പ്രധാന താള്‍ > മറ്റുള്ളവ > വെബ്‌ദുനിയ സ്പെഷല്‍ 08 > ഗാന്ധി ജയന്തി > ആരമ്മേ! ഗാന്ധി ?
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ആരമ്മേ! ഗാന്ധി ?
വെണ്ണിക്കുളം ഗോപാലക്കുറുപ്പ്

UNI
മുന്‍വരിപ്പല്ലു പൊയ്പോയ
മോണ കാട്ടിച്ചിരിച്ചൊരാള്‍
ചമ്പ്രം പടിഞ്ഞിരിക്കുന്ന
പടം നീ കണ്ടതില്ലയോ ?

അതാണു ഗാന്ധിയപ്പൂപ്പന്‍
ആരിലും കനിവുള്ളവന്‍
കൊച്ചു കുഞ്ഞുങ്ങളോടൊത്തു
കള്ളിപ്പാന്‍ കൊതിയുള്ളവന്‍.

വിളിപ്പൂ നാട്ടുകാരെല്ലാം
"ബാപ്പു' വെന്നു പലപ്പൊഴും
ആ വാക്കു കേട്ടിരിക്കും നീ-
യച്ഛനെന്നര്‍ത്ഥമായിടും.

മറ്റുള്ളോരുടെ ദുഃഖങ്ങള്‍
മാറ്റുവാന്‍ വേല ചെയ്കയാല്‍
"മഹാത്മാ' ഗാന്ധിയെന്നുള്ള
പേരു നീളെ പ്രസിദ്ധമായ്.

സത്യത്തെദ്ദൈവമായ്ക്കണ്ടു
പൂജിച്ച പുരുഷോത്തമന്‍,
പങ്കം തീണ്ടാത്ത കര്‍മ്മത്താല്‍
തങ്കം പോലെ തിളങ്ങിയോന്‍,

കുഞ്ഞുറുന്പിനുമാപത്തു
പറ്റിയാല്‍ക്കരയുന്നവന്‍,
കുരുന്നു നുളളുവാന്‍പോലും
കൈയറയ്ക്കും ദയാമയന്‍,

സ്നേഹം, ധര്‍മ്മം, സദാചാരം;-
ഓരോന്നെന്തിനു ചൊല്‍വു ഞാന്‍?
ഗുണമൊക്കെയുമൊന്നിച്ച
ഗുരുവാണു മഹാത്മജി.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
മഹാത്മ ഗാന്ധി-ജീവിത രേഖ
ഗാന്ധി ദര്‍ശന ഗീതങ്ങള്‍ - വൈഷ്ണവ ജനതോ
ഗാന്ധിദര്‍ശന്‍ ഗീതങ്ങള്‍ - രഘുപതി രാഘവ രാജാറാം
ഗാന്ധിജിയുടെ സമരമുഖങ്ങള്‍
ഗാന്ധിയന്‍ ജനാര്‍ദ്ദനന്‍ പിള്ള പറഞ്ഞത്
മാനേജ്മെന്‍റ് ഗുരുവായ ഗാന്ധിജി