പ്രധാന താള്‍ > മറ്റുള്ളവ > വെബ്‌ദുനിയ സ്പെഷല്‍ 08 > ഹജ്ജ് > ഹജ്ജ് കര്‍മ്മങ്ങള്‍ ഇന്ന് തുടങ്ങുന്നു
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ഹജ്ജ് കര്‍മ്മങ്ങള്‍ ഇന്ന് തുടങ്ങുന്നു
മൌലവി ജമാലുദ്ദീന്‍ മങ്കട, പാളയം പള്ളി ഇമാം, തിരുവനന്തപുരം
പരിശുദ്ധമായ ഹജ്ജ് കര്‍മ്മം ഇസ്ലാമിക പുണ്യഭൂമിയില്‍ ഡിസംബര്‍ ഏഴിന് ദുല്‍ ഹജ്ജ് എട്ടിന് ആരംഭിക്കുകയാണ്. അവിടെ ദുല്‍ ഹജ്ജ് എട്ട് മുതല്‍ പതിമൂന്ന് വരെ നടക്കുന്ന കര്‍മ്മങ്ങളെ കുറിച്ച് തിരുവനന്തപുരത്തെ പാളയം ജുമാ മസ്ജിദിലെ ഇമാം മൌലവി ജമാലുദ്ദീന്‍ മങ്കട തയ്യാറാക്കിയ ലേഖനം.

ദുല്‍ ഹജ്ജ് 8 ....

ഹജ്ജിന്‍റെ പഞ്ചദിന കര്‍മ്മങ്ങള്‍ ഇന്ന് ആരംഭിക്കുന്നു. ഹാജിമാരും ഹാജമാരും ഇഹ്‌റാമില്‍ പ്രവേശിച്ച അവസ്ഥയില്‍ മീനയില്‍ എത്തിച്ചേരും. പകലും രാത്രിയും അവിടെ ചെലവഴിക്കും. അന്ന് പ്രത്യേകിച്ച് ഒരു കര്‍മ്മവും ചെയ്യാനില്ല.

സ്വന്തം സഹോദരന്മാരെ ഉള്‍ക്കൊള്ളാന്‍ കഴിയുമോ എന്ന് അല്ലാഹു നിരീക്ഷിക്കുകയാണെന്ന് തോന്നിപ്പോകും ഈ കാഴ്ചകണ്ടാല്‍. ചെറിയ സൌകര്യമാണ് മിനയിലുള്ളത്. അവിടെ വേണം ലക്ഷക്കണക്കിന് ആളുകള്‍ താമസിക്കാന്‍.

സാഹോദര്യത്തിന്‍റെയും കാരുണ്യത്തിന്‍റെയും ഗുണകാം‌ഷയുടെയും പരക്ഷേമ തല്‍പ്പരതയുടെയും മഹിതമായ ആശയങ്ങള്‍ പ്രയോഗത്തിലാക്കാന്‍ മിനയില്‍ ഒത്തുകൂടിയവര്‍ക്ക് കഴിയുമ്പോഴാണ് ഹജ്ജ് അവര്‍ക്ക് അനുകൂലമാവുന്നത്.
1 | 2 | 3 | 4  >>  
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
ഹജ്ജും അറഫാസംഗമവും
കറുപ്പില്‍ പൊന്‍ നൂലഴകു ചാര്‍ത്തിയ കിസ്‌വ
ആദ്യത്തെ വാങ്ക് വിളിച്ചത് ആര്‍ ?
ഇസ്ലാമിലെ വിവിധ ദുആകള്‍
ഹജ്ജും മിഖാത്തുകളും
ഇഹ്‌റാം എന്നാല്‍