യൂറൊ കിരീടം പിടിക്കാന്‍ കച്ചകെട്ടി വരുന്ന മുന്‍ ലോക ചമ്പ്യന്മാരായ ജര്‍മ്മനിയുടെ അരങ്ങേറ്റം ഞായറാഴ്ച യൂറൊകപ്പില്‍ നടക്കും.
ഗ്രൂപ്പ് ബിയിലെ മല്‍സരങ്ങളാണ് നടക്കുന്നത്. ആദ്യ മല്‍സരത്തില്‍ ആതിഥേയരായ ഓസ്ട്രിയ, ക്രൊയേഷ്യയുമായി ഏറ്റുമുട്ടും. രണ്ടാമത്തെ മല്‍സരം ജര്‍മ്മനിയും പോലന്റും തമ്മിലാണ്.
യോഗ്യതാറൗണ്ടില്‍ മികച്ച പ്രകടനം നടത്തിയാണ് ക്രൊയേഷ്യ വരുന്നത്. ആതിഥേയരായ ഓസ്ട്രിയയെക്കാള്‍അവര്‍ക്കാണ് മുന്‍തൂക്കം. പക്ഷേ യോഗ്യതാ റൗണ്ടിലെ ടോപ് സ്കോറര്‍ ഡിസില്‍വ കളിക്കര്‍ത്തത് ക്രൊയേഷ്യക്ക് തിരിച്ചടിയായേക്കും. രാത്രി ഒന്‍പതരക്കാണ് മല്‍സരം.
. ജര്‍മനി - പോളണ്ട് മല്‍സരം രാത്രി പന്ത്രണ്ടേകാലിനു തുടങ്ങും. യോഗ്യതാ റൗണ്ടില്‍ മികച്ച പ്രകടനം നടത്തിയാണ് ഇരുടീമും ഫൈനല്‍ റൗണ്ടിനെത്തിയത്. ഫുട്ബോല്‍ പ്രേമികള്‍ ഉറ്റു നോക്കുന്ന മത്സരമാണിത്
|