലാണ് നടത്തപ്പെട്ടത് . ബലി എന്നാല്‍ ഇസ്ളാം അര്‍ത്ഥമാക്കുന്നത് സ്വന്തം ജീവിതത്തെയും ആഗ്രഹങ്ങളെയും കാമക്രോധ മോഹാദികളെയും ദൈവത്തിന് ബലിയായി നല്‍കുക എന്നാണ് ഇത് ചെയ്യുന്നത് വഴി ഒരാള്‍ സ്വയം ബലിയായിത്തീരുന്നു. ബക്രീദ് ദിനം മുഴുവന്‍ വിശ്വാസികള്‍ പ്രാര്‍ത്ഥനയും ആഘോഷങ്ങളും നടത്തുന്നു.

ബലിയുടെയും സമര്‍പ്പണത്തിന്‍റെയും അന്തരീക്ഷം ആനന്ദിക്കാനും ആശംസിക്കാനും കൂടിയുളളതാണ്. പ്രാര്‍ത്ഥനയുടെ നിറവില്‍ കുളിച്ച് പുതുവസ്ത്രങ്ങളിഞ്ഞ മുസ്ലിങ്ങള്‍, പരസ്പരം വീടുകളില്‍ സന്ദര്‍ശനം നടത്തുകയും , സമ്മാനങ്ങള്‍ കൈമാറുകയും ചെയ്യുന്നു.

നിറഞ്ഞ സന്തോഷത്തോടെ അവര്‍ പരസ്പരം ആലിംഗനം ചെയ്തു തെറ്റ് കുറ്റങ്ങള്‍ പൊറുക്കുന്നു. സ്ത്രികള്‍ അന്ന് വിശേഷപ്പെട്ട ആഭരണങ്ങള്‍ ധരിക്കുന്നു. അത്യന്തം രുചികരമായതും വൈവിധ്യമാര്‍ന്നതുമായ ഭക്ഷണ സാമഗ്രികള്‍ ഉണ്ടാക്കി അയല്‍ക്കാരും,

ഇതര മതസ്ഥരുമായും പങ്കിടുന്നു. മുന്‍പ് ദിവസം നീണ്ട് നിന്നിരുന്ന ഈ ആഘോഷങ്ങള്‍ ഇന്ന് ഒരു ദിവസമായി ചുരുങ്ങിയെങ്കിലും ഈദിന്‍റെ സന്ദേശം മനുഷ്യഹൃദയങ്ങളില്‍ ജ്വലിക്കുന്നു.



<< 1 | 2 
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
ബക്രീദ്
ഹജ്ജ് : പരമകാരുണികന്‍റെ സന്നിധാനത്തിലേക്ക്
ഇന്ന് അറഫാ ദിനം നാളെ ബലിപെരുന്നാള്‍
ഹജ്ജ് കര്‍മ്മങ്ങള്‍ ഇന്ന് തുടങ്ങുന്നു
കറുപ്പില്‍ പൊന്‍ നൂലഴകു ചാര്‍ത്തിയ കിസ്‌വ
ആദ്യത്തെ വാങ്ക് വിളിച്ചത് ആര്‍ ?