ദുല്‍ ഹജ്ജ് 9 .... അറഫാ ദിനം
ഈ ദിവസം പ്രഭാത നമസ്കാരം കഴിഞ്ഞാലുടന്‍ ഹാജിമാര്‍ അറഫയില്‍ എത്തിച്ചേരും. ഉച്ച മുതല്‍ ആരംഭിക്കുന്ന അറഫ നിറുത്തത്തില്‍ പങ്കുചേരല്‍ നടക്കുന്നു. അറഫയിലെ മുഖ്യമായ ചടങ്ങാണ് നിറുത്തം.
അറഫയുടെ സന്ദേശം : 1. അറഫ എന്ന പദത്തിന്‍റെ ഒരര്‍ത്ഥം തെറ്റുകള്‍ സമ്മതിക്കുക എന്നതാണ്. ജീവിതത്തില്‍ സംഭവിച്ചുപോയ സകല പാപങ്ങളും തമ്പുരാനോട് ഏറ്റുപറഞ്ഞ് പശ്ചാത്തപിക്കുന്ന ഇടമാണ് അറഫ. വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം ജനസാന്ദ്രമാകുന്ന മരുപ്പറമ്പാണ് അറഫ. ഇത്രമേല്‍ മനുഷ്യന്‍റെ കണ്ണീര്‍ വീഴുന്ന മറ്റൊരിടം ഇല്ല.
2. അറഫ എന്ന വാക്കിന്‍റെ മറ്റൊരു അര്‍ത്ഥം തിരിച്ചറിവ് എന്നതാണ്. പ്രവാചകന്‍ മുഹമ്മദ് നബി ആദ്യത്തേയും അവസാനത്തേതുമായ തന്‍റെ ഹജ്ജില്‍ അറഫാ മൈതാനിയില്‍ വച്ച് പ്രവാചകന്മാരാല്‍ നിര്‍വഹിക്കപ്പെട്ട ഇസ്ലാമിക ദൌത്യനിര്‍വഹണമെന്ന ഉത്തരവാദിത്വം മുസ്ലീം സമുദായത്തിലേക്ക് കൈമാറിയത് അന്നാണ്. ഓരോ ഹാജിയും തന്‍റെ ദൌത്യവും ഉത്തരവാദിത്വവും തിരിച്ചറിയുകയാണ് അറഫയില്‍ വച്ച്.
|