പ്രധാന താള്‍ > മറ്റുള്ളവ > വെബ്‌ദുനിയ സ്പെഷല്‍ 08 > ഗുരു ഗോപിനാഥ് ജന്മശതാബ്ദി
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ഗുരുഗോപിനാഥ് ജന്മശതാബ്ദി ആഘോഷിച്ചു  Search similar articles
പ്രസിദ്ധ നര്‍ത്തകനും നൃത്താചാര്യനുമായ ഗുരുഗോപിനാഥിന്‍റെ ജന്മശതാബ്ദി അക്മിയുടെ (കലാദര്‍പ്പണം) ആഭിമുഖ്യത്തില്‍ എറണാകുളത്ത് ആഘോഷിച്ചു. ജന്മശതാബ്ദി സമ്മേളനം, പുസ്തക പ്രകാശനം, ഗുരുജി അനുസ്മരണ സമ്മേളനം, കേരള നടനം അവതരണം എന്നിവയായിരുന്നു പ്രധാന പരിപാടികള്‍.

പ്രമുഖ ചിത്രകാരനും സാംസ്കാരിക നായകനുമായ എം.വി.ദേവനാണ് ജന്മശതാബ്ദി സമ്മേളനം ഉദ്ഘാടനം ചെയ്തത്.

പ്രതിഭയുടേയും കഠിന പ്രയത്നത്തിന്‍റെയും മികവു കൊണ്ടാണ് ഗുരുഗോപിനാഥിനെ പോലുള്ള ഒരു മഹാ ആചാര്യന്‍ ഈ ലോകത്തില്‍ ഉണ്ടായതെന്നും അദ്ദേഹം നല്‍കിയ അമൂല്യമായ സംഭാവനകളെ കുറിച്ച് ഇനിയും ഗൌരവതരമായി വിലയിരുത്തപ്പെടേണ്ടതുണ്ടെന്നും ദേവന്‍ പറഞ്ഞു.

തൃപ്പൂണിത്തുറ എം.എല്‍.എ ബാബു ചടങ്ങില്‍ അധ്യക്ഷനായിരുന്നു. ഡോ.വി.എസ്.ശര്‍മ്മ മുഖ്യ പ്രഭാഷണം നടത്തി. കലാദര്‍പ്പണം രവീന്ദ്രനാഥ്, ഗുരു ഗോപാലകൃഷ്ണന്‍, ലക്ഷ്മി കുമാരി, ദൂരദര്‍ശന്‍ കേന്ദ്ര തൃശൂര്‍ നിലയം ഡയറക്‍ടര്‍ രാഘവന്‍, പ്രൊഫ.സുകുമാരന്‍, ടി.ശശിമോഹന്‍ എന്നിവര്‍ സംസാരിച്ചു.

ഗുരുഗോപാലകൃഷ്ണന്‍റെ ഗുരുപൂജയോടെയായിരുന്നു ചടങ്ങുകളുടെ തുടക്കം. പി.ഭാസ്കരന്‍ എഴുതിയ ഗുരുചരണപൂജ എന്ന് തുടങ്ങുന്ന ഗാനത്തിന്‍റെ പശ്ചാത്തലത്തിലായിരുന്നു ഗുരുപൂജ.

തൈപ്പറമ്പില്‍ ഗോപാലന്‍ കുട്ടി മേനോന്‍ ഗുരുവിനെ കുറിച്ചെഴുതിയ കവിത അവതരിപ്പിച്ച് കാവ്യാഞ്ജലി നടത്തി.

വീഡിയോ കാണുക
1 | 2  >>  
കൂടുതല്‍
ഗുരു ഗോപിനാഥ് - ജീവിതരേഖ
യുവജനോത്സവത്തിലേത് കേരളനടനമല്ല
കേരളനടനത്തിന്‍റെ സവിശേഷതകള്‍
കേരള നടനം- ആധര്‍മ്മണ്യം കഥകളിയോട്
ഗുരു ഗോപിനാഥിന്‍റെ കേരള നടനം
ഗുരുഗോപിനാഥിന്‍റെ നവരസാഭിനയം